scorecardresearch

പാൻ കാർഡ് ഇല്ലേ? 10 മിനിറ്റിൽ ഓൺലൈനിലൂടെ ലഭിക്കും; വഴി ഇങ്ങനെ

Instant PAN Card in Ten Minutes: പത്ത് മിനിറ്റ് കൊണ്ട് ഓൺലൈൻ വഴി പാൻകാർഡ് ലഭിക്കും. ഇ-പാൻ സൗകര്യമാണ് വേഗത്തിൽ പാൻകാർഡ് ലഭിക്കുന്നതിനായി ഉപയോഗിക്കേണ്ടത്.

Instant PAN Card in Ten Minutes: പത്ത് മിനിറ്റ് കൊണ്ട് ഓൺലൈൻ വഴി പാൻകാർഡ് ലഭിക്കും. ഇ-പാൻ സൗകര്യമാണ് വേഗത്തിൽ പാൻകാർഡ് ലഭിക്കുന്നതിനായി ഉപയോഗിക്കേണ്ടത്.

author-image
Info Desk
New Update
Pan Card

എല്ലാ നികുതിദായകര്‍ക്കും പാന്‍ കാര്‍ഡ് ഉണ്ടായിരിക്കണം. മാത്രമല്ല പല പല സർക്കാർ സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ രേഖ എന്ന നിലയിലും ഓഹരി വിപണിയിൽ നിക്ഷേപിക്കുക എന്നുൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് അനിവാര്യമാണ്. ഒരാൾക്ക് ഒരു പാൻ നമ്പർ മാത്രമേ പാടുള്ളു. പാൻകാർഡ് അടിയന്തരമായി ലഭിക്കണം എന്ന സാഹചര്യം വരികയാണ് എങ്കിൽ എന്ത് ചെയ്യും? 

Advertisment

Also Read: ഇലക്ട്രിക് കാറിനായി വായ്പ നോക്കുകയാണോ? ബാങ്കുകളുടെ മുൻഗണന ഇവർക്ക്

പാൻ കാർഡ് ലഭിക്കാനായി സങ്കീർണമായ നടപടി ക്രമങ്ങളിലൂടെ കടന്ന് പോകേണ്ടതുണ്ട് എന്ന ആശങ്കയുണ്ടോ? എന്നാലത് വേണ്ട. 10 മിനിറ്റ് കൊണ്ട് ഓൺലൈൻ വഴി പാൻകാർഡ് ലഭിക്കും. ഇ-പാൻ സൗകര്യമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

Also Read: അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലേ? ഈ നാല് ബാങ്കുകൾ ഇനി പിഴ ഈടാക്കില്ല

Advertisment

പാൻ കാർഡിനായി ഓൺലൈൻ വഴി അപേക്ഷിക്കേണ്ടത് ഇങ്ങനെ; 

  1. ആദ്യം www.incometax.gov.in എന്ന ഇ ഫയലിങ് വെബ്സൈറ്റ് സന്ദർശിക്കുക.
  2. വെബ്സൈറ്റ് ഓപ്പണാവുമ്പോൾ ക്വിക്ക് ലിങ്കുകൾ എന്ന വിഭാഗം കാണാം. ഇതിന്റെ കീഴിൽ ഇൻസ്റ്റന്റ് ഇ പാൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. 
  3. ഇ-പാൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തതിന് ശേഷം പുതിയ പാൻ നേടുക എന്ന ഓപ്ഷൻ സെലക്ട് ചെയ്യണം. 
  4. ആധാർ നമ്പർ നൽകി ഡിക്ലറേഷൻ ബോക്സിൽ ടിക്ക് ചെയ്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക. 
  5. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഈ ഒടിപി ടൈപ്പ് ചെയ്ത് തുടരുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.
  6. നിബന്ധനകളെ കുറിച്ച് പറയുന്നത് അംഗീകരിച്ച് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക. 
  7. വീണ്ടും ഒടിപി നൽകി കൺഫിം ബോക്സ് പരിശോധിച്ച് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യണം. 
  8. ഇമെയിൽ വേരിഫൈ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്ത് ബോക്സിൽ ടിക്ക് ചെയ്യുക. ഇത് ഓപ്ഷണൽ ആണ്. 
  9. പ്രക്രീയ പൂർത്തിയാകുന്നതോടെ അക്നോളജ്മെന്റ് നമ്പർ ലഭിക്കും. രജിസ്റ്റർ ചെയ്തിരിക്കുന്ന ഇമെയിൽ അഡ്രസിലേക്ക് ഇ പാൻ ലഭിക്കും. ഇ ഫയലിങ് പോർട്ടലിൽ നിന്നും ഇ പാൻ ഡൗൺലോഡ് ചെയ്യാം. 

Read More:  ജോൺ എബ്രഹാമിന്റെ ആസ്തി എത്രയാണെന്നറിയാമോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: