/indian-express-malayalam/media/media_files/2025/07/24/yuvraj-singh-home-tour-fi-2025-07-24-14-51-29.jpg)
Photo: ScreenShot Asian Paints
ലക്ഷകണക്കിനു വരുന്ന ആരാധക ലോകത്തിനു മുമ്പിലേയ്ക്കാണ് ക്രിക്കറ്റ് താരം യുവരാജ് ചണ്ഡീഗഢിലെ തൻ്റെ വീടിൻ്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. കായിക പ്രമേവും തുറന്ന ആകാശങ്ങളോടുള്ള യുവിയുടെ ഇഷ്ടവും ഇണചേർന്നതാണ് മനോഹരമായ ആ വീട്.
"എൻ്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ള ഇടമാണ് ഛണ്ഡീഗഡ്. എപ്പോൾ വന്നാലും പിന്നീട് എങ്ങോട്ടും പോകാൻ തോന്നരുതാത്ത, എൻ്റേതായ ഒരു ഇടം എനിക്ക് വേണമായിരുന്നു" എന്നാണ് യുവി വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. ഇതാണ് എൻ്റെ വേരുകൾ, ഈ വീട് എനിക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും എന്നു കൂടി യുവരാജ് കൂട്ടിച്ചേർക്കുന്നുണ്ട്.
Also Read: മാഗി മാത്രം കഴിച്ച് വിശപ്പടക്കിയ കാലം; ഹർദിക്കിന്റെ ഇന്നത്തെ ആസ്തി അറിയുമോ?
ഒരുതവണ കൊണ്ട് നിർമിച്ചെടുത്തതല്ല യുവിയുടെ ഈ സ്വപ്ന ഗൃഹം. നിർമാണം തുടങ്ങിയതിനു ശേഷം അത് ഇഷ്ടപെടാതെ വന്നതോടു കൂടി വീണ്ടും പൊളിച്ചു മാറ്റേണ്ടി വന്നിരുന്നു എന്നാണ് ഏഷ്യൽ പെയ്ൻ്റ്സിനോട് യുവരാജ് പറഞ്ഞത്.
"നിങ്ങൾക്ക് ഒരു വലിയ വീട് പണിയാം, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം അതിൽ വാങ്ങി വയ്ക്കാം, പക്ഷേ അത് ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ അവിടെ താമസിക്കുന്നതിൽ അർത്ഥമില്ല. നിങ്ങളുടെ കുടുംബമാണ് നിങ്ങളുടെ വീടെന്ന് ഞാൻ വിശ്വസിക്കുന്നു." യുവരാജ് പറയുന്നു.
Also Read: ആകാശ് ദീപിന്റെ ആസ്തി അറിയുമോ? ഗില്ലിനേക്കാൾ കൂടുതൽ?
യുവിയുടെ ഈ വികാരം വീട്ടിലുടനീളം പ്രതിധ്വനിക്കുന്നുണ്ട്. ടേബിൾ ടെന്നീസ് സോണിൽ നിന്നുയരുന്ന ചിരി മുതൽ പൂന്തോട്ടത്തിലേയ്ക്കു തുറക്കുന്ന ജനലുകളിലെ നീണ്ട കർട്ടനുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം വരെ, ഓരോ ഇടവും ഒരു അടുപ്പം തോന്നിപ്പിക്കുന്നതാണ്. ഗൃഹാതുരമായ ഓർമകൾ ഉണർത്തുന്നതാണ് വീടിനകം.
/filters:format(webp)/indian-express-malayalam/media/media_files/2025/07/24/yuvraj-singh-home-tour-1-2025-07-24-14-58-57.jpg)
ഒരു കായിക താരത്തിൻ്റെ വീടാണിത്, അതിൻ്റേതായ എല്ലാ പ്രത്യേകതളും അവിടെയുണ്ട് ടേബിൾ ടെന്നീസിലൂടെയാണ് യുവി കായിക ലോകത്തേയ്ക്കു ചുവടു വച്ചത്. ആ ഇഷ്ട വിനോദത്തെ ഓർമിപ്പിക്കുന്ന ഒരു ബാല്യകാല സ്മരണയായി സ്നൂക്കർ ടേബിൾ കാണാം.
ക്രിക്കറ്റ് മാത്രമല്ല ഗോൾഫിനോടും യുവരാജിന് ഏറെ പ്രിയമുണ്ട്. ഇപ്പോൾ തൻ്റെ കൂടുതൽ സമയവും കവർന്നെടുക്കുന്നത് ഗോൾഫാണെന്ന് താരം പറയുന്നു. അതിനാൽ വീടിൻ്റെ പിൻമുറ്റത്തായി ഗോൾഫ് കളിക്കുന്നതിനായുള്ള സജ്ജീകരങ്ങളും ഒരുക്കിയിട്ടുണ്ട്.
കായിക താരം എന്നാൽ ഫിറ്റ്നസ് വളരെ പ്രധാനമാണ്. ഊർജ്ജവും ഉന്മേഷവും നൽകത്തക്ക വിധം അസ്തമയ സൂര്യൻ്റെ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ജിം വീടിൻ്റെ മറ്റൊരു പ്രത്യേകതയാണ്.
കളയിടത്തിലെയും ജീവിതത്തിലെയും നേട്ടങ്ങളും വേദനകളും പേരാട്ടങ്ങളും ഓർമിപ്പിക്കുന്ന ഒരു വാൾ ഓഫ് ഫെയിം തന്നെ അകത്തളത്തിൽ ഒരുക്കിയിട്ടുണ്ട്. "ഒരിക്കലും തളരാതിരിക്കാൻ... ഒരിക്കലും ഒന്നിനും എന്നെ തകർക്കാൻ കഴിയില്ലെന്ന വിശ്വാസം നൽകുന്നതാണ് ഈ ഇടം" എന്ന് യുവരാജ് പറയുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/07/24/yuvraj-singh-home-tour-3-2025-07-24-14-58-57.png)
Also Read: വർഷങ്ങൾ നീണ്ട പ്രണയം; ഒടുവിൽ വേർപിരിയൽ; സൈനയുടെ ആസ്തി അമ്പരപ്പിക്കുന്നത്
ക്രിക്കറ്റ് പിച്ചുകളെ നെഞ്ചോടു ചേർക്കുന്നതു കൊണ്ടാവാം യുവിക്ക് അടച്ചിട്ട ഇടങ്ങളോട് താൽപര്യം ഇല്ല. "ഇവിടെ പർവതങ്ങളുണ്ട്, എനിക്ക് പർവതങ്ങൾ ഇഷ്ടമാണ്. അടച്ചിട്ട സ്ഥലങ്ങൾ എനിക്ക് ഇഷ്ടമല്ല. വീടിൻ്റെ ഊർജ്ജം പോസിറ്റീവായിരിക്കണം." എന്ന് യുവരാജ് പറയുന്നു. അത് പ്രതിഫലിപ്പിക്കുന്നതാണ് ഓരോ ഇൻ്റീരിയർ വർക്കുകളും.
വീട് പൂർത്തീകരിക്കുന്നതിൻ്റെ യുവിയുടെ ഭാര്യ ഹേസലിനും അമ്മയ്ക്കും പങ്കുണ്ടായിരുന്നു. എന്നാൽ നേരിട്ട് ഇടപെടാതെ തങ്ങളുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും ഇൻ്റീരിയർ ഡിസൈനറുമായി പങ്കുവയ്ക്കുകയാണുണ്ടായത്. “ഞാൻ ഹേസലിനോട് പറഞ്ഞു, നമ്മൾ ചെയ്യേണ്ടത് ഒരു ആർക്കിടെക്റ്റിനെ നിയമിക്കുക എന്നതാണ്, അവൻ നിറങ്ങൾ തിരഞ്ഞെടുക്കട്ടെ, എന്നിട്ട് നമുക്ക് രണ്ടുപേർക്കും അതെ അല്ലെങ്കിൽ ഇല്ല എന്ന് പറയാം. എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ നൽകുന്നു, അങ്ങനെയാണ് വീടുകൾ നിർമ്മിക്കുന്നത്” യുവരാജ് പറയുന്നു.
"ഒരു വീട് രൂപകൽപ്പന ചെയ്യുന്നതിനുള്ള എന്റെ ആശയം, നിങ്ങൾക്ക് രണ്ട് നിലകളുണ്ടെങ്കിൽ, ഒരു നില നിങ്ങൾ തീരുമാനിക്കുക, മറ്റൊന്ന് നിങ്ങളുടെ അമ്മ തീരുമാനിക്കട്ടെ. നിങ്ങൾക്ക് ഒരു നില മാത്രമേ ഉള്ളൂവെങ്കിൽ, പകുതി നിങ്ങൾ ഡിസൈൻ ചെയ്യും, പകുതി നിങ്ങളുടെ ഭാര്യയും. എന്നാൽ നിങ്ങൾക്ക് ഒരു നില മാത്രമേ ഉള്ളൂ, അമ്മയും ഭാര്യയും നിങ്ങളും ഉണ്ടെങ്കിൽ... നിങ്ങൾക്ക് ആശംസകൾ നേരുന്നു," എന്ന് തമാശ രൂപേണ പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
Read More: ബാന്ദ്രയിലെ കണ്ണായ സ്ഥലത്തെ അപ്പാർട്ട്മെന്റ് വിറ്റ് സൽമാൻ ഖാൻ; നേടിയത് കോടികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.