scorecardresearch

ഇരുപതുകളുടെ തുടക്കത്തിൽ മുഖത്തിന് വിറ്റാമിൻ സിയും റെറ്റിനോയിഡുകളും ആവശ്യമുണ്ടോ?

ഇരുപതുകളുടെ തുടക്കത്തിൽ വിറ്റാമിൻ സിയും റെറ്റിനോയിഡുകളും ഉൾപ്പെടുത്തുന്നത് ദീർഘകാല ചർമ്മ ആരോഗ്യത്തിന് ഗുണം ചെയ്യും. റെറ്റിനോയിഡുകൾ പ്രായമാകുന്നത് തടയുകയും ചർമ്മത്തിന് പുതുജീവൻ നൽകുകയും ചെയ്യുന്നു

ഇരുപതുകളുടെ തുടക്കത്തിൽ വിറ്റാമിൻ സിയും റെറ്റിനോയിഡുകളും ഉൾപ്പെടുത്തുന്നത് ദീർഘകാല ചർമ്മ ആരോഗ്യത്തിന് ഗുണം ചെയ്യും. റെറ്റിനോയിഡുകൾ പ്രായമാകുന്നത് തടയുകയും ചർമ്മത്തിന് പുതുജീവൻ നൽകുകയും ചെയ്യുന്നു

author-image
Lifestyle Desk
New Update
skin

Photo Source: Pexels

ഇരുപതിലേക്ക് കടന്നാൽ പിന്നെ ചർമ്മസംരക്ഷണത്തിൽ കുറച്ചു കൂടി പെൺകുട്ടികൾ ശ്രദ്ധ കൊടുക്കാറുണ്ട്. വ്യത്യസ്ത ഉൽപ്പന്നങ്ങൾ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാൽ, വിറ്റാമിൻ സിയും റെറ്റിനോയിഡുകളും ഈ പ്രായത്തിലുള്ളവർക്ക് ആവശ്യമുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയർന്നു വരാറുണ്ട്. 

Advertisment

വിറ്റാമിൻ സി

ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ സി, അകാല വാർധക്യത്തിനും ചർമ്മത്തിന് കേടുപാടുകൾക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നുവെന്ന് കോസ്മറ്റിക് ഡെർമറ്റോളജിസ്റ്റ് ഡോ.നിതി ഗൗർ പറഞ്ഞു. ചർമ്മത്തിന് തിളക്കം നൽകാനും ഹൈപ്പർപിഗ്മെന്റേഷൻ പരിഹരിക്കാനും കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും ഇതിനു കഴിയും, ചർമ്മത്തിന്റെ ഘടന നിലനിർത്തുന്നതിൽ നിർണായകമാണ്. വിറ്റാമിൻ സി സെറം ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുമെന്ന് അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

റെറ്റിനോയിഡുകൾ

വിറ്റാമിൻ എയിൽ നിന്ന് ഉരുത്തിരിഞ്ഞ റെറ്റിനോയിഡുകൾ പ്രായമാകുന്നത് തടയുകയും ചർമ്മത്തിന് പുതുജീവൻ നൽകുകയും ചെയ്യുന്നു. അവയ്ക്ക് കൊളാജൻ, എലാസ്റ്റിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ കഴിയുമെന്ന് ഡോ.ഗൗർ പറഞ്ഞു. മുഖക്കുരു വരുന്നത് കുറയ്ക്കുകയും മുഖക്കുരു പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു. റെറ്റിനോയിഡുകൾ തുടക്കത്തിൽ ചർമ്മത്തിൽ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കാം. അതിനാൽ, തുടക്കത്തിൽ വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുക. 

ഇരുപതുകളുടെ തുടക്കത്തിൽ വിറ്റാമിൻ സിയും റെറ്റിനോയിഡുകളും ഉൾപ്പെടുത്തുന്നത് ദീർഘകാല ചർമ്മ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഡോ.ഗൗർ അഭിപ്രായപ്പെട്ടു. എന്നാൽ, വ്യക്തിഗത ആവശ്യങ്ങൾ വ്യത്യസ്തമാണ്, ചിലർക്ക് പിന്നീട് റെറ്റിനോയിഡുകൾ ആവശ്യമില്ല. അതിനാൽ , ചർമ്മ സംരക്ഷണ ദിനചര്യകൾ നടപ്പിലാക്കുന്നതിനു മുൻപ് ഡെർമറ്റോളജിസ്റ്റുമായി സംസാരിക്കുക.

Advertisment

ചർമ്മ സംരക്ഷണമെന്നത് ഈ രണ്ടു ചേരുവകൾക്ക് അപ്പുറമാണെന്ന് കൂടി മനസിലാക്കണം. സൂര്യപ്രകാശത്തിൽനിന്നുള്ള സംരക്ഷണം, മൃദുവായ ക്ലെൻസിങ്, പതിവ് മോയ്സ്ച്യുറൈസിങ്, ആരോഗ്യകരമായ ജീവിതശൈലി എന്നിവ ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

Read More

Skin Care beauty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: