scorecardresearch

ചോക്ലേറ്റ് ഫേഷ്യൽ ഇനി വീട്ടിൽ ചെയ്യാം

ചോക്ലേറ്റിലെ സ്വാഭാവിക കഫീൻ ഉള്ളടക്കം രക്തയോട്ടം ഉത്തേജിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചർമ്മകോശങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

ചോക്ലേറ്റിലെ സ്വാഭാവിക കഫീൻ ഉള്ളടക്കം രക്തയോട്ടം ഉത്തേജിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചർമ്മകോശങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

author-image
Lifestyle Desk
New Update
beauty

Photo Source: Pexels

ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നവയാണ് ചോക്ലേറ്റ് ഫേഷ്യൽ. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ കൊക്കോ, ചർമ്മത്തിന് കേടുപാടുകൾ വരുത്തുകയും അകാല വാർധക്യത്തിന് കാരണമാകുകയും ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. ചോക്ലേറ്റിലെ സ്വാഭാവിക കഫീൻ ഉള്ളടക്കം രക്തയോട്ടം ഉത്തേജിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചർമ്മകോശങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. അതിലൂടെ ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മം നേടാം.

Advertisment

കൊക്കോ ബട്ടറിലെ മോയ്സ്ച്യുറൈസിങ് ഗുണങ്ങൾ ചർമ്മത്തിൽ ആഴത്തിൽ ജലാംശം നൽകുന്നു. ചർമ്മത്തെ മൃദുവും മിനുസമാർന്നതുമാക്കുന്നു. ചോക്ലേറ്റ് ഫേഷ്യലുകളിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്,. സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമാണ്. 

ചോക്ലേറ്റ് മാസ്ക് തയ്യാറാക്കുന്ന വിധം

ഡാർക്ക് ചോക്ലേറ്റ് ഉരുക്കി പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കുക. മറ്റ് ചില ചേരുവകളും ആവശ്യമെങ്കിൽ ചേർക്കാം. ഉദാഹരണത്തിന്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾക്കും മോയ്സ്ച്യുറൈസിങ് ഗുണങ്ങൾക്കും ഒരു ടേബിൾ സ്പൂൺ തേനിൽ ചേർക്കാം. എക്സ്‌ഫോളിയേറ്റിങ് ഗുണങ്ങളുള്ള ഒരു ടേബിൾസ്പൂൺ തൈര് ആവശ്യമെങ്കിൽ ചേർക്കാം.

മാസ്ക് പുരട്ടേണ്ടതെങ്ങനെ?

ബ്രഷോ കൈവിരലുകൾ ഉപയോഗിച്ചോ ചോക്ലേറ്റ് മാസ്ക് മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് കാത്തിരിക്കുക. മാസ്ക് ഉണങ്ങിയ ശേഷം, കൈവിരലുകൾ വെള്ളത്തിൽ നനയ്ക്കുക, മുഖത്ത് പതിയെ മസാജ് ചെയ്യുക. ചർമ്മത്തെ പുറംതള്ളാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. അതിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. മുഖം നന്നായി തുടച്ചശേഷം മോയിസ്ച്യുറൈസർ പുരട്ടുക. 

Advertisment

ചോക്ലേറ്റ് ഫേഷ്യലുകൾ ചർമ്മത്തിന് ഗുണം നൽകുന്നതാണെങ്കിലും ഉപയോഗിക്കുന്നതിനു മുൻപ് പാച്ച് ടെസ്റ്റ് നടത്തുക. സെൻസിറ്റീവ് ചർമ്മമോ അലർജിയോ ഉണ്ടെങ്കിൽ ചർമ്മത്തിൽ പുതിയത് എന്തും പരീക്ഷിക്കുന്നതിന് മുമ്പ് ഒരു ഡെർമറ്റോളജിസ്റ്റുമായി സംസാരിക്കുക.

Read More

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: