/indian-express-malayalam/media/media_files/4vh3DnqthErNzXkMW3bn.jpg)
Photo Source: Pexels
മുഖത്തെ ചുളിവുകൾ വാർധക്യത്തിന്റെ ലക്ഷണങ്ങളാണ്. എന്നാൽ, അവയിൽ ചിലത് പ്രായമാകുന്നത് കൊണ്ടല്ലെന്ന് പറഞ്ഞാലോ?. നമ്മുടെ ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങൾ മുഖത്തെ ചുളിവുകൾ കൂട്ടും. ഇതിലൂടെ നിങ്ങൾക്ക് കൂടുതൽ പ്രായമുള്ളതായി തോന്നും.
ചുളിവുകളുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ച് കെയർ ഹോസ്പിറ്റൽസ് ഹൈടെക് സിറ്റി ഹൈദരാബാദിലെ ഡെർമറ്റോളജിസ്റ്റ് ഡോ.സ്വപ്ന പ്രിയ വിശദീകരിച്ചു. പ്രായമാകൽ ഒഴികെയുള്ള മറ്റ് കാരണങ്ങൾ ചുളിവുകൾക്ക് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ?. ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത ഉൾപ്പെടെ ചർമ്മത്തിന്റെ സ്വഭാവസവിശേഷതകൾ നിർണ്ണയിക്കുന്നതിൽ ജനിതക ഘടകങ്ങളും ഒരു പങ്കു വഹിക്കുന്നുണ്ട്.
ഡോ.പ്രിയയുടെ അഭിപ്രായത്തിൽ ചുളിവുകൾക്ക് കാരണമാകുന്ന ശീലങ്ങൾ
- അധിക സൂര്യപ്രകാശം: സൂര്യപ്രകാശം അകാല വാർദ്ധക്യത്തിനും ചുളിവുകൾക്കും പ്രധാന കാരണമാണ്.
- പുകവലി: കൊളാജൻ, എലാസ്റ്റിൻ എന്നിവയെ പുകവലി നശിപ്പിക്കുന്നു, ഇത് അകാല വാർധക്യത്തിലേക്കും ചുളിവുകളിലേക്കും നയിക്കുന്നു.
- മോശം ഭക്ഷണക്രമം: ശരിയായ പോഷകാഹാരത്തിന്റെ അഭാവം, പ്രത്യേകിച്ച് വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും.
- നിർജ്ജലീകരണം: അപര്യാപ്തമായ ജലാംശം ചർമ്മത്തിൽ കൂടുതൽ ചുളിവുകൾ ഉണ്ടാക്കും.
- മുഖഭാവങ്ങൾ: നെറ്റി ചുളിക്കുന്നതോ ചുണ്ടുകൾ ഞെരുക്കുന്നതോ പോലുള്ള പതിവായുള്ള മുഖഭാവങ്ങൾ ചുളിവുകൾ രൂപപ്പെടുന്നതിന് കാരണമാകും.
ചുളിവുകൾ കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ
- സൂര്യപ്രകാശത്തിൽനിന്നുള്ള സംരക്ഷണം: ഉയർന്ന SPF ഉള്ള സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കുന്നത് അൾട്രാവയലറ്റ് രശ്മികളാലുള്ള കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.
- ആരോഗ്യകരമായ ജീവിതശൈലി: വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതും ജലാംശം നിലനിർത്തുന്നതും പുകവലി ഒഴിവാക്കുന്നതും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കും.
- മോയ്സ്ച്യുറൈസിങ്: മോയ്സ്ച്യുറൈസറുകൾ ഉപയോഗിച്ച് ചർമ്മത്തിൽ നന്നായി ജലാംശം നിലനിർത്തുന്നത് ചുളിവുകൾ പ്രകടമാകുന്നത് കുറയ്ക്കും.
- റെറ്റിനോയിഡുകൾ: റെറ്റിനോൾ പോലുള്ള റെറ്റിനോയിഡുകൾ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും നേർത്ത വരകളുടെയും ചുളിവുകളുടെയും രൂപം മെച്ചപ്പെടുത്തുകയും ചെയ്യും.
- ഡെർമൽ നടപടിക്രമങ്ങൾ: കെമിക്കൽ പീൽസ്, മൈക്രോഡെർമാബ്രേഷൻ അല്ലെങ്കിൽ ലേസർ തെറാപ്പി പോലുള്ള കോസ്മെറ്റിക് നടപടിക്രമങ്ങൾ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും.
മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ ചുളിവുകളുടെ രൂപം കുറയ്ക്കാനോ അവ വരുന്നത് മന്ദഗതിയിലാക്കാനോ സഹായിക്കുമെങ്കിലും, വാർദ്ധക്യം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും ഒരു പരിധിവരെ ചുളിവുകൾ ഒഴിവാക്കാനാവില്ലെന്നും മനസിലാക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.