/indian-express-malayalam/media/media_files/ghk30SWH1H27MrR0AZzV.jpg)
Photo Source: Pexels
നിങ്ങൾക്ക് ഇഷ്ടപ്പെട്ട മസ്കാര കണ്ണുകളിൽ ചുവപ്പിനും ചൊറിച്ചിലിനും കാരണമായാലോ?. നിങ്ങൾ വിശ്വസിച്ച് ഉപയോഗിക്കുന്ന ഫൗണ്ടേഷൻ മുഖക്കുരു കൂട്ടിയാലോ?. പലപ്പോഴും ഇത് സംഭവിക്കുന്നത് നിങ്ങളുടെ അശ്രദ്ധ മൂലമാണ്. മേക്കപ്പ് ഉൽപ്പന്നങ്ങളുടെ കാലാവധി ശ്രദ്ധിക്കാതെ അവ ഉപയോഗിക്കുമ്പോഴാണ് ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
കാലാവധി കഴിഞ്ഞിട്ടും ഇഷ്ടപ്പെട്ട മേക്കപ്പ് ഉൽപ്പന്നങ്ങൾ കളയാതെ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.സ്വപ്ന പ്രിയ പറഞ്ഞു. കാലാവധി കഴിഞ്ഞ മേക്കപ്പ് ഉൽപ്പന്നങ്ങൾ ശരീരത്തിന് ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
കാലാവധി കഴിഞ്ഞ മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ സംഭവിക്കുന്നത് എന്ത്?
- ചർമ്മത്തിൽ അസ്വസ്ഥത: ദിവസങ്ങൾ കഴിയുമ്പോൾ മേക്കപ്പിന്റെ രാസഘടന മാറുന്നു. ഇത് ചൊറിച്ചിൽ, ചുവപ്പ്, വരൾച്ച എന്നിവയ്ക്ക് കാരണമാകും. ഉൽപ്പന്നത്തിനുള്ളിലെ ബാക്ടീരിയയുടെ വളർച്ചയാണ് ഇതിനു കാരണം.
- അലർജി: കാലാവധി കഴിഞ്ഞ മേക്കപ്പ് ഉൽപ്പന്നങ്ങൾ മുമ്പ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിൽ പോലും അലർജിക്ക് കാരണമാകും. വീക്കം, ചൊറിച്ചിൽ, പൊള്ളൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.
- അണുബാധകൾ: മസ്‌കാര, ഐലൈനർ തുടങ്ങിയ നേത്ര ഉൽപ്പന്നങ്ങൾ ബാക്ടീരിയയുടെ പ്രജനന കേന്ദ്രങ്ങളാണ്. പ്രത്യേകിച്ച്, അവയുടെ കാലാവധി കഴിയുമ്പോൾ. കൺജങ്ക്റ്റിവിറ്റിസ് പോലുള്ള നേത്ര അണുബാധയ്ക്കുള്ള സാധ്യതയ്ക്ക് കാരണമാകും.
ചൊറിച്ചിൽ പോലെ പെട്ടെന്നുള്ള ചർമ്മപ്രശ്നങ്ങളെക്കാൾ കാലാവധി കഴിഞ്ഞ മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ദീർഘകാല പ്രശ്നങ്ങൾ കൂടുതൽ ദോഷകരമാണ്.
- വിട്ടുമാറാത്ത ചർമ്മ പ്രശ്നങ്ങൾ: കാലഹരണപ്പെട്ട മേക്കപ്പ് ഉൽപ്പന്നങ്ങൾ ആവർത്തിച്ച് ഉപയോഗിക്കുന്നത് ഡെർമറ്റിറ്റിസ്, അകാല വാർദ്ധക്യം തുടങ്ങിയ വിട്ടുമാറാത്ത ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും.
- നിലവിലുള്ള അവസ്ഥകൾ വഷളാക്കുക: സെൻസിറ്റീവ് ചർമ്മമോ എക്‌സിമ പോലുള്ള അവസ്ഥകളോ ഉണ്ടെങ്കിൽ, കാലഹരണപ്പെട്ട മേക്കപ്പ് ഉൽപ്പന്നങ്ങൾ അവയെ വഷളാക്കും.
- ഗുരുതരമായ ആരോഗ്യ അപകടങ്ങൾ: ചില സന്ദർഭങ്ങളിൽ, ദോഷകരമായ സൂക്ഷ്മാണുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ച് കണ്ണുകൾ പോലുള്ള സെൻസിറ്റീവ് പ്രദേശങ്ങളിൽ പ്രയോഗിക്കുമ്പോൾ.
ചർമ്മം നിങ്ങളുടെ ഏറ്റവും വലിയ അവയവമാണ്. അവയുടെ പരിപാലനത്തിന് ആവശ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.