scorecardresearch

എല്ലാ ദിവസവും മുടി ചീകേണ്ടതുണ്ടോ? എന്തുകൊണ്ട്?

മുടി ചീകുന്നത് തിളക്കം നിലനിർത്താനും വോളിയം വർദ്ധിപ്പിക്കാനും ബൗൺസ് നിലനിർത്താനും സഹായിക്കുന്നു.

മുടി ചീകുന്നത് തിളക്കം നിലനിർത്താനും വോളിയം വർദ്ധിപ്പിക്കാനും ബൗൺസ് നിലനിർത്താനും സഹായിക്കുന്നു.

author-image
Lifestyle Desk
New Update
hair| haircare|health|beauty

പ്രതീകാത്മക ചിത്രം

ദിവസവും പല്ല് തേക്കുന്നത് പോലെ, ദിവസവും മുടി ചീകുന്നതും പ്രധാനമാണ്. ഈ ലളിതമായ പ്രവർത്തനത്തിലൂടെ നിങ്ങളുടെ മുടിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. നിങ്ങൾ ദിനംപ്രതി പിന്തുടരേണ്ട ഒരേയൊരു മുടി സംരക്ഷണ ദിനചര്യയാണിത്.

Advertisment

വരണ്ട മുടിയുള്ളവരും മുടി കൊഴിയാൻ സാധ്യതയുള്ളവരും അധിക ഇഴകൾ നഷ്‌ടപ്പെടാതിരിക്കാൻ മുടി ചീകാൻ മടിക്കുന്നതായി ഡെയ്‌ഗ ഓർഗാനിക്‌സിന്റെ സ്ഥാപകയായ ആർതി രഗുറാം പറയുന്നു.

പക്ഷേ, മുടി ചീകുന്നത് ഒരു സ്വയം പരിചരണ രീതി മാത്രമല്ല. അതിന് വ്യക്തമായ ശാസ്ത്രീയ ഗുണങ്ങളുണ്ട്. ദിവസത്തിൽ രണ്ടുതവണ മുടി ബ്രഷ് ചെയ്യണം. രാവിലെയും വൈകുന്നേരവും കിടക്കുന്നതിന് മുൻപും. മുടിയുടെ നീളവും ഘടനയും അനുസരിച്ച് ആവൃത്തി ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, നീളമുള്ള മുടിയുള്ള ആളുകൾ കെട്ടുകളും പൊട്ടലും തടയാൻ ദിവസത്തിൽ മൂന്ന് തവണയെങ്കിലും മുടി ചീകണം, ആർതി പറയുന്നു.

ദിവസവും മുടി ചീകുന്നതിന്റെ ഗുണങ്ങൾ

  • തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു

തലയോട്ടിയിലെ കാപ്പിലറികളിൽ ചീപ്പ് പ്രവർത്തിക്കുന്നു. ഇത് രോമകൂപങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും ഫലപ്രദമായി എത്തിക്കാൻ സഹായിക്കുന്നു. അങ്ങനെ, തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിച്ച് മുടിയുടെ വേരുകളെയും പോഷിപ്പിക്കുന്നു. വളർച്ചയ്ക്ക് കാരണമാകുകയും മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

  • പ്രകൃതിദത്ത എണ്ണകളെ ഉത്തേജിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നു
Advertisment

തലയോട്ടിയിലെ സെബാസിയസ് ഗ്രന്ഥികൾ സെബം ഉത്പാദിപ്പിക്കുന്നു. ഇത് സ്വാഭാവികമായും മുടിയെ സംരക്ഷിക്കുന്നു. മുടി ചീകുന്നത് സെബാസിയസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും സ്വാഭാവിക എണ്ണകൾ സെബം മുതൽ മുടിയുടെ വേര് വരെ, ഷാഫ്റ്റിലുടനീളം ശരിയായ രീതിയിൽ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. അങ്ങനെ, ആരോഗ്യകരമായ തലയോട്ടി നിലനിർത്തുകയും ശരിയായ പിഎച്ച് ബാലൻസ് സൃഷ്ടിക്കുകയും ചെയ്യുന്നു.

  • ശിരോചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നു

പതിവായി ചീകുന്നത് പഴയ മുടി, ചത്ത ചർമ്മകോശങ്ങൾ, മുടി ഉൽപന്നങ്ങളുടെ അവശിഷ്ടങ്ങൾ, അഴുക്ക്, നിങ്ങളുടെ മുടിയുടെയും തലയോട്ടിയുടെയും അടിഭാഗത്തുള്ള മറ്റ് നിക്ഷേപങ്ങൾ എന്നിവ വൃത്തിയാക്കാൻ സഹായിക്കുന്നു. തലയോട്ടിയിലെ സുഷിരങ്ങൾ അടഞ്ഞുപോകാതെ ചീകുന്നത് താരൻ അകറ്റാനും മുടിയെ പുനരുജ്ജീവിപ്പിക്കാനും അനുവദിക്കുന്നു.

  • മുടിയുടെ ഉള്ള് കൂട്ടുന്നു

ഇടയ്ക്കിടെ മുടി ചീകുന്നത് മുടിയുടെ തിളക്കം നിലനിർത്താനും വോളിയം വർദ്ധിപ്പിക്കാനും ബൗൺസ് നിലനിർത്താനും സഹായിക്കുന്നു. മുടി ആരോഗ്യകരവും പുതുമയുള്ളതുമായി കാണപ്പെടുന്നു. എണ്ണമയമുള്ള തലയോട്ടിയുള്ള ആളുകൾക്ക് പതിവായി ചീകുന്നത് ഗുണം ചെയ്യും. കാരണം ചീകുന്നത് സ്വാഭാവിക എണ്ണകൾ വിതരണം ചെയ്യുകയും മുടിക്ക് കൊഴുപ്പ് കുറയുകയും ചെയ്യുന്നു.

മുടി ചീകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ശരിയായ ഉപകരണങ്ങൾ തിരഞ്ഞെടുക്കുക

മുടി പൊട്ടാനും കേടുപാടുകൾ സംഭവിക്കാനും സാധ്യതയുള്ള പ്ലാസ്റ്റിക് ചീപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ആന്റി സ്റ്റാറ്റിക് ആയതിനാൽ ഒരു തടി ചീപ്പ് (റോസ് വുഡ് കൊണ്ട് നിർമ്മിച്ചതാണ് നല്ലത്) ഉപയോഗിക്കുക.

  1. ഒരിക്കലും മുടി വേരുകളിൽ നിന്ന് ചീകരുത്

നിങ്ങളുടെ മുടി ഭാഗങ്ങളാക്കിയശേഷം ചീകാൻ തുടങ്ങുക. മുടിയുടെ വേരുകളിൽനിന്നു താഴേക്ക് ചീകുന്നത് പൊട്ടുന്നതിലേക്ക് നയിക്കും. പതിയെ പതിയെ ചീകുക.

  1. നനഞ്ഞ മുടി ചീകരുത്

നനഞ്ഞ മുടി പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചീപ്പ് ഉപയോഗിക്കുന്നതിന് മുൻപ് എപ്പോഴും മുടി എയർ-ഡ്രൈ അല്ലെങ്കിൽ ബ്ലോ-ഡ്രൈ ചെയ്തു എന്ന് ഉറപ്പാക്കുക.

Hair Fall Hair Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: