മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതും കറുത്തതുമായിരിക്കണമെന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ, ജീവിതശൈലി, ഭക്ഷണക്രമം അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ മുടി പെട്ടെന്ന് നരയ്ക്കുന്നത് ഇക്കാലത്ത് സർവസാധാരണമായിരിക്കുകയാണ്.
ഡൈ പോലെയുള്ളവ ഉപയോഗിച്ച് മുടിക്ക് നിറം കൊടുക്കുന്നത് വെള്ളി നിറത്തിലുള്ള മുടിയിഴകൾ മറച്ചേക്കാം. ഇത് ഒരു താൽക്കാലിക പരിഹാരം മാത്രമാണ്.
എന്നിരുന്നാലും, ഇനി അതോർത്ത് വിഷമിക്കേണ്ട. വീട്ടിലെ ലളിതമായ പരിഹാരങ്ങൾ ഉപയോഗിച്ച്, മുടിയുടെ അകാല നരയെ തടയാനും മാറ്റാനും കഴിയും. “അകാല നര ആയുർവേദത്തിന്റെ സഹായത്തോടെ മാറ്റാം,” ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭാവ്സർ പറയുന്നു. തിളങ്ങുന്ന കറുത്ത മുടിക്ക് ഈ ആയുർവേദ പ്രതിവിധികൾ പരീക്ഷിക്കൂ
- മുടിയിൽ എണ്ണ തേക്കുന്നത് ഏറ്റവും പ്രധാനമാണ്. “ആഴ്ചയിൽ രണ്ടുതവണ” മുടിയിൽ എണ്ണ തേയ്ക്കാൻ ഡോ.ദിക്സ നിർദ്ദേശിച്ചു.
- മധുരവും കയ്പ്പും ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക.
- അമിതമായ എരിവുള്ളതും ഉപ്പിട്ടതും വറുത്തതും പുളിപ്പിച്ചതും പഴകിയതുമായ ഭക്ഷണം, കഫീൻ അടങ്ങിയ പാനീയങ്ങൾ, നോൺ വെജ് ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക
- രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് തുള്ളി പശുവിൻ നെയ്യ് രണ്ട് നാസാരന്ധ്രങ്ങളിലും ഒഴിക്കുക
- നരച്ച മുടിക്ക് നെല്ലിക്ക ഉത്തമമാണ്. ശൈത്യകാലത്ത് ഇത് പതിവായി കഴിക്കുക വിദഗ്ദ്ധ നിർദ്ദേശിച്ചു.
- നേരത്തെ ഉറങ്ങുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രത്തോളം നിങ്ങളുടെ മുടിയുടെ ഗുണനിലവാരവും മെച്ചപ്പെടും. രാത്രി 10 മണിക്ക് ഉറങ്ങാൻ ശ്രമിക്കുക, ഡോ. ദിക്സ പറഞ്ഞു.
- കറിവേപ്പില, എള്ള്, നെല്ലിക്ക, കയ്പ്പ, പശുവിൻ നെയ്യ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- ചൂടു വെള്ളത്തിൽ മുടി കഴുകരുത്
കൂടാതെ, മുടി അകാല നര തടയാൻ ഉപയോഗിക്കാവുന്ന ചില ഡോ. ദിക്സ പങ്കുവെച്ചു.
കറ്റാർ വാഴ ജെൽ: വെളിച്ചെണ്ണയിൽ ജെൽ കലർത്തി മുടിയിൽ പുരട്ടുക.
നെല്ലിക്ക പൊടി: 3 ടീസ്പൂൺ വെളിച്ചെണ്ണയിൽ 2 ടീസ്പൂൺ നെല്ലിക്ക പൊടി ഇരുണ്ട നിറത്തിൽ ലഭിക്കുന്നത് വരെ ചൂടാക്കുക. തണുത്ത ശേഷം മുടിയിൽ പുരട്ടുക.
കറിവേപ്പില: ഒരു പിടി കറിവേപ്പില വെളിച്ചെണ്ണയിൽ ചേർത്ത് ചൂടാക്കുക. ഇത് തണുപ്പിച്ചശേഷം തലയോട്ടിയിൽ പുരട്ടുക. “നിങ്ങളുടെ ഭക്ഷണത്തിന്റെ കറിവേപ്പില ഉൾപ്പെടുത്താം. നര തടയാൻ സഹായിക്കുന്ന മൾട്ടിവിറ്റാമിനുകളും ഇരുമ്പുകളും ഇതിൽ അടങ്ങിയിരിക്കുന്നു, ”ഡോ. ദിക്സ പറഞ്ഞു.