scorecardresearch
Latest News

വയറിലെ അമിത കൊഴുപ്പ് മുടി കൊഴിച്ചിലിന് കാരണമാകുമോ?

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക, സമ്മർദ്ദം കുറയ്ക്കുക എന്നിവ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു

hairfall, hair, ie malayalam,hair loss, hair loss causes, biotin hair loss, does stress cause hair loss, vitamins for hair growthdandruff
പ്രതീകാത്മക ചിത്രം

മുടിയുടെ ആരോഗ്യം നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമം, ഉറക്കം, മൊത്തത്തിലുള്ള ജീവിത ശീലങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു. പക്ഷേ, അമിത ശരീരഭാരം ഹൃദ്രോഗങ്ങൾ, സന്ധി വേദന, രക്തസമ്മർദ്ദം, പ്രമേഹം, കുടൽ പ്രശ്നങ്ങൾ എന്നിവ പോലുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ മുടികൊഴിച്ചിലുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?

“ഇൻസുലിൻ പോലുള്ള വളർച്ചാ ഘടകം (ഐജിഎഫ്-1) ഒരു പ്രധാന ഹോർമോണാണ്. ഇത് മുടിയുടെ വേരിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഈ ഹോർമോൺ ഇൻസുലിൻ പോലെ പ്രവർത്തിക്കുന്നു. അതിനാൽ, ഇൻസുലിൻ പ്രവർത്തിക്കാത്തപ്പോൾ, ഐ‌ജി‌എഫും പ്രവർത്തിക്കുന്നില്ല. അങ്ങനെ മുടിയുടെ വളർച്ച കുറയുന്നു,” ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.പളനിയപ്പൻ മാണിക്കം പറയുന്നു.

പുരുഷന്മാരിൽ 90 സെന്റിമീറ്ററിലും സ്ത്രീകളിൽ 80 സെന്റിമീറ്ററിലും കൂടുതലുള്ള അരക്കെട്ട്, കൊഴുപ്പിന് കാരണമാകുമെന്ന് ഡോ.പളനിയപ്പൻ പറയുന്നു. “ഇത്തരത്തിൽ അമിത ശരീരഭാരം ഉള്ളവരിൽ, ശരീരം ഇൻസുലിൻ ശരിയായി ഉപയോഗിക്കാതിരിക്കാനും ഉൽപ്പാദിപ്പിക്കാതിരിക്കാനും അതുവഴി മുടികൊഴിച്ചിലിനും 90 ശതമാനം സാധ്യതയുണ്ട്,” ഡോ.പളനിയപ്പൻ പറഞ്ഞു. എന്നാൽ, ഇവ രണ്ടും തമ്മിൽ ശരിക്കും ബന്ധമുണ്ടോ?

വയറിലെ കൊഴുപ്പും മുടികൊഴിച്ചിലും തമ്മിൽ പരോക്ഷമായ ബന്ധമുണ്ടെന്ന് പോഷകാഹാര വിദഗ്ധയായ ജസ്‌ലീൻ കൗറിന്റെ അഭിപ്രായപ്പെടുന്നു. കാരണം മുടി വളർച്ച ഒരു വ്യക്തിയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. അമിതശരീരഭാരമുള്ള ഒരാൾക്ക് വിറ്റാമിൻ ഡി 12, ബി തുടങ്ങിയ പോഷകങ്ങളുടെ കുറവുണ്ടെങ്കിൽ, മുടിയുടെ സാന്ദ്രതയും ഗുണനിലവാരവും കുറയാനുള്ള സാധ്യത കൂടുതലാണ്.

ശരീരഭാരം കുറഞ്ഞ വ്യക്തികൾക്കും മുടികൊഴിച്ചിൽ ഉണ്ടാകാം. അതിനാൽ ഇത് പൂർണ്ണമായും ശരീരത്തിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, അമിതമായ വയറിലെ കൊഴുപ്പുള്ള ആളുകൾക്ക് ഇൻസുലിൻ പ്രതിരോധം ഉണ്ടാകാം. ഇത് പിഗ്മെന്റേഷനും പിസിഒഎസിനും കാരണമാകുമെന്നും അതുവഴി മുടി കൊഴിച്ചിലിന് കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.

“എന്നാൽ രണ്ട് അവസ്ഥകളും തമ്മിൽ നേരിട്ട് ബന്ധമില്ല,”ജസ്‌ലീൻ പറയുന്നു. അമിതഭക്ഷണം, മാനസികാവസ്ഥ എന്നിവ കാരണം സമ്മർദ്ദം അനുഭവപ്പെടാം. ഇത് മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തും, മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു.”

“അതുപോലെ, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക, സമ്മർദ്ദം കുറയ്ക്കുക എന്നിവ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും,”ജസ്‌ലീൻ പറഞ്ഞു.

അമിതശരീരഭാരം രോമകൂപങ്ങളുടെ മൂലകോശങ്ങളിലേക്ക് കോശജ്വലന സിഗ്നലുകൾ നൽകുന്നു. ഇത് അവയുടെ പുനരുജ്ജീവനത്തെ തടസ്സപ്പെടുത്തുകയും കാലക്രമേണ രോമകൂപങ്ങൾ ദുർബലമാവുകയും ചെയ്യുന്നു. മുടിയുടെ കനവും കുറയുന്നു.

അമിശരീരതഭാരമുള്ള ആളുകൾ ആൻഡ്രോജെനെറ്റിക് അലോപ്പീസിയയ്ക്ക് കൂടുതൽ ഇരയാകുന്നത് ഇത് കൊണ്ടാണെന്നും, മുംബൈയിലെ എസ്തറ്റിക് ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും ഡെർമറ്റോ-സർജനുമായ ഡോ.റിങ്കി കപൂർ പറയുന്നു.

കൂടാതെ, വയറിലെ കൊഴുപ്പ് ഇൻസുലിൻ വളർച്ചാ ഘടകത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നും ഡോ.റിങ്കി അഭിപ്രായപ്പെട്ടു. “ഐ‌ജി‌എഫിന്റെ അഭാവം മുടിയുടെ വേരിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും പോഷകങ്ങൾ നഷ്ടപ്പെടുത്തുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ഇൻസുലിൻ അളവ് നല്ലതല്ലെങ്കിൽ, ഐ‌ജി‌എഫ് ശരിയായി പ്രവർത്തിക്കുന്നില്ല. ഇത് മുടി വളർച്ച മുരടിപ്പിക്കുന്നു,” ഡോ.റിങ്കി പറയുന്നു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും കോർട്ടിസോൾ ഉൽപാദനം കുറയ്ക്കുന്നതിനും നല്ല ഉറക്കം ലഭിക്കുക, ഇരുമ്പ്, ബയോട്ടിൻ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. ആരോഗ്യകരമായ ഭാരം നിലനിർത്തുക, മുടി കൊഴിച്ചിൽ തടയാൻ മുടിയിൽ പരീക്ഷണം ഒഴിവാക്കുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can excess belly fat lead to hair loss