scorecardresearch

ദിവസം എങ്ങനെ തുടങ്ങാം? അമ്മയാകാനൊരുങ്ങുന്ന ദീപിക പദുക്കോൺ പറയുന്നത് ഇങ്ങനെ

ഒരു ദിവസം എങ്ങനെ ആരംഭിക്കാമെന്ന് ബോളിവുഡ് താരം ദീപിക പദുക്കോൺ

ഒരു ദിവസം എങ്ങനെ ആരംഭിക്കാമെന്ന് ബോളിവുഡ് താരം ദീപിക പദുക്കോൺ

author-image
Lifestyle Desk
New Update
Deepika Padukone, Latest Photos

വ്യായാമത്തിലൂടെ ദിവസം ആരംഭിക്കുന്നതിന്റെ നേട്ടങ്ങൾ

ആരാധകർ ഏറെ കാത്തിരുന്ന സന്തോഷ വാർത്തയാണ്, ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും വ്യാഴാഴ്ച പങ്കുവച്ചത്. ദീപിക അമ്മയാകാൻ ഒരുങ്ങുകയാണെന്നും സെപ്റ്റംബറിൽ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായും സോഷ്യൽ മീഡിയയിലൂടെയാണ് താരദമ്പതികൾ അറിയിച്ചത്. വാർത്ത ശ്രദ്ധനേടിയതോടെ ദീപിക പദുക്കോൺ പങ്കുവച്ച ഫിറ്റ്നസ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

ഒരു ദിവസം എങ്ങനെയാണ് ആരംഭിക്കുന്നത് എന്ന വീഡിയോയാണ് താരം പങ്കുവച്ചത്. "ഒരു വ്യായാമത്തിലൂടെ ദിവസം ആരംഭിക്കുന്നത് വളരെ പ്രധാനമാണ്. എനിക്ക് ആഴ്ചയിൽ 6-7 ദിവസം വ്യായാമം ചെയ്യാൻ കഴിഞ്ഞേക്കില്ല, പക്ഷേ ആഴ്ചയിൽ 3-4 തവണയെങ്കിലും ഞാൻ വ്യായാമം ചെയ്യും. ദിവസം അങ്ങനെ തുടങ്ങാനാണ് എനിക്ക് ഇഷ്ടം," വീഡിയോയിൽ ദീപിക പറഞ്ഞു.

വ്യായാമത്തിലൂടെ ദിവസം ആരംഭിക്കുന്നതിന്റെ നേട്ടങ്ങൾ
ശാരീരിക പ്രവർത്തനങ്ങളിലൂടെ ദിവസം ആരംഭിക്കുന്നത്, മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണകരമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രഭാത ദിനചര്യയിൽ, കൃത്യമായ ശാരീരിക പ്രവർത്തനത്തിൽ ഏർപ്പെടുന്നത് ശരീരത്തിനും മനസിനും നിരവധി ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. മെറ്റബോളിസത്തെ കിക്ക്സ്റ്റാർട്ട് ചെയ്യുന്നതിനും, ദിവസം മുഴുവനും കലോറി കത്തുന്നതിനുള്ള വേഗത ക്രമീകരിക്കുന്നതിനും സഹായിക്കുമെന്നാണ്, ഫിറ്റ്നസ് വിദഗ്ധ ഗരിമ ഗോയൽ പറയുന്നത്.

ശാരീരിക നേട്ടങ്ങൾക്കപ്പുറം, പ്രഭാത വ്യായാമം മാനസിക ക്ഷേമത്തിൽ അഗാധമായ സ്വാധീനം ചെലുത്തുന്നു. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരീരത്തിൻ്റെ സ്വാഭാവിക മൂഡ് ലിഫ്റ്ററായ എൻഡോർഫിനുകൾ പുറത്തുവിടുന്നു, ഇത് ഒരാളുടെ വൈകാരികാവസ്ഥയെ സാരമായി ബാധിക്കും. ഈ മാനസികാവസ്ഥ ദിവസത്തിന് ഉന്മേഷം നൽകുന്നു, സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു. കൂടാതെ, പ്രഭാത വ്യായാമം മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ ദിവസം മുഴുവൻ മികച്ച രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു.

Advertisment

പ്രഭാത നടത്തത്തിനായി സമയം നീക്കിവയ്ക്കുന്നതു പോലെ, പ്രഭാത വ്യായമ ശീലവും വളർത്തയെടുക്കാമെന്നാണ് ഗരിമ ഗോയൽ പറയുന്നത്. 

Read More

Ranveer Singh Deepika Padukone Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: