scorecardresearch

ദിവസവും 3 കപ്പിൽ കൂടുതൽ ചായയോ കാപ്പിയോ കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

അമിതമായി​ കാപ്പിയോ ചായയോ കുടിക്കുന്നത് ശരീരത്തിൽ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

അമിതമായി​ കാപ്പിയോ ചായയോ കുടിക്കുന്നത് ശരീരത്തിൽ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

author-image
Lifestyle Desk
New Update
Coffee, FP

അമിതമായി കഫീൻ കഴിക്കുന്നത് ശരീരത്തെ എങ്ങനെ ബാധിക്കുന്നു (ഉറവിടം: ഫ്രിപിക്)

രാവിലെ ഒരു ചായയോ കാപ്പിയോ കുടിച്ചില്ലെങ്കിൽ പലരുടെയും ദിവസം തന്നെ വിരസമാകുന്നു. കാരണം മലയാളികളുടെ ജീവിതത്തിൽ ചായക്കും കാപ്പിക്കും അത്രത്തോളം സ്ഥാനമുണ്ട്. ഉന്മോഷത്തിനും ഊർജ്ജത്തിനും ഇടക്കിടെ ചായകുടിക്കുന്ന ആളുകൾ നിരവധിയാണ്. എന്നാൽ ചായയും കാപ്പിയും അമിതമായി കുടിക്കുന്നതും വിവിധ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

Advertisment

ഒന്നോ രണ്ടോ കപ്പ് ചായയും കാപ്പിയും ശുപാർശ ചെയ്യപ്പെടുന്നുണ്ടെങ്കിലും, അമിതമായ ഉപഭോഗം വിവിധ തരം പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. 

ചായയിലെയും കാപ്പിയിലെയും പ്രധാന ഘടകമായ കഫീൻ, കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു. ഇത് തുടക്കത്തിൽ ഊർജ്ജവും ജാഗ്രതയും വർദ്ധിപ്പിക്കുമെങ്കിലും, അമിതമായ ഉപഭോഗം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ഉത്കണ്ഠയും അസ്വസ്ഥതയും: കഫീൻ, സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ റിലീസിങ്ങിന് പ്രേരണയാവുകയും, ഉത്കണ്ഠയും അസ്വസ്ഥതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Advertisment

ഉറക്കത്തെ ബാധിക്കുന്നു: അമിതമായി കാപ്പിയും ചായയും കുടിക്കുന്നത് ഉറക്ക- ഉണർവ് ചക്രത്തെ തടസപ്പെടുത്തുന്നു. ഇത് ഉറക്കത്തിൽ തടസം സൃഷ്ടിക്കുകയും, പകൽ സമയം ക്ഷീണവും തളർച്ചയും ഉണ്ടാക്കുന്നു. ഏകാഗ്രത നഷ്ടപ്പെടാനും ഇത് കാരണമാകുന്നു.

തലവേദന, മൈഗ്രെയിൻ: ഈ പാനിയങ്ങൾ അമിതമായി ഉപയോഗിക്കുന്നവരിൽ വിട്ടുമാറാത്ത തലവേദന പതിവാണ്. തുടർച്ചയായ കഫീൻ ഉപഭോഗത്തിൽ നിന്ന് പെട്ടന്നുള്ള മാറ്റം മൈഗ്രെയിന് കാരണമാകുന്നു.

ദഹനപ്രശ്‌നങ്ങൾ: കഫീൻ ആമാശയ ആവരണത്തെ പ്രകോപിപ്പിക്കുന്നു, ഇത് നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്‌സ്, വയറിളക്കം എന്നിവയിക്ക് കാരണമാകുന്നു.

ഉയർന്ന രക്തസമ്മർദ്ദവും ഹൃദയമിടിപ്പും: ചില വ്യക്തികളിൽ, അമിതമായി കഫീൻ ശരീരത്തിലെത്തുന്നത്, രക്തസമ്മർദ്ദത്തിനും ഹൃദയമിടിപ്പിലെ താൽക്കാലിക വർദ്ധനവിനും കാരണമാകും.

Read More

tea Coffee Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: