/indian-express-malayalam/media/media_files/Wf2rtbuF0Bh4wbwQeeJa.jpg)
മുഖസൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങൾ. (Photo Source: Pixabay)
എപ്പോഴും യുവത്വം നിലനിർത്താനാണ് പലരും ശ്രമിക്കുന്നത്. അതിനാൽ തന്നെ യുവത്വം നിലനിർത്താൻ പലരും പലവിധ മാർഗങ്ങൾ തേടുന്നുണ്ട്. ഇന്നു യുവത്വം നിലനിർത്താൻ സഹായിക്കുന്ന നിരവധി ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, ചർമ്മ സംരക്ഷണത്തിൽ ദൈനംദിന ശീലങ്ങൾക്ക് വളരെയധികം പങ്കുണ്ട്. ഈ ശീലങ്ങളിലെ ചെറിയ മാറ്റങ്ങൾ ചർമ്മത്തിലെ ചുളിവുകളും പാടുകളും അകറ്റി യുവത്വം നിലനിർത്താൻ സഹായിക്കും. യുവത്വം നിലനിർത്താൻ സഹായിക്കുന്ന 5 ടിപ്‌സുകളെക്കുറിച്ചാണ് ഇനി പറയുന്നത്.
കൈകളുടെ പരിചരണം
ചർമ്മ സംരക്ഷണത്തിൽ നമ്മളെല്ലാം പലപ്പോഴും കൈകളെ അവഗണിക്കാറുണ്ട്. പക്ഷേ, നമുക്കു ചുറ്റിലുമുള്ളവർ നമ്മുടെ കൈകളാണ് ആദ്യം കാണുന്നത്. കരുവാളിച്ച് പരുക്കനായ കൈകൾ നമ്മുടെ ലുക്കിനെയും ബാധിക്കും. അതിനാൽതന്നെ അവയെ നന്നായി പരിചരിക്കുക.
പുരികങ്ങൾ മനോഹരമാക്കുക
മുഖസൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങൾ. അതിനാൽതന്നെ, പുരികങ്ങൾ മനോഹരമാക്കാൻ എപ്പോഴും ഒരു പ്രൊഫഷണലുടെ സഹായം തേടുക.
നല്ല സൗന്ദര്യ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക
നിങ്ങളുടെ സുഹൃത്തുക്കൾ ഉപയോഗിക്കുന്നുവെന്ന് കരുതി നിങ്ങൾക്ക് അനുയോജ്യമല്ലാത്ത സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ ചർമ്മത്തിന് യോജിച്ച ഉൽപ്പന്നങ്ങൾ വാങ്ങുക.
റോസ് വാട്ടർ ഉപയോഗിക്കുക
ചർമ്മസംരക്ഷണത്തിനായി പണ്ട് മുതൽക്കേ റോസ് വാട്ടർ ഉപയോ​ഗിച്ച് വരുന്നുണ്ട്. റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. റോസ് വാട്ടറിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പാടുകൾ, മുറിവുകൾ എന്നിവ സുഖപ്പെടുത്താൻ സഹായിക്കുന്നു. സുഷിരങ്ങൾ വൃത്തിയാക്കാനും ചർമ്മത്തെ ടോൺ ചെയ്യാനും സഹായിക്കും.
ഫേഷ്യല്‍ യോഗ ചെയ്യുക
മുഖത്തെ ചുളിവുകള്‍ നീക്കാനുളള പ്രധാന വഴിയാണ് ഫേഷ്യല്‍ യോഗ. ചുളിവുകള്‍ വരാതിരിയ്ക്കാനും നിലവിലുള്ള ചുളിവുകള്‍ നീക്കാനും ഇത് സഹായിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us