/indian-express-malayalam/media/media_files/QigHfGeogICVWjM3Lxhv.jpg)
ഇരുണ്ട ചർമ്മമുള്ള ആളുകൾക്ക് ഒരു ദിവസം ഏകദേശം 30 മിനിറ്റോളം സൂര്യപ്രകാശം ആവശ്യമാണ് (ചിത്രം: ഫ്രിപിക്)
ദിവസം 20 മിനിറ്റ് സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കണമെന്നാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഫലപ്രദമായി ഉൽപ്പാദിപ്പിക്കുന്നതിനാണ് ദിവസവും സൂര്യപ്രകാശം ഏൽക്കണമെന്ന് നിർദേശിക്കപ്പെടുന്നത്. ചർമ്മത്തിന് സംഭവിക്കുന്ന കേടുപാടുകൾ ലഘൂകരിക്കുന്നതു മുതൽ ചർമ്മ കാൻസർ സാധ്യത കുറയ്ക്കുന്നതിനുവരെ സുര്യപ്രകാശം ഫലപ്രധമാണെന്നാണ് കണക്കാക്കുന്നത്.
എന്നാൽ, കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കേണ്ടി വരുന്നവർ സൺസ്ക്രീൻ ഉപയോഗിക്കണമെന്നാണ്, ജനറൽ ഫിസിഷ്യനും പോഷകാഹാര പരിശീലകനുമായ ഡോ നിർമ്മല രാജഗോപാലൻ പറയുന്നത്. ശരീരത്തിൽ മതിയായ അളവിൽ വിറ്റാമിൻ ഡി ലഭിക്കുന്നത്, നല്ല ഉറക്കം, ചർമ്മം, പേശികൾ, എല്ലുകൾ, പ്രതിരോധശേഷി, കുടലിൻ്റെ ആരോഗ്യം, മാനസികാവസ്ഥ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.
ചർമ്മത്തിൻ്റെ തരം, ഭൂമിശാസ്ത്രം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ച്, ദിവസേനയുള്ള സൂര്യപ്രകാശത്തിൻ്റെ അളവ് വ്യക്തികളിൽ വ്യത്യാസപ്പെടുന്നു. ആഴ്ചയിൽ പല തവണയായി ദിവസത്തിന്റെ മധ്യത്തിൽ 10-30 മിനിറ്റ് വെയിൽ ഏൽക്കുന്നത് മതിയായ വിറ്റാമിൻ ഡി നൽകും. കൂടാതെ, എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും ഇത് നിർണായകമാണെന്നാണ്, ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റായ ഡോ എം കെ സിംഗ് പറയുന്നത്.
ദിവസവും 12 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥകളിൽ 20 മിനിറ്റ് ശരാശരി സൂര്യപ്രകാശം ബാധകമാണെന്നത് ഓർത്തിരിക്കേണ്ട കാര്യമാണ്. എന്നാൽ ഇരുണ്ട ചർമ്മമുള്ള ആളുകൾക്ക് ഒരു ദിവസം ഏകദേശം 30 മിനിറ്റോളം സൂര്യപ്രകാശം ആവശ്യമാണ്. കാരണം, ഇരുണ്ട ചർമ്മത്തിൽ മെലാനിൻ കൂടുതലുള്ളതിനാൽ സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതിന് താമസം ഉണ്ടാകുന്നു.
നീണ്ട ശീതകാലമോ അതികഠിന തണുപ്പോ ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് സൂര്യപ്രകാശത്തിന്റെ ദൈർഘ്യം കൂടുന്നു. "ഇത്തരം തണുത്ത കാലാവസ്ഥയിൽ താമസിക്കുന്ന ആളുകൾക്ക് വിറ്റാമിൻ ഡി ഫലപ്രദമായി ഉൽപ്പാദിപ്പിക്കുന്നതിന് പ്രതിദിനം രണ്ട് മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്," ഡോ നിർമ്മല രാജഗോപാലൻ പറഞ്ഞു.
ശരീരത്തിന് സർക്കാഡിയൻ താളം പിന്തുടരാൻ സൂര്യപ്രകാശവും ആവശ്യമാണ്. ഉറക്കവും കുടലിൻ്റെ ആരോഗ്യവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. ഉറക്കത്തിൻ്റെ ഗുണമേന്മ മെച്ചപ്പെട്ടാൽ, കുടലിൻ്റെ ആരോഗ്യവും മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. കുടലിൻ്റെ ആരോഗ്യം പ്രതിരോധശേഷിയെ നേരിട്ട് ബാധിക്കുന്നു. ഒപ്പം മാനസികാവസ്ഥയും മെച്ചപ്പെടുന്നു, ഡോ രാജഗോപാലൻ പറഞ്ഞു.
സൺസ്ക്രീൻ, സംരക്ഷണ വസ്ത്രങ്ങൾ എന്നിയിലൂടെ സൂര്യപ്രകാശം ഏൽക്കുന്നതിന്റെ അളവ് നിയന്തിക്കുന്നതും പ്രധാനമാണ്. പ്രത്യേക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗതമായി സൂര്യപ്രകാശം ഏൽക്കേണ്ടതിൻ്റെ ആവശ്യകത നിർണ്ണയിക്കാൻ വിദഗ്ധാഭിപ്രായം തേടേണ്ടതും പ്രധാനമാണെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.