/indian-express-malayalam/media/media_files/mIWrpJzbJ4dVergFrLxr.jpg)
പഞ്ചസാര കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ചർമ്മത്തെ വാർധക്യമുള്ളതാക്കുന്നു. (Photo Source: Pexels)
ചർമ്മത്തിൽ ചുളിവുകളും നേർത്ത വരകളും പ്രായമായാൽ വരുന്നത് സ്വാഭാവികമാണ്. എന്നാൽ, മുപ്പതുകളുടെ തുടക്കത്തിൽ തന്നെ ചർമ്മം കണ്ടാൽ പ്രായമായി തോന്നിയാലോ?. അതിനൊക്കെ കാരണം ചില ഭക്ഷണങ്ങളാണ്.
ജനിതകവും പാരിസ്ഥിതികവുമായ രണ്ട് ഘടകങ്ങളാണ് ചർമ്മം പ്രായമായി തോന്നിപ്പിക്കുന്നതെന്ന് ഡോ.സോംനാഥ് ഗുപ്ത പറഞ്ഞു. പാരിസ്ഥിതിക ഘടകങ്ങളിൽ ഭക്ഷണക്രമം, ഉറക്കം, സമ്മർദ്ദം എന്നിവ ഉൾപ്പെടുന്നു. ചർമ്മത്തിന്റെ വാർധക്യത്തിന് നേരിട്ട് കാരണമാകുന്ന ഭക്ഷണം ഒന്നും തന്നെയില്ലെങ്കിലും, മൊത്തത്തിലുള്ള ആരോഗ്യത്തെയും ചർമ്മത്തെയും ബാധിക്കുന്നതിനാൽ ചില ഭക്ഷണക്രമങ്ങൾ അകാല വാർധക്യത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ചർമ്മത്തിന്റെ വാർധക്യത്തിന് കാരണമാകുന്ന 5 ഭക്ഷണങ്ങൾ
പഞ്ചസാര കൂടുതലടങ്ങിയ ഭക്ഷണങ്ങൾ
അമിതമായി പഞ്ചസാര കഴിക്കുന്നത് ഗ്ലൈക്കേഷൻ എന്ന പ്രക്രിയയിലേക്ക് നയിച്ചേക്കാം. പഞ്ചസാര തന്മാത്രകൾ ചർമ്മത്തിലെ കൊളാജൻ, എലാസ്റ്റിൻ നാരുകളുമായി ബന്ധിപ്പിക്കുകയും അവയെ കടുപ്പമുള്ളതും വഴക്കമില്ലാത്തതുമാക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതിന് കാരണമാകും.
പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങൾ
ഈ ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പുകളും ഉയർന്ന അളവിലുള്ള സോഡിയവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കും. വിട്ടുമാറാത്ത വീക്കം ചർമ്മത്തിൽ ചുളിവുകളും വരകളും വീഴുന്നത് വേഗത്തിലാക്കും.
/indian-express-malayalam/media/media_files/4vh3DnqthErNzXkMW3bn.jpg)
മദ്യം
അമിതമായ മദ്യപാനം ചർമ്മത്തിൽ നിർജലീകരണം ഉണ്ടാക്കും. ഇത് ചർമ്മത്തിലെ വരൾച്ചക്കും വരകൾക്കും കാരണമാകും.
അനാരോഗ്യകരമായ ഫാറ്റുകൾ
അനാരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ വീക്കത്തിനും ചർമ്മത്തിന്റെ സ്വാഭാവികതയെ നശിപ്പിക്കുകയും ചെയ്യും. വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റ് വീക്കത്തിനും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനും കാരണമാകും.
കഫീൻ
മിതമായ കഫീൻ ഉപഭോഗം പൊതുവെ സുരക്ഷിതമാണെങ്കിലും, അമിതമായി കഴിക്കുന്നത് നിർജലീകരണത്തിന് കാരണമാകും. ഇത് ചർമ്മം വരണ്ടതും പ്രായമായതുമായി തോന്നുന്നതിന് ഇടയാക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us