scorecardresearch

ചർമ്മ സംരക്ഷണം; ഇനിമുതൽ ഈ ദിനചര്യകൾ മാത്രംമതി

ചർമ്മ സംരക്ഷണത്തിനും, ചർമ്മത്തിന്റെ സ്വഭാവിക തിളക്കം വീണ്ടെടുക്കാനും ഫലപ്രധമായ ദിനചര്യകൾ ഇതാ

ചർമ്മ സംരക്ഷണത്തിനും, ചർമ്മത്തിന്റെ സ്വഭാവിക തിളക്കം വീണ്ടെടുക്കാനും ഫലപ്രധമായ ദിനചര്യകൾ ഇതാ

author-image
Lifestyle Desk
New Update
Skin Care | Skin | Beauty

Tips for healthy and glowing skin (ചിത്രം: ഫ്രിപിക്)

ജീവിതരീതിയിലെ മാറ്റങ്ങളും വർധിച്ച മലിനീകരണവും ചർമ്മത്തിൽ മുഖക്കുരു, പാടുകൾ, വരൾച്ച, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി വിപുലമായ ചർമ്മസംരക്ഷണവും പരിചരണവും ആവശ്യമാണെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, കേവലം ദിനചര്യയിലെ മാറ്റങ്ങളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ്, ഡെർമറ്റോളജിസ്റ്റായ ഡോ ഗീതിക മിത്തൽ ഗുപ്ത അഭിപ്രായപ്പെടുന്നത്. 

Advertisment

"ചർമ്മത്തെ സംരക്ഷിക്കാൻ എപ്പോഴും 'ചർമ്മ സംരക്ഷണം' ആവശ്യമില്ല. ചർമ്മത്തിലെ പ്രശ്നം പരിഹരിക്കാനും സ്വാഭാവികമായി തിളക്കം നൽകാനും ദിനചര്യയിലെ മാറ്റങ്ങളിലൂടെ സാദ്ധ്യമാണ്," ഡോ ഗീതിക മിത്തൽ പറഞ്ഞു.

വെള്ളം
ആരോഗ്യകരമായി ശരീരം പരിപാലിക്കുന്നതിൽ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം ചെറുതല്ല. ശരീരത്തിലെ വിഷവസ്തുക്കൾ നീക്കം ചെയ്യുന്നതിനും, ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം പ്രോത്സാഹിപ്പിക്കുന്നതിനും ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം നിർബന്ധമാണെന്ന്, ഡോക്ടർ ഗീതിക നിർദേശിക്കുന്നു.

ഉറക്കം
ഒരു വ്യക്തി ദിവസവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ഡെർമറ്റോളജി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഉറങ്ങുന്നത്, ചർമ്മകോശങ്ങളുടെ വളർച്ചയും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുകയും മികച്ച കൊളാജൻ ഉറപ്പാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണം ഉറക്കവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു.

Advertisment

സാറ്റിൻ തലയിണ
ഘർഷണം കുറയുന്നതിനാൽ, സാറ്റിൻ അല്ലെങ്കിൽ സിൽക്ക് തലയിണകൾ ഉപയോഗിക്കുന്നത്, മുഖത്തെ ചുളിവുകളും നേർത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു.

സമ്മർദ്ദം
തെളിഞ്ഞതും തിളങ്ങുന്നതുമായ ചർമ്മത്തിന്, സമ്മർദ്ദം നിയന്ത്രിക്കുന്നത് നിർണായകമാണ്. വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ സമ്മർദ്ദത്തെ ഫലപ്രധമായി നിയന്ത്രിക്കാം. ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും മികച്ച ആന്റിഓക്സിഡന്റ് പ്രവർത്തനങ്ങൾക്കുമായി പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നതും ഗുണകരമാണെന്ന്, ഡോ ഗീതിക മിത്തൽ പറയുന്നു.

മേക്കപ്പ് ബ്രഷുകൾ: മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും, ചർമ്മത്തിലെ അണുബാധകൾ തടയുന്നതിനും - വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ മേക്കപ്പ് ബ്രഷുകൾ മാത്രം ഉപയോഗിക്കുക.

ഈ മാർഗങ്ങളോടൊപ്പം ചർമ്മത്തിന്റെ തരം മനസിലാക്കുന്നതും, മാർഗനിർദേശങ്ങൾക്കായി വിദഗ്ധാഭിപ്രായം തേടേണ്ടതും പ്രധാനമാണെന്ന്, ഡോക്ടർ ഗീതിക പറയുഞ്ഞു. 

Read More

Health Tips Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: