scorecardresearch

മുടി ഇരട്ടിയായി തഴച്ചുവളരാൻ, കയ്യോന്നി ഈ രീതിയിൽ ഉപയോഗിക്കൂ

മുടികൊഴിച്ചിൽ തടയാനും മുടി തഴച്ചുവളരാനും കയ്യോന്നി എണ്ണ ഈ രീതിയൽ പ്രയോഗിക്കൂ

മുടികൊഴിച്ചിൽ തടയാനും മുടി തഴച്ചുവളരാനും കയ്യോന്നി എണ്ണ ഈ രീതിയൽ പ്രയോഗിക്കൂ

author-image
Lifestyle Desk
New Update
Hair, Hair Oil, Lifestyle

ഭൃംഗരാജ് ഓയിൽ എങ്ങനെ ഉണ്ടാക്കാം (ചിത്രം: ഫ്രിപിക്)

മുടികൊഴിച്ചിൽ, അകാല നര, കട്ടികുറവ് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മുടുയിഴകൾ പരിപാലിക്കുന്ന പലരുടെയും ആത്മവിശ്വാസം തകർക്കുന്നത്. എന്തെല്ലാം മാർഗങ്ങൾ പരീക്ഷിച്ചാലും മിക്കസാഹചര്യങ്ങളിലും ഇത്തരം കേശപ്രശ്നങ്ങൾക്ക് പരിഹാരവും സാധ്യമാകാറില്ല. മുടിയും ചർമ്മവും ഉൾപ്പെടെ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കൃത്യമായ ഭക്ഷണം പ്രധാനമാണെങ്കിലും, മറ്റുചില പോഷകങ്ങൾക്കും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

Advertisment

മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് ജനപ്രിയമായ ഔഷധസസ്യമാണ് ഭൃംഗരാജ്. കയ്യോന്നി എന്ന പേരിലും അറിയപ്പെടുന്ന ഭൃംഗരാജ് മുടിയിഴകൾക്കായുള്ള ഒരു പ്രകൃതിദത്ത അമൃതമാണെന്നാണ്, പോഷകാഹാര വിദഗ്ധയായ ഡോ അഞ്ജലി മുഖർജി പറയുന്നത്.

ആയുർവേദം അനുസരിച്ച്, മുടിയുടെ മിക്ക പ്രശ്‌നങ്ങൾക്കും പരിഹാരമാകുന്ന ഏറ്റവും നല്ല ഔഷധമാണ് ഭൃംഗരാജ്. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുക മാത്രമല്ല, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി നരയ്ക്കുന്നത് തടയുകയും ചെയ്യുന്നു. ഇവയിൽ ചില സജീവ ഘടകങ്ങളും, ശക്തമായ ആൻ്റി-മൈക്രോബയൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിരിക്കുന്നു. തലയോട്ടിയിലെയും രോമകൂപങ്ങളിലെയും രക്തചംക്രമണം ഫലപ്രദമായി വർദ്ധിപ്പിക്കാൻ ഭൃംഗരാജിന് സാധിക്കുന്നു. ഇത് മുടിയുടെ വേരിലേക്ക് കൂടുതൽ പോഷകങ്ങളെ എത്തിക്കുന്നു, ഡോ അഞ്ജലി പറഞ്ഞു.

ആയുർവേദത്തിൽ ഭൃംഗരാജിന്റെ ഗുണങ്ങൾ എടുത്തു പറയുന്നുണ്ടെങ്കിലും, വിദഗ്ധാഭിപ്രായം പ്രധാനമാണെന്നാണ്, ഡോ ദിക്സ ഭവ്സർ സാവാലിയ പറയുന്നത്. 

Advertisment

എണ്ണ, പൊടി, ക്യാപ്‌സ്യൂൾ, ഗുളികകൾ തുടങ്ങി വിവിധ രൂപങ്ങളിൽ ലഭ്യമായ ഭൃംഗരാജ് വിപണിയിൽ സുലഭമാണ്. എന്നാൽ ഭൃംഗരാജ് എണ്ണ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ്. ഇതിനായി കുറച്ച് ഭൃംഗരാജ് ഇലയോ പൊടിയോ ആവശ്യമാണ്.

ഭൃംഗരാജ് ഓയിൽ എങ്ങനെ ഉണ്ടാക്കാം?

  • ഇലകൾ ചെറുതായി അരിഞ്ഞ് ഒരു കപ്പ് വെളിച്ചെണ്ണയിൽ ഒരു പാത്രത്തിൽ ഇടുക
  • രണ്ട് ചേരുവകളും ഒരുമിച്ചു ഏകദേശം അഞ്ച് മിനിറ്റ് വളരെ കുറഞ്ഞ തീയിൽ ചൂടാക്കുക
  • അഞ്ച് മിനിറ്റിന് ശേഷം തീ ഓഫ് ചെയ്ത് എണ്ണ തണുക്കാൻ വെക്കുക. ശേഷം കുപ്പിയിലേക്ക് പകരുക
  • കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഭൃംഗരാജ് എണ്ണ അരിച്ചെടുക്കുക, ഈ കാലയളവിൽ ഇലയിലെ പോഷകങ്ങൾ എണ്ണയിലേക്ക് ഇറങ്ങുന്നു

ആഴ്ചയിൽ രണ്ടുതവണ രാത്രിയിൽ എണ്ണ തലയിൽ പുരട്ടുക. നാല് മാസത്തേക്ക് ഇതു തുടർന്നാൽ അത്ഭുതപ്പെടുത്തുന്ന മറ്റങ്ങൾ പ്രകടമാകുമെന്നാണ് ഡോ അഞ്ജലി പറയുന്നത്.

Read More

Ayurveda Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: