/indian-express-malayalam/media/media_files/Uqo7z4zj0hdA2c37FQYv.jpg)
ചിത്രം: ഫ്രിപിക്
കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ, ടിവി തുടങ്ങി വിവിധ സ്‌ക്രീനുകൾ നമ്മുടെ ജീവിതത്തിൽ വളരെ അധികം സ്വാധീനം നേടിയിട്ടുണ്ട്. വിവിധ കാരണത്താൽ ഒരാൾ ശരാശരി 6 മണിക്കൂർ ഡിജിറ്റൽ സ്ക്രീനിനു മുന്നിൽ സമയം ചിലവിടുന്നു എന്നാണ് 'കമ്പാരിട്ടെക്ക്' സൂചിപ്പിക്കുന്നത്. ഇതിൽ 3 മണിക്കൂറേളം സ്മാർട്ട്ഫോണുകളിലാണ് ചിലവഴിക്കുന്നത്.
ഇലക്ട്രോണിക് സ്‌ക്രീനുകളിൽ ദീർഘനേരം സമയം ചിലവഴിക്കുന്നത്, അവ പുറത്തുവിടുന്ന നീലവെളിച്ചത്തിലൂടെ കണ്ണുകളെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ ഇത് കണ്ണിനെക്കൂടാതെ ചർമ്മത്തെയും മുടിയിഴകളെയും ബാധിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സ്ക്രീനിലെ നീല വെളിച്ചം, ഹൈ എനർജി വിസിബിൾ അല്ലെങ്കിൽ എച്ച്ഇവി എന്ന് അറിയപ്പെടുന്നു. ഈ പ്രകാശം കണ്ണുകളാൽ ഫിൽട്ടർ ചെയ്യപ്പെടാതെ റെറ്റിനയെ നേരിട്ട് ബാധിക്കുന്നു, ഡെർമറ്റോളജിസ്റ്റായ ഡോ റിങ്കി കപൂർ പറഞ്ഞു.
ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചം പകൽ സമയത്ത് ദോഷകരമല്ലെങ്കിലും, രാത്രിയിൽ കണ്ണിനെ ബാധിക്കുന്നു. ഇത് പുനരുൽപ്പാദന ഘട്ടത്തെയും സർക്കാഡിയൻ താളത്തെയും തടസ്സപ്പെടുത്തുന്നു. ഇത് ടെലോജൻ എഫ്‌ഫ്ലൂവിയം എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. കൂടുതൽ കാലയളവിൽ നീലവെളിച്ചം ഏൽക്കുന്നത്, ജനിതക മുടികൊഴിച്ചിൽ പുരുഷൻമാരിലും സ്ത്രീകളിലും ത്വരിതപ്പെടുത്തുമെന്നും, ഡോ റിങ്കി കൂട്ടിച്ചേർത്തു.
2016 ലെ ഒരു പഠനമനുസരിച്ച്, സെൽ ഫോണിൻ്റെ അമിത ഉപയോഗത്തിൽ നിന്നുള്ള റേഡിയേഷൻ മുടി കൊഴിച്ചിലിന് കാരണമാകുന്നു. കൂടാതെ, സെൽ ഫോണുകൾ ഗൊണാഡൽ, അഡ്രീനൽ, പിറ്റ്യൂട്ടറി ഹോർമോണുകളുടെ സർക്കാഡിയൻ പാറ്റേണുകളെ സ്വാധീനിക്കുന്നു. ഇത് ഈസ്ട്രജനെ ഉയർത്തുകയും ടെസ്റ്റോസ്റ്റിറോൺ കുറയ്ക്കുകയും ചെയ്യുന്നു. ഇത് മുടി വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും, മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.