/indian-express-malayalam/media/media_files/2025/10/23/under-arm-darkness-fi-2025-10-23-17-08-38.jpg)
കക്ഷത്തിനടിയിലെ കറുപ്പ് നിറം അകറ്റാം | ചിത്രം: ഫ്രീപിക്
ഇക്കാലത്ത്, ശരീര സംരക്ഷണം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പ്രധാന കാര്യമായി മാറിയിരിക്കുന്നു. അതിൽ തന്നെ ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന ഭാഗമാണ് കക്ഷം. വളരെ നേർത്ത ചർമ്മമായതിനാൽ പരിചരണക്കുറിവിനാലും അശ്രദ്ധമൂലവും അവിടം ഇരുണ്ട നിറമാകും. റേസറുകളുടെ ഉപയോഗം, അമിതമായ വിയർപ്പ് തുടങ്ങിയവയും ഈ പ്രശ്നത്തിനു കാരണമാകും.
Also Read: Lifestyle 50കളിലും ആരോഗ്യമുള്ള ചർമ്മവും മുടിയിഴകളും, ഖുശ്ബുവിൻ്റെ രഹസ്യക്കൂട്ടിൽ പ്രധാനം ഈ പഴമാണ്
എന്നാൽ ഒരു മുറി നാരങ്ങ ഉണ്ടെങ്കിൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇതിനു മാറ്റം ഉണ്ടാകും. നാരങ്ങ നേരിട്ട് ചർമ്മത്തിൽ ഉപയോഗിക്കാൻ പാടില്ല. അതിനൊപ്പം മറ്റ് ചില ചേരുവകളും ഉപയോഗിക്കണം.
Also Read: ടാനും മറ്റ് പാടുകളും അകറ്റി തിളക്കമുള്ള ചർമ്മം നേടാം, കടലമാവ് ഉപയോഗിക്കൂ
ചേരുവകൾ
- നാരങ്ങാനീര് - 1 സ്പൂൺ
- വെളുത്ത ടൂത്ത് പേസ്റ്റ് - 1 സ്പൂൺ
- മഞ്ഞൾപ്പൊടി - ½ സ്പൂൺ
- പഞ്ചസാര - 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു സ്പൂൺ ടൂത്ത് പേസ്റ്റിലേയ്ക്ക് അര സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ പഞ്ചസാര എന്നിവയെടുക്കാം. ഇതിലേയ്ക്ക് ഒരു സ്പൂൺ നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പക്കാം. ഈ മിശ്രിതം കക്ഷത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 5 മുതൽ 10 മിനിറ്റ് വരെ വിശ്രമിക്കാം. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ഇവ കക്ഷത്തിലെ കറുപ്പ് നിറം മാത്രമല്ല വിയർപ്പ് ദുർഗന്ധവും അകറ്റും.
Also Read: പിങ്ക് നിറത്തിലുള്ള സോഫ്റ്റ് ചുണ്ടുകൾ നേടാൻ ഇനി ഒരു നുള്ള് പഞ്ചസാര മതി
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഈ വിദ്യക(ൾ ആഴ്ചയിൽ രണ്ടുതവണ മാത്രം ഉപയോഗിക്കാം. ഏതാനും ആഴ്ചകൾക്കുള്ളിൽ നിങ്ങൾ വ്യത്യാസം അറിയും. ഓരോ തവണയും കഴിയുന്നത്ര സൗമ്യമായി സ്‌ക്രബ് ചെയ്യുക. വളരെയധികം സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉരുളക്കിഴങ്ങ് ഒരെണ്ണം മതി, വിണ്ടുകീറിയ പരുക്കൻ ഉപ്പൂറ്റി പഞ്ഞിപോലെ സോഫ്റ്റാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us