/indian-express-malayalam/media/media_files/2025/10/22/khusbu-sundar-beauty-tips-fi-2025-10-22-12-21-17.jpg)
ഖുശ്ബുവിൻ്റെ സൗന്ദര്യ പരിചരണം
ഖുശ്ബു സുന്ദറിൻ്റെ സ്വയം പരിചരണ വിദ്യകൾ ശ്രദ്ധയേമാണ്. പതിവ് വ്യായാമങ്ങിലും ചർമ്മ സംരക്ഷണ വിദ്യകളിലുമുള്ള താരത്തിൻ്റെ ശ്രദ്ധ ആരാധകരെ ഏറെ അമ്പരപ്പിക്കുന്നതാണ്. ടെലിവഷൻ പരമ്പരകളിലൂടെ ഇപ്പോഴും അഭിനയത്തിൽ സജീവമാണ് ഖുശ്ബു. 50കളിലും യുവത്വം തുളുമ്പുന്ന ചർമ്മമാണ് താരത്തിൻ്റേത്. അതിൻ്റെ രഹസ്യം എന്തെന്ന് ഒരിക്കൽ സോഷ്യൽ മീഡിയയിലൂടെ തന്നെ ഖുശ്ബു പങ്കുവച്ചിരുന്നു.
മുടിയഴകിനും മുഖ സൗന്ദര്യത്തിനും താൻ സ്ഥിരമായി ഉപയോഗിക്കാറുള്ള വാഴപ്പഴം ഫെയ്സ്പാക്ക് താരം പരിചയപ്പെടുത്തിയിരുന്നു. "വാഴപ്പഴം നിങ്ങളുടെ മുടി മൃദുവും സിൽക്കിയും ആക്കുന്നു. വാഴപ്പഴം ഫെയ്സ് പായ്ക്ക് നിങ്ങളുടെ ചർമ്മത്തിന് മുമ്പൊരിക്കലും ഇല്ലാത്ത തിളക്കം നൽകുന്നു," എന്ന് ഖുശ്ബു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ സി, ധാതുക്കൾ, പ്രകൃതിദത്ത എണ്ണകൾ എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴമെന്ന് സ്റ്റുഡിയോ എസ്തറ്റിക് മാനേജിംഗ് ഡയറക്ടറും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ. മധു ചോപ്ര പറയുന്നു.
Also Read: മുഖം കണ്ണാടി പോലെയാകാൻ ഒരു കൊറിയൻ മാജിക്, ഇത്രമാത്രം ചെയ്താൽ മതി
"നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്താൻ ഇവ ഒരു മികച്ച ചേരുവയാണ്. വാഴപ്പഴത്തിന്റെ ഈർപ്പവും പോഷണ ഗുണങ്ങളും ചർമ്മത്തെയും മുടിയെയും മൃദുവാക്കുന്നു. വരണ്ട ചർമ്മത്തിന് ഇത് വളരെ നല്ലതാണ്, കാരണം ഇത് ആഴത്തിൽ ജലാംശം നിലനിർത്തുകയും ഈർപ്പം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ഫ്രീ റാഡിക്കൽ ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കും ഒപ്പം വാർധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുന്നതിനും ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ എ എന്നിവ വാഴപ്പഴത്തെ ഏറ്റവും മികച്ച ചർമ്മ സംരക്ഷണ ഘടകമാക്കുന്നു," എന്ന് ഡോ. ചോപ്ര വ്യക്തമാക്കുന്നു.
ഏത്തപ്പഴത്തിൽ പൊട്ടാസ്യം, പ്രകൃതിദത്ത എണ്ണകൾ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
"വാഴപ്പഴത്തിൽ സിലിക്ക അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെ കൊളാജൻ സമന്വയിപ്പിക്കാൻ സഹായിക്കുന്ന ഒരു ധാതു മൂലകമാണ്, ഇത് നിങ്ങളുടെ മുടി ശക്തവും കട്ടിയുള്ളതുമാക്കുകയും മുടിയുടെ ചുരുളൽ കുറയ്ക്കുകയും ചെയ്യും. വാഴപ്പഴത്തിന് ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്, ഇത് മുടിയിലെ ബാക്ടീരിയൽ അണുബാധകളെ സഹായിക്കും," ഡെർമറ്റോളജിസ്റ്റ് ഡോ. നേഹ ശർമ്മ പറയുന്നു.
Also Read: ദിവസവും രാവിലെ ഈ ക്രീം പുരട്ടൂ, ഇനി ചുളിവുകളും പാടുകളും ഉള്ള ചർമ്മത്തിന് വിട
"വാഴപ്പഴത്തിൻ്റെ തൊലിയിലെ ആന്റിഓക്‌സിഡന്റുകൾ റിയാക്ടീവ് ഓക്‌സിജൻ സ്പീഷീസുകളെ (ROS) തടഞ്ഞുകൊണ്ട് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മത്തിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഏജിംഗ് ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. എന്നിരുന്നാലും, കൊളാജൻ പ്രോത്സാഹിപ്പിക്കുന്നതിനും, പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും, മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും ചർമ്മത്തിലോ മുടിയിലോ വാഴപ്പഴത്തിന്റെ പൾപ്പ് പുരട്ടുന്നതിന്റെ പ്രയോജനം തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നുമില്ല,” എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. പഞ്ചാബി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: ഉന്മേഷം മാത്രമല്ല തിളക്കമുള്ള ചർമ്മവും നേടാം, രാവിലെ ഇത് കുടിച്ച് ദിവസം ആരംഭിക്കൂ
ഡോ. പഞ്ചാബിയുടെ അഭിപ്രായത്തിൽ എണ്ണമയമുള്ളതോ മുഖക്കുരുവിൻ്റെ സാധ്യതയുള്ളതോ ആയവരിൽ ചിലപ്പോൾ വാഴപ്പഴത്തിന്റെ പൾപ്പ് ചർമ്മത്തിൽ അലർജിയുണ്ടാക്കുകയും മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും. വാഴപ്പഴം ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടുന്നത് താരൻ ഉണ്ടാകുന്നതിന് കാരണമാകും എന്ന് ഡോ. പഞ്ചാബ് പറയുന്നു.
ഡെർമറ്റോളജിസ്റ്റിൻ്റെ അഭിപ്രായം തേടിയതിനു ശേഷം മാത്രം ഇത്തരം ചേരുവകൾ തലമുടിയിൽ ഉപയോഗിക്കാം. വാഴപ്പഴത്തിൻ്റെ പോഷക ഗുണങ്ങൾ പ്രയോജനപ്പെടുത്താൻ അവ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും അനുയോജ്യം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു മുറി തക്കാളി നൽകും അഴകുള്ള ചർമ്മം, ഇത്രമാത്രം ചെയ്താൽ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.