scorecardresearch

ഒരു മുറി തക്കാളി നൽകും അഴകുള്ള ചർമ്മം, ഇത്രമാത്രം ചെയ്താൽ മതി

കറുത്ത പാടുകളും പിഗ്മെന്റേഷനും നീക്കം ചെയ്യാൻ വിലയേറിയ ക്രീമുകളോ ലേസർ ചികിത്സകളോ ആവശ്യമില്ല. അടുക്കളയിലെ ഈ ചേരുവകൾ മതി

കറുത്ത പാടുകളും പിഗ്മെന്റേഷനും നീക്കം ചെയ്യാൻ വിലയേറിയ ക്രീമുകളോ ലേസർ ചികിത്സകളോ ആവശ്യമില്ല. അടുക്കളയിലെ ഈ ചേരുവകൾ മതി

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tomato Face Care FI

തക്കാളി ഫെയ്സ് പാക്ക് | ചിത്രം: ഫ്രീപിക്

തക്കാളി, മഞ്ഞൾ, തൈര്, കാപ്പിപ്പൊടി തുടങ്ങിയ ലളിതമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച്, നിങ്ങൾക്ക് സ്വാഭാവികമായും ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകാം.

Advertisment

ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ, അമിതമായ വെയിൽ, പൊടി, മലിനീകരണം, സമ്മർദ്ദം എന്നിവ കാരണം കറുത്ത പാടുകൾ, പിഗ്മെന്റേഷൻ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ വർധിച്ചുവരികയാണ്. ഇത് പരിഹരിക്കാൻ പലരും വിലകൂടിയ രാസ ഉൽപ്പന്നങ്ങളും ചികിത്സകളും തേടുന്നു. എന്നാൽ വീട്ടിൽ ലഭ്യമായ ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച്, നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ കഴിയും.

Also Read: മുഖത്ത് അമിതമായി എണ്ണ മയം തോന്നുന്നുണ്ടോ? എങ്കിൽ ഈ 5 കാര്യങ്ങൾ ശീലമാക്കൂ

ചേരുവകൾ

  • തക്കാളി- 1/2
  • മഞ്ഞൾ- 1/2 ടീസ്പൂൺ 
  • തൈര്- 1 ടേബിൾസ്പൂൺ 
  • കാപ്പിപ്പൊടി- 1 ടീസ്പൂൺ 
Advertisment

തയ്യാറാക്കുന്ന വിധം

ഒരു തക്കാളിയുടെ പകുതിയെടുക്കാം. അത് തൊലികളഞ്ഞ് അരച്ചെടുക്കാം. ഇതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ തൈര്, ഒരു ടീസ്പൂൺ കാപ്പിപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. 

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയ മിശ്രിതം ക്ലെൻസ് ചെയ്ത മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം. അല്ലെങ്കിൽ ഒരു മുറി തക്കാളിയുടെ മുകളിലേയ്ക്ക് അൽപം തൈര്, കാപ്പിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ വയ്ക്കാം. ഇത് ഉപയോഗിച്ച് മുഖം മൃദുവായി 20 മിനിറ്റ് സ്ക്രബ് ചെയ്യാം. 

Also Read: മുഖം കണ്ണാടി പോലെയാകാൻ ഒരു കൊറിയൻ മാജിക്, ഇത്രമാത്രം ചെയ്താൽ മതി

Also Read: പോക്കറ്റ് കാലിയാക്കുന്ന പെർഫ്യൂമുകൾ വേണ്ട, ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താൻ ഇതാ പൊടിക്കൈ

ഗുണങ്ങൾ

  • കറുത്ത പാടുകൾ കുറയ്ക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങൾ തക്കാളിക്കുണ്ട്. 
  • മഞ്ഞൾ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കാരണം ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു.
  • ചർമ്മത്തെ മൃദുവാക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യാൻ തൈര് സഹായിക്കും.
  • കാപ്പിപ്പൊടി  ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.

Read More: ദിവസവും രാവിലെ ഈ ക്രീം പുരട്ടൂ, ഇനി ചുളിവുകളും പാടുകളും ഉള്ള ചർമ്മത്തിന് വിട

Beauty Tips Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: