scorecardresearch

ദിവസവും രാവിലെ ഈ ക്രീം പുരട്ടൂ, ഇനി ചുളിവുകളും പാടുകളും ഉള്ള ചർമ്മത്തിന് വിട

ആയുർവേദ ഗുണങ്ങളുള്ള ചേരുവകൾ ഉപയോഗിച്ച് ചർമ്മ പരിചരണത്തിന് ആവശ്യമായ ധാരാളം ഉത്പന്നങ്ങൾ തയ്യാറാക്കാം

ആയുർവേദ ഗുണങ്ങളുള്ള ചേരുവകൾ ഉപയോഗിച്ച് ചർമ്മ പരിചരണത്തിന് ആവശ്യമായ ധാരാളം ഉത്പന്നങ്ങൾ തയ്യാറാക്കാം

author-image
Lifestyle Desk
New Update
Homemade Day Cream FI

ഡേ ക്രീം | ചിത്രം: ഫ്രീപിക്

കാലാവസ്ഥ മാറുന്നതനുസരിച്ച് ചർമ്മ സംരക്ഷണത്തിലും ഏറെ ശ്രദ്ധ വേണം. തിരക്കിട്ട ദിവസങ്ങളിൽ പോലും അതിനായി അൽപ സമയം മാറ്റി വയ്ക്കണം. ഭക്ഷണം, ഹോർമോൺ വ്യതിയാനം, കാലാവസ്ഥ, ജീവിത രീതി എന്നിവയൊക്കെ ചർമ്മാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.

Advertisment

Also Read: മുഖം കണ്ണാടി പോലെയാകാൻ ഒരു കൊറിയൻ മാജിക്, ഇത്രമാത്രം ചെയ്താൽ മതി

തിരക്കുള്ള സമയങ്ങളിൽ അധികം ആളുകളും ബ്യൂട്ടിപർലറുകളെയാണ് ചർമ്മ പരിചരണത്തിനായി ആശ്രയിക്കുന്നത്. എന്നാൽ കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ ചർമ്മാരോഗ്യത്തെ മോശമായി ബാധിക്കും. പകരം വീട്ടിൽ തന്നെ ചെയ്യാവുന്ന വളരെ സിംപിളായ വിദ്യകളുണ്ട്. 

അന്തരീക്ഷത്തിലെ പൊടിയും, അഴുക്കും അടിഞ്ഞു കൂടിയ ചർമ്മത്തിന് പുനരുജ്ജീവനം നൽകാൻ സ്വയം തയ്യാറാക്കി ഉപയോഗിക്കാവുന്ന നൈറ്റ് ക്രീം ഉണ്ട്. 

Also Read: വാക്സ് ഉപയോഗിക്കേണ്ട ഷേവ് ചെയ്യേണ്ട, മുഖത്തെ അമിതമായ രോമ വളർച്ച തടയാൻ ഒരു നുള്ള് മഞ്ഞൾപ്പൊടി മതി

ചേരുവകൾ

  • വാസലിൻ- 2 ടീസ്പൂൺ
  • ഒലിവ് എണ്ണ- 1 ടേബിൾസ്പൂൺ
  • തേൻ- 1 ടീസ്പൂൺ
  • അവക്കാഡോ- 1

Also Read: ഇത്തിരി കുഞ്ഞൻ ബ്ലാക്ക്ഹെഡ്സ് ഇനി വില്ലനാകില്ല, ഇവ ട്രൈ ചെയ്യൂ

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ പാത്രത്തിൽ വാസലിൻ എടുത്ത് ചൂടാക്കാം. അത് അലിയുമ്പോൾ തേനും, ഒരു ടേബിൾസ്പൂൺ​ ഒലിവ് ഓയിലും, നന്നായി പഴുത്ത ഒരു അവക്കാഡോയും ചേർത്തിളക്കി യോജിപ്പിക്കാം. മിശ്രിതം അൽപം കട്ടിയാകുന്നതു വരെ ഇളക്കാം. ശേഷം അടുപ്പണത്ത് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് വൃത്തിയുള്ള ഒരു ബോട്ടിലിലേയ്ക്കു മാറ്റാം. ആ ക്രീം ഫ്രിഡ്ജിൽ സൂക്ഷിക്കാം. തണുത്ത് കട്ടിയായതിനു ശേഷം ഉപയോഗിക്കാം.

ഇങ്ങനെ ഉപയോഗിക്കാം

രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകാം. ശേഷം ക്രീം പുരട്ടി മൃദുവായി മസാജ് ചെയ്യാം. അര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പോക്കറ്റ് കാലിയാക്കുന്ന പെർഫ്യൂമുകൾ വേണ്ട, ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താൻ ഇതാ പൊടിക്കൈ

Skin Care Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: