/indian-express-malayalam/media/media_files/2025/10/18/glass-skin-with-almond-fi-2025-10-18-15-35-13.jpg)
ചർമ്മ പരിചരണത്തിന് ബദാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/18/glass-skin-with-almond-1-2025-10-18-15-35-25.jpg)
ബദാം ക്ലെൻസർ
ബദാം തൊലി കളഞ്ഞ് അരച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ ജ്യൂസ് ഒഴിക്കാം. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പാലും ക്രീമും ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം മുഖത്ത് പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/10/18/glass-skin-with-almond-2-2025-10-18-15-35-25.jpg)
ബദാം സ്ക്രബ്
ബദാമിനൊപ്പം കൊക്കോ, നാരങ്ങ ജ്യൂസ്, കറ്റാർവാഴ ജെൽ എന്നിവ ചേർത്ത് അരച്ചെടുക്കാം. അത് മുഖത്ത് പുരട്ടി 5 മിനിറ്റിന് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/10/18/glass-skin-with-almond-3-2025-10-18-15-35-25.jpg)
ബദാം എണ്ണ
ബദാം എണ്ണ ചെറുചൂടോടെ മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ദിവസവും രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യാം. രാവിലെ ഫെയ്സ് വാഷ് ഉപയോഗിച്ച് കഴുകി കളയാം.
/indian-express-malayalam/media/media_files/2025/10/18/glass-skin-with-almond-4-2025-10-18-15-35-25.jpg)
ബദാം ഫെയ്സ് മാസ്ക്
ബദാം ഒരു രാത്രി വെള്ളത്തിൽ കുതിർത്തെടുക്കാം. ശേഷം അത് നന്നായി അരയ്ക്കാം. ഇതിലേയ്ക്ക് ഒട്സ് പൊടിച്ചതും പച്ചപ്പാലും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/10/18/glass-skin-with-almond-5-2025-10-18-15-35-25.jpg)
ഡീ ടാൻ ഫെയ്സ് പാക്ക്
അര കപ്പ് കടലമാവിലേയ്ക്ക് ഒരു കപ്പ് ബദാം പാൽ ഒഴിക്കാം. ഇതിലേയ്ക്ക് കാൽ കപ്പ് തൈരു കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/07/31/homemade-herbal-skincare-with-almonds-fi-2025-07-31-15-24-24.jpg)
ബദാം മോയ്സ്ച്യുറൈസർ
ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിലേയ്ക്ക് 10 തുള്ളി ബദാം എണ്ണയും ഒരു ടേബിൾസ്പൂൺ ഗ്ലിസറിനും ചേർത്തിളക്കി യോജിപ്പിക്കാം. ഇതൊരു നാച്യുറൽ മോയ്സ്ച്യുറൈസറാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.