/indian-express-malayalam/media/media_files/2025/07/17/prevent-dandruff-fi-2025-07-17-11-12-02.jpg)
ഇതൊരു പ്രകൃതിദത്ത മരുന്നാണ് | ചിത്രം: ഫ്രീപിക്
താരനും തലമുടി കൊഴിച്ചിലുമാണ് പലരുടെയും പ്രശ്നം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ നേരിടുന്ന ബുദ്ധിമുട്ടാണ് താരൻ. അമിതമായ വിയർപ്പ്, പൊടി, രാസപദാർത്ഥങ്ങൾ അടങ്ങിയ ഷാമ്പൂവിൻ്റെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. ഇത് ശ്രദ്ധിക്കാതെ പോയാൽ പിന്നീട് പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നമായി മാറിയേക്കാം. പകരം ഇതിന് പ്രകൃതിദത്തവും വേദന രഹിതവുമായ ഒറ്റുമൂലി തന്നെ ഉപയോഗിക്കാം.
Also Read: താരൻ കുറയ്ക്കാൻ വേപ്പില ഈ 5 രീതിയിൽ ഉപയോഗിക്കൂ
ചേരുവകൾ
- ആര്യവേപ്പെണ്ണ
- കറ്റാർവാഴ ജെൽ
തയ്യാറാക്കുന്ന വിധം
- കറ്റാർവാഴ ജെല്ലിലേയ്ക്ക് ആര്യവേപ്പെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇത് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം.
- ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് ശീലമാക്കാം.
Also Read: വരണ്ട മുടി മുതൽ താരൻ വരെ അകറ്റാൻ മുൾട്ടാണി മിട്ടി കൊണ്ട് പല വിദ്യകളുമുണ്ട്
/filters:format(webp)/indian-express-malayalam/media/media_files/2025/07/17/prevent-dandruff-1-2025-07-17-11-14-04.jpg)
ഗുണങ്ങൾ
മുഖക്കുരു, താരൻ, ചൊറിച്ചിൽ, വരണ്ട ചർമ്മം എന്നിവയ്ക്ക് പ്രതിവിധിയായി കാലങ്ങളായി ഉപയോഗിക്കുന്ന എണ്ണയാണ് ആര്യവേപ്പണ്ണ. ഇതിന് ധാരാളം ആൻ്റി ബാക്ടീരിയൽ ആൻ്റി ഫംഗൽ സവിശേഷതകളുണ്ട്. താരനെ അകറ്റി നിർത്തി മുടി വളർച്ച് ഉത്തേജിപ്പിക്കാൻ ഇത് ഉത്തമമാണ്. കൂടാതെ പേൻ പോലെയുള്ള പരാന്ന ഭോജികളെ അകറ്റാനും സഹായിക്കും. ആര്യവേപ്പെണ്ണയിൽ ആപ്പിൾ സിഡാർ വിനാഗിരി ചേർത്തും, ഒലിവ് എണ്ണ ചേർത്തും ഉപയോഗിക്കാവുന്നതാണ്.
Also Read: താരൻ ആണോ പ്രശ്നം? വൈകിയിട്ടില്ല ഇന്ന് തന്നെ പരിചരണം തുടങ്ങാം
കറ്റാർവാഴയ്ക്കും ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ഫംഗൽ സവിശേഷതകളുണ്ട്. കൂടാതെ അതൊരു നാച്യുറൽ ഹ്യുമിക്റ്റൻ്റ് കൂടിയാണ്. ശിരോചർമ്മത്തിലെ ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകളിൽ നിന്നും ഇത് അശ്വാസമേകും.
ഇക്കാര്യങ്ങൾ ശീലമാക്കാം
അമിതമായി എണ്ണ മയമുള്ള ശിരോചർമ്മം ഉള്ളവർ വളരെ കുറച്ച് അളവിൽ ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് ഉപയോഗിച്ചതിനു ശേഷം ഉടൻ ഷാമ്പൂ ചെയ്യുന്നത് ഒഴിവാക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തലമുടി സ്മൂത്ത് ചെയ്യാൻ പാർലർ പോകേണ്ട, വെളിച്ചെണ്ണയിൽ ഇതൊരു സ്പൂൺ ചേർത്ത് മുടിയിൽ പുരട്ടൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us