/indian-express-malayalam/media/media_files/2025/05/03/MwCfm4tcmCNIsMjlxahd.jpg)
മുൾട്ടാണി മിട്ടി ചർമ്മത്തിനു മാത്രമല്ല തലമുടിയിലും ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/03/hair-care-using-multani-mitti-1-124201.jpg)
നാരങ്ങ മുൾട്ടാണിമിട്ടി
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേയ്ക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ മാത്രം ഈ പാക്ക് ഉപയോഗിക്കാം. തലമുടിക്ക് കരുത്ത് നൽകാൻ ഇത് ഫലപ്രദമാണ്.
/indian-express-malayalam/media/media_files/2025/05/03/hair-care-using-multani-mitti-2-501020.jpg)
മുൾട്ടാണിമിട്ടി വെളിച്ചെണ്ണ
മുൾട്ടാണിമിട്ടിയിലേയ്ക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചെറുചൂടോടെ ഒഴിച്ചിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/05/03/hair-care-using-multani-mitti-3-859440.jpg)
കറ്റാർവാഴ മുൾട്ടാണിമിട്ടി
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേയ്ക്ക് അൽപം കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടാം. 10 മിനിറ്റ് വിശ്രമിക്കാം. നന്നായി ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/05/03/hair-care-using-multani-mitti-4-451100.jpg)
റോസ് വാട്ടർ മുൾട്ടാണി മിട്ടി
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേയ്ക്ക് അൽപം റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലമുടിയിൽ പുരട്ടി ഉണങ്ങിയതിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
/indian-express-malayalam/media/media_files/2025/05/03/hair-care-using-multani-mitti-5-795795.jpg)
മുൾട്ടാണി മിട്ടി, തൈര്, വെളിച്ചെണ്ണ
ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തൈരും രണ്ട് തുള്ളി വെളിച്ചെണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ആ മിശ്രിതം തലമുടിയിൽ പുരട്ടി അൽപ സമയം വിശ്രമിക്കാം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us