scorecardresearch

തലമുടി സ്മൂത്ത് ചെയ്യാൻ പാർലർ പോകേണ്ട, വെളിച്ചെണ്ണയിൽ ഇതൊരു സ്പൂൺ ചേർത്ത് മുടിയിൽ പുരട്ടൂ

കെട്ടുപിണഞ്ഞതും ചുരുണ്ടതുമായ തലമുടിക്കു പകരം സിൽക്ക് പോലെ മിനുസമാർന്ന തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാ​ൻ ഇതാ ഒരു പൊടിക്കൈ

കെട്ടുപിണഞ്ഞതും ചുരുണ്ടതുമായ തലമുടിക്കു പകരം സിൽക്ക് പോലെ മിനുസമാർന്ന തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാ​ൻ ഇതാ ഒരു പൊടിക്കൈ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Coconutoil Hair Mask FI

മുടിയഴകിന് വെളിച്ചെണ്ണ ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

തലമുടി നരയ്ക്കുന്നത് തടയാൻ ഉപയോഗപ്രദമായ പ്രതിവിധികൾ ഓൺലൈനിൽ തേടാത്തവർ കുറവായിരിക്കും. പലതും മാറി മാറി പരീക്ഷിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നഷ്ടപ്പെടുകയല്ലാതെ വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. ഇനി അത് തടയാൻ വീട്ടിൽ തയ്യാറാക്കാവുന്ന ആയുർവേദ ഗുണങ്ങളുള്ള ഈ​ ഹെയർമാസ്ക് ട്രൈ ചെയ്തു നോക്കൂ. 

Advertisment

Also Read: ഈ 3 ചേരുവകൾ ഉണ്ടെങ്കിൽ, മുട്ടോളം നീളമുള്ള കട്ടക്കറുപ്പൻ മുടി സ്വന്തമാക്കാം

ചേരുവകൾ

  • ഭൃംഗരാജ് പൊടി- 2 ടേബിൾസ്പൂൺ 
  • നെല്ലിക്ക പൊടി- 1 ടേബിൾസ്പൂൺ
  • റോസ്മേരി അല്ലെങ്കിൽ അരി വെള്ളം
  • വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന  വിധം

ഒരു ചെറിയ ബൗളിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ​ ഭൃംഗരാജ് പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നെല്ലിക്കപ്പൊടിയും, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർക്കാം. അൽപം റൈസ് വാട്ടർ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. 

Advertisment

ഉപയോഗിക്കേണ്ട വിധം

ഷാമ്പൂ ചെയ്യുന്നതിനും ഒരുണിക്കൂർ മുമ്പ് തയ്യാറാക്കിയ മിശ്രിതം തലമുടിയിൽ പുരട്ടാം. നനഞ്ഞ മുടിയിൽ വേണം പുരട്ടാ​ൻ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം. 

ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് അകാല നര തടയാൻ സഹായിക്കും.

Also Read: ഈ എണ്ണ ചെറുചൂടോടെ മുടിയിൽ പുരട്ടൂ, ഒറ്റ ഉപയോഗത്തിൽ മാറ്റം അറിയാം

Herbal Hair Mask For Smooth Silky Hair FI
പ്രകൃതിദത്ത മോയ്‌സ്ച്യുറൈസറാണ് വെളിച്ചെണ്ണ | ചിത്രം: ഫ്രീപിക്

ഗുണങ്ങൾ

ഭൃംഗരാജ്: ‘ഔഷധസസ്യങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന ഭൃംഗരാജ് മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും അകാല നര തടയുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. രോമകൂപങ്ങളെ പോഷിപ്പിക്കുകയും തലയോട്ടിയിലേയ്ക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പോഷകങ്ങളാൽ സമ്പന്നമാണ് ഇത്.

നെല്ലിക്ക: ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കത്തിന് പേരുകേട്ടതാണ് നെല്ലിക്ക. കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിൻ്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം തടയാൻ സഹായിച്ചേക്കാം, ഇത് അകാലനര പ്രതിരോധിക്കാനും ഗുണകരമായേക്കും.

വെളിച്ചെണ്ണ: പ്രകൃതിദത്ത മോയ്‌സ്ച്യുറൈസറാണ് ഇത്. മുടിയിലെ പ്രോട്ടീൻ നഷ്ടം തടയാനും അവയെ ശക്തവും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കും. പാരിസ്ഥിതിക ഘടകങ്ങളിൽ നിന്നുള്ള കേടുപാടുകൾ കുറയ്ക്കാനും ഇതിന് വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞേക്കും. 

Also Read: തലമുടി കഴുകാൻ പുളിപ്പിച്ച കഞ്ഞിവെള്ളം, ഗുണങ്ങൾ ഇവയാണ്

റൈസ് വാട്ടർ: തലമുടി ഇഴകളെ  കൂടുതൽ മിനുസമുള്ളതും കരുത്തുറ്റതുമാക്കാൻ റൈസ് വാട്ടർ സഹായിക്കും. 

ഇത്തരം ഹെയർ പായ്ക്കുകളോടുള്ള പ്രതികരണം തീർത്തും വ്യക്തിഗതമായിരിക്കും. സമീകൃതാഹാരവും ശരിയായ ശുചിത്വവും ഉൾപ്പെടെ മുടി സംരക്ഷണത്തിന് സമഗ്രമായ ഒരു സമീപനം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: എത്ര വെളുത്ത മുടിയും 5 മിനിറ്റ് കൊണ്ട് കറുപ്പിക്കാം, ഈ ഒരു വിത്ത് മതി

Hair Hair Fall Hair Style Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: