/indian-express-malayalam/media/media_files/2025/10/15/make-your-house-smell-fresh-fi-2025-10-15-14-26-34.jpg)
വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ ചില പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്
നമ്മുടെ വീട് എന്നത് വെറുമൊരു കെട്ടിടം മാത്രമല്ല, അത് നമ്മുടെ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും കേന്ദ്രമാണ്. വീടിൻ്റെ ഭംഗി എത്ര വലുതാണെങ്കിലും, അവിടുത്തെ അന്തരീക്ഷവും സുഗന്ധവും മനസ്സമാധാനം നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഓഫീസിലെ തിരക്കിനും യാത്രയുടെ ക്ഷീണത്തിനും ശേഷം വീട്ടിലെത്തുമ്പോൾ ലഭിക്കുന്ന ഒരു നല്ല സുഗന്ധം നമ്മുടെ മാനസികാവസ്ഥയെ പെട്ടെന്ന് മാറ്റാൻ സഹായിക്കും.
Also Read: കരിമ്പൻ കളയാൻ പണിപ്പെടേണ്ട വിനാഗിരി കൈയ്യിലുണ്ടെങ്കിൽ
ചിലപ്പോൾ, വൃത്തിയാക്കിയ വീടുകളിൽ പോലും ഒരു മടുപ്പിക്കുന്ന മണം ഉണ്ടാകാറുണ്ട്. ഈ ദുർഗന്ധം നമ്മുടെ ഊർജ്ജസ്വലതയെ കുറയ്ക്കുകയും വീട്ടിലുള്ള സമയത്തെ മടുപ്പുള്ളതാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വീടിൻ്റെ ഓരോ കോണിലും ശുദ്ധമായതും ഉന്മേഷം നൽകുന്നതുമായ ഗന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. നല്ല മണം, വീട്ടിലുള്ളവർക്ക് പോസിറ്റീവ് എനർജി നൽകുകയും, അതിഥികൾക്ക് നല്ല അനുഭവം സമ്മാനിക്കുകയും ചെയ്യും. അതിനായി വീട്ടിൽ തന്നെ വഴികളുണ്ട്.
Also Read: ദുർഗന്ധം ഓടിയൊളിക്കും, മുറികളിൽ സുഗന്ധം നിറയ്ക്കാൻ ഇതാ ഒരു പൊടിക്കൈ
ചേരുവകൾ
- ഉണങ്ങിയ പൂക്കൾ ( മുല്ലപ്പൂ, ചെമ്പരത്തി, റോസ്)
- ഏലയ്ക്ക
- കർപ്പൂരം
- ഗ്രാമ്പൂ
- വെള്ളം
Also Read: ദിവസങ്ങളോളം വസ്ത്രത്തിൽ സുഗന്ധം നിൽക്കും; ഇതാ പൊടിക്കൈകൾ
തയ്യാറാക്കുന്ന വിധം
- കൈവശമുള്ള പൂക്കളുടെ ഇതളുകൾ മാത്രം എടുത്ത് രണ്ടോ മൂന്നോ ദിവസം വെയിലത്ത് നന്നായി ഉണക്കുക. ഇതളുകൾ പൂർണ്ണമായും ഉണങ്ങാൻ ശ്രദ്ധിക്കാം
- ഒരു മിക്സിയിൽ ഉണങ്ങിയ പൂക്കളുടെ ഇതളുകൾ, ഏലം, കർപ്പൂരം, ഗ്രാമ്പൂ എന്നിവ ചേർത്ത് നന്നായി പൊടിക്കാം. ഇത് നേർത്ത പൊടിയായി മാറണം.
- ഈ പൊടി ഒരു പ്ലേറ്റിൽ എടുത്ത് അല്പം പനീറോ വെള്ളമോ ചേർത്ത് നന്നായി കുഴയ്ക്കാം.
- അത് ചെറിയ ഉരുളകളോ കോണുകളോ ആക്കി രൂപപ്പെടുത്താം. കോണുകൾ ഉണ്ടാക്കണമെങ്കിൽ, ചെറിയ അച്ചുകൾ ഉപയോഗിക്കാം.
- ഇത് രണ്ട് ദിവസം വെയിലത്ത് നന്നായി ഉണക്കാം. വെയിലത്ത് ഉണക്കിയ ശേഷം ഉപയോഗിക്കാം. ഇത് വാതിലുകളുടെ അരികിലോ, അല്ലെങ്കിൽ മുറിയുടെ മൂലകളിലോ വയ്ക്കാം. വീടിനുള്ളിലേയക്ക് കയറുമ്പോൾ തന്നെ സുഗന്ധം നിറയ്ക്കാൻ ഇത് സഹായകരമാണ്.
Read More: കറകൾ പമ്പ കടക്കും, വെള്ള വസ്ത്രങ്ങൾ കഴുകാൻ ഇനി ഇവ രണ്ടും ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us