/indian-express-malayalam/media/media_files/2025/10/16/stain-removal-from-white-shirt-fi-2025-10-16-10-45-39.jpg)
വെളുത്ത വസ്ത്രത്തിലെ കറകൾ നീക്കം ചെയ്യാനുള്ള പൊടിക്കൈ | ചിത്രം: ഫ്രീപിക്
വെളുത്ത ഷർട്ടുകൾ എല്ലാവരുടെയും പ്രിയപ്പെട്ട വസ്ത്രങ്ങളാണ്. എന്നാൽ അതിലെ കറകൾ വെറുതെ കഴുകിയാൽ എളുപ്പത്തിൽ പോകില്ല. അതിനാൽ ഒറ്റ ഉപയോഗത്തിൽ മുഷിഞ്ഞു പോയേക്കും. ഇത് എല്ലാവർക്കും ഒരു സാധാരണ പ്രശ്നമാണ്. ഇതിനൊരു പൊടിക്കൈ പരീക്ഷിക്കാം.
Also Read: കരിമ്പൻ കളയാൻ പണിപ്പെടേണ്ട വിനാഗിരി കൈയ്യിലുണ്ടെങ്കിൽ
ചേരുവകൾ
- വാഷിംഗ് സോഡ
- ബ്ലീച്ചിംഗ് പൗഡർ
കഴുകേണ്ട വിധം
ആദ്യം, നിങ്ങളുടെ വെള്ള വസ്ത്രങ്ങൾ സോപ്പ് പൊടി ചേർത്ത് വെള്ളത്തിൽ മുക്കി വയ്ക്കാം. തുടർന്ന്, ഒരു വലിയ ബക്കറ്റിൽ വെള്ളം എടുക്കുക. വെള്ളത്തിൽ അല്പം ബ്ലീച്ചിംഗ് പൗഡർ ചേർത്ത്, ഒരു കോട്ടൺ തുണി കൊണ്ട് മൂടി നന്നായി അലിഞ്ഞുചേരാൻ അനുവദിക്കുക. ഈ വെള്ളത്തിൽ വാഷിംഗ് സോഡ ചേർത്ത് നന്നായി ഇളക്കുക. വെള്ള വസ്ത്രങ്ങൾ ഈ മിശ്രിതത്തിൽ മുക്കിവയ്ക്കുക. കുറഞ്ഞത് 12 മണിക്കൂറെങ്കിലും കുതിർക്കാൻ വയ്ക്കുക.
Also Read: ദുർഗന്ധം ഓടിയൊളിക്കും, മുറികളിൽ സുഗന്ധം നിറയ്ക്കാൻ ഇതാ ഒരു പൊടിക്കൈ
കഴുകി ഉണക്കിയെടുക്കാം
12 മണിക്കൂർ കുതിർത്ത ശേഷം ഷർട്ട് പുറത്തെടുക്കുക. കറകൾ പൂർണ്ണമായും ഇല്ലാതാകും, വെള്ള ഷർട്ട് വീണ്ടും തിളങ്ങും. പിന്നെ, ഷർട്ടിൽ കഞ്ഞി പുരട്ടി ഇസ്തിരിയിടുകയാണെങ്കിൽ, നിങ്ങളുടെ വെള്ള ഷർട്ട് പുതിയത് പോലെ തിളങ്ങും.
Also Read: ദിവസങ്ങളോളം വസ്ത്രത്തിൽ സുഗന്ധം നിൽക്കും; ഇതാ പൊടിക്കൈകൾ
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ബ്ലീച്ചിംഗ് ഏജന്റുകളും വാഷിംഗ് സോഡയും ഉപയോഗിക്കുമ്പോൾ അലർജി ഉള്ളവർ ഗ്ലൗസ് ഉപയോഗിക്കുന്നത് നല്ലത്. അവ കണ്ണിൽ പോകാതെയും ശ്രദ്ധിക്കാം.
Read More: പെർഫ്യൂം ഇല്ലാതെ ദിവസം മുഴുവൻ ഫ്രഷായിരിക്കാം, ഇവ കൈയ്യിലുണ്ടെങ്കിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.