scorecardresearch

ഫെയ്സ് മാസ്ക് മുതൽ ടോണർ വരെ, റോസ്‌വാട്ടർ ഈ 5 രീതിയിൽ ഉപയോഗിക്കൂ

ചർമ്മ സംരക്ഷണത്തിനായി റോസ്‌വാട്ടർ വീട്ടിൽ എങ്ങനെ തയ്യാറാക്കാം? അത് എങ്ങനെ ഉപയോഗിക്കാം? കൂടുതൽ അറിയാം

ചർമ്മ സംരക്ഷണത്തിനായി റോസ്‌വാട്ടർ വീട്ടിൽ എങ്ങനെ തയ്യാറാക്കാം? അത് എങ്ങനെ ഉപയോഗിക്കാം? കൂടുതൽ അറിയാം

author-image
Lifestyle Desk
New Update
Tips For Skin Care Using Rose Water

റോസ്‌വാട്ടർ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കേണ്ട വിധം (ചിത്രം: ഫ്രീപിക്)

റോസാപ്പൂക്കൾ സ്നേഹത്തിൻ്റെ പ്രതീകമായാണ് കാണാറുള്ളത്. ഇനി ആരെങ്കിലും റോസാപ്പൂവ് സ്നേഹത്തോടെ തന്നാൽ നിരസിക്കേണ്ട വാങ്ങിക്കോളൂ, അതുപയോഗിച്ച് റോസ്‌വാട്ടർ വീട്ടിൽ തയ്യാറാക്കാം. ചർമ്മ സംരക്ഷണത്തിനായ് ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ട്. റോസാപ്പൂവിൻ്റെ ഇതളുകളാണ് അതിനായി ആവശ്യം. 

Advertisment

ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡൻ്റ് സവിശേഷതകൾ നിറഞ്ഞതാണ് റോസ് വാട്ടർ. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ സൗന്ദര്യ ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ നിരവധി ഗുണങ്ങൾ നൽകും.

റോസ്‌വാട്ടർ വീട്ടിൽ തയ്യാറാക്കുന്ന വിധം

  • വീട്ടിൽ തന്നെ ഉണ്ടായ റോസാപ്പൂവിൽ മൂന്നെണ്ണം എടുക്കാം.
  • അവയുടെ ഇതളുകൾ വേർപെടുത്തി കഴുകി വയ്ക്കാം.
  • ഒരു പരന്ന പാത്രത്തിൽ അൽപ്പം വെള്ളം എടുത്ത് അതിലേക്ക് ഇതളുകളിടുക.ശേഷം അടുപ്പിൽ വച്ച് 10 മിനിറ്റ് നന്നായി ചൂടാക്കാം.
  • തിളച്ചതിനു ശേഷം അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കുക.
  • ഇതളുകൾ മാറ്റി വെള്ളം അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കുക. ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം.

Tips For Skin Care Using Rose Water

റോസ്‌വാട്ടറിൻ്റെ ഗുണങ്ങൾ

ചുവപ്പ് കുറയ്ക്കുന്നു: ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ, ചർമ്മത്തിന്റെ ചുവപ്പ് കുറയ്ക്കാൻ റോസ്‌വാട്ടർ ഫലപ്രദമായി ഉപയോഗിക്കാം. 

Advertisment

ഹൈഡ്രേറ്റിംഗ് ഏജന്റ്: ചർമ്മം അമിതമായി വരണ്ടു പോകുന്നത് റോസ്‌വാട്ടർ തടയുന്നു. പ്രത്യേകിച്ച് ശൈത്യകാലത്ത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നു. 

പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കുന്നു: നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കാൻ റോസ്‌വാട്ടർ ഉപയോഗിക്കാം.

എണ്ണയും അഴുക്കും നീക്കം ചെയ്യുന്നു:  ചർമ്മത്തിലെ അമിതമായ എണ്ണ, മറ്റ് അഴുക്കുകൾ എന്നിവ നീക്കം ചെയ്യുന്നതിന് ഇത് മികച്ച ക്ലെൻസറായി പ്രവർത്തിക്കുന്നു.  

മേക്കപ്പ് റിമൂവർ: പ്രകൃതിദത്തവും കെമിക്കൽ രഹിതവുമായ മേക്കപ്പ് റിമൂവറായി റോസ്‌വാട്ടർ പ്രവർത്തിക്കും.

റോസ്‌വാട്ടർ ഉപയോഗിക്കാൻ 5 വിദ്യകൾ

ഫെയ്സ് മിസ്റ്റ് 

റോസ്‌വാട്ടർ ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി ദിവസവും രാവിലെ ഉപയോഗിച്ചു നോക്കൂ. ഇത് ചർമ്മത്തിൻ്റെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ചുവപ്പ് വീക്കം എന്നിവയ്ക്ക് ശാശ്വതമായ പരിഹാരമായി പ്രവർത്തിക്കുന്നു. 

മേക്കപ്പ് സെറ്റിങ് സ്പ്രേ

സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റിയ റോസ്‌വാട്ടർ മേക്കപ്പ് സെറ്റിങ് സ്പ്രേ ആയും ഉപയോഗിക്കാവുന്നതാണ്. ഫ്രെഷ് ലുക്ക് നൽകാൻ ഇത് സഹായിക്കും. 

Tips For Skin Care Using Rose Water

മുടി കഴുകാൻ

നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂവിലേയ്ക്ക് റോസ്‌വാട്ടർ ചേർത്ത് തലമുടി കഴുകാൻ ഉപയോഗിക്കൂ. ഇത് മുടി സുഗന്ധപൂരിതമാക്കുക മാത്രമല്ല തലയോട്ടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. 

ഫെയ്സ്മാസ്ക്

മുൾട്ടാണി മിട്ടി, മഞ്ഞൾ എന്നിവയ്ക്കൊപ്പം റോസ്‌വാട്ടറിൻ്റെ ഏതാനും തുള്ളികൾ കൂടി ചേർത്തിളക്കി യോജിപ്പിച്ച് ഫെയ്സ് മാസ്ക്കായി ഉപയോഗിച്ചു നോക്കൂ. മറ്റ് ഫെയ്സ് മാസ്ക്കുകൾക്കൊപ്പവും ഇത് ചേർക്കാവുന്നതാണ്. 

കണ്ണിനടിയിൽ ടോണർ

കണ്ണിനടിയിലെ കറുപ്പ് നിറം അധികം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. റോസ്‌വാട്ടർ ഒരു പഞ്ഞിയിൽ മുക്കി കണ്ണിനു ചുറ്റും പുരട്ടാം, അല്ലെങ്കിൽ കണ്ണിനു മുകളിൽ വയ്ക്കാം. ഇത് കണ്ണിനടിലെ ചുവപ്പ്, ചുളിവുകൾ, വീക്കം, നിറ വ്യത്യാസം എന്നിവ കുറയ്ക്കുന്നതിന് സഹായിച്ചേക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Beauty Tips Skin Care skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: