/indian-express-malayalam/media/media_files/2024/12/28/HrREfSqRQDcBV8uXSsQc.jpg)
കൺപീലികൾ മനോഹരമാക്കാൻ ഉപയോഗിക്കാവുന്ന ചേരുവകൾ ചിത്രം: ഫ്രീപിക്
കൺപീലികളുടെ വളർച്ച പ്രകൃതിദത്തമായി നടക്കുന്ന ഒന്നാണ്. തലമുടിയുടേതു പോലെ തന്നെ കൊഴിച്ചിലും, തൈരും കൺപീലികളെയും ബാധിക്കും. ഭംഗിയുള്ള പുരികങ്ങൾ ലഭിക്കാൻ നല്ല പരിചരണം ആവശ്യമാണ്. അതിന് ഇവ ഉപയോഗിക്കൂ:
ആവണക്കെണ്ണ
ആവണക്കെണ്ണയിൽ ധാരാളം റിസിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് ഹെയർളിക്കിളുകളെ പോഷിപ്പിക്കുന്നു. അങ്ങനെ കൺപീലികൾ വളരാൻ സഹായിക്കും. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് കൺപീലിയിൽ കുറച്ച് ആവക്കണ്ണ പുരട്ടാം. രാവിലെ പഞ്ഞി ഉപയോഗിച്ചത് നീക്കം ചെയ്യാം.
വെളിച്ചെണ്ണ
വിറ്റാമിനുകളുടെയും ഫാറ്റി ആസിഡുകളുടെയും സമ്പന്നമായ ഉറവിടമാണ് വെളിച്ചെണ്ണ. അവ മികച്ച മോയിസ്ച്യുറൈസറായി പ്രവർത്തിച്ച് കൺപീലികൾക്ക് കരുത്ത് പകരുന്നു. പഞ്ഞി ഉപയോഗിച്ച് കൺപീലികളിൽ ഇത് ഉറങ്ങുന്നതിനു മുമ്പായി പുരട്ടാം.
കറ്റാർവാഴ ജെൽ
പോഷിപ്പിക്കുന്നതിനും കണ്ടീഷൻ ചെയ്യുന്നതിനും ഏറ്റവും മികച്ച ചേരുവയാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ കൺപീലിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.
വിറ്റാമിൻ ഇ എണ്ണ
വിറ്റാമിൻ ഇ എണ്ണ രക്തയോട്ടം മെച്ചപ്പെടുത്തി ഹെയർഫോളിക്കിളുകളെ പോഷിപ്പിക്കുന്നു. അത് മടി വളർച്ചയ്ക്ക് ഏറെ ഗുണകരമാണ്. വിറ്റാമിൻ ഇ എണ്ണ മൃദുവായി മസാജ് ചെയ്യാം.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആൻ്റി ഓക്സിഡൻ്റുകളുടെ സമ്പന്നമായ ഉറവിടമാണത്. ഗ്രീൻ ടീ തയ്യാറാക്കി ചൂടാറിയതിനു ശേഷം പഞ്ഞി ഉപയോഗിച്ച് കൺപീലിയിലും പോളകളിലും പുരട്ടാം.
ഒലിവ് എണ്ണ
ഒലിവ് എണ്ണയിൽ ധാരാളം വിറ്റാമിനുകളും ആൻ്റി ഓക്സിഡൻ്റുകളും അടങ്ങയിട്ടുണ്ട്. മുടി വർച്ചയ്ക്ക് അവ അത്യന്താപേക്ഷിതമാണ്. അൽപം ഒലിവ് എണ്ണ കൺപീലിയിലും പോളയിലും പുരട്ടാം.
സമീകൃതാഹാരം
വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം ശീലമാക്കാം. ഇത് ചർമ്മത്തിൻ്റെയും ശരീരത്തിൻ്റെയും ആരോഗ്യത്തിന് ഗുണകരമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.