/indian-express-malayalam/media/media_files/2024/12/28/MOGQCg5Pe4ZVDz8XEJ9I.jpeg)
തലമുടിയുടെ ആരോഗ്യത്തിന് ചില നുറുങ്ങുവിദ്യകൾ ചിത്രം: ഫ്രീപിക്
തലമുടി സൗന്ദര്യത്തിൻ്റെ ലക്ഷണമായി കാണുന്നവരാണ് അധികവും. ഇഷ്ടത്തിനൊത്ത് വെട്ടിയൊതുക്കിയും, മുട്ടറ്റം വളർത്തിയും അത് നിലനിർത്താൻ ഏവർക്കും ആഗ്രഹമുണ്ടാകും. എന്നാൽ താരൻ, ചൊറിച്ചിൽ, അമിതമായ മുടികൊഴിച്ചിൽ എന്നിവയൊക്കെ അതിന് തടസമാകുന്നു.
മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളും, പരിചരണവും ലഭിക്കാത്തതാണ് ഇതിന് കാരണം. സമീകൃതമായ ആഹാര ശൈലിയോടൊപ്പം മുടിക്ക് കരുത്ത പകരുന്ന ചില ശീലങ്ങളും പാലിക്കാം. അതിനായി കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ തേടേണ്ട. പ്രകൃതിദത്ത പ്രതിരോധ മാർഗങ്ങൾ ഒരുപാട് ലഭ്യമാണ്. കഞ്ഞിവെള്ളവും, ഉള്ളിനീരും തുടങ്ങി വളരെ പെട്ടെന്ന് ലഭ്യമായ ചെറിയ ചേരുവകൾ മുടിക്ക് ഒട്ടേറെ നേട്ടങ്ങൾ നൽകുന്നു.
കഞ്ഞിവെള്ളം
ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് കുതിർക്കാൻ വെയ്ക്കാം. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം.
ഉലുവ
ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് തല കഴുകാം.
/indian-express-malayalam/media/media_files/2024/12/28/XMoulU3wR7MKpVUzDmmd.jpg)
ഉള്ളി
ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കാം. ഈ നീര് തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിനു ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും.
കറ്റാർവാഴ ജെൽ
അര കപ്പ് വെളിച്ചെണ്ണയും രണ്ടോ മൂന്നോ ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും എടുക്കുക. ശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇവയെ നന്നായി ഇളക്കുക. കുറച്ച് സമയത്തിനു ശേഷം ഈ മിശ്രിതം നല്ലൊരു പേസ്റ്റായി മാറുന്നത് കാണാം. ഇനി ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. മുടിയുടെ വേരുകൾ മുതൽ അറ്റം വരെ ശരിയായി പുരട്ടണം. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം തലമുടി കഴുകാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇത് പരീക്ഷിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us