scorecardresearch

വീട്ടിൽ തയ്യാറാക്കാം ഈ വാക്സ്, ശരീരത്തിലെ രോമം കളയാൻ പാർലറിൽ പോകേണ്ട

ശരീരത്തിലെ അമിതമായ രോമവളർച്ചയാണോ പ്രശ്നം? അതിന് ഇനി ബ്യൂട്ടി പർലറിൽ പോയി സമയം കളയേണ്ട. വളരെ കുറച്ചു ചേരുവകൾ കൊണ്ട് പ്രകൃതിദത്തമായ വാക്സ് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം.

ശരീരത്തിലെ അമിതമായ രോമവളർച്ചയാണോ പ്രശ്നം? അതിന് ഇനി ബ്യൂട്ടി പർലറിൽ പോയി സമയം കളയേണ്ട. വളരെ കുറച്ചു ചേരുവകൾ കൊണ്ട് പ്രകൃതിദത്തമായ വാക്സ് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം.

author-image
Lifestyle Desk
New Update
5 Kitchen Ingredients That Make Excellent Skin Exfoliants

ശരീരത്തിലെ അമിതമായ രോമ വളർച്ച തടയാൻ വീട്ടിൽ തയ്യാറാക്കാവുന്ന വാക്സ് | ചിത്രം: ഫ്രീപിക്

ഷേവിങ്, വാക്സിങ്, ഹെയർ റിമൂവൽ ക്രീംസ് തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ശരീരത്തിലെ രോമങ്ങൾ നീക്കം ചെയ്യാൻ സാധിക്കും. എന്നാൽ, പ്രകൃത്തിദത്ത വഴികൾ തേടുകയാണെങ്കിൽ നിരവധി ഓപ്ഷനുകൾ വീട്ടിൽ തന്നെയുണ്ട്. സെൻസിറ്റീവ് ചർമ്മമോ അല്ലെങ്കിൽ കെമിക്കൽ ഉൽപ്പന്നങ്ങളോട് അലർജിയോ ഉള്ളവർക്ക് ഈ പ്രകൃതിദത്ത വഴികൾ അനുയോജ്യമാകും.

Advertisment

വളരെ വില കൊടുത്ത് കടയിൽ നിന്നും വാങ്ങേണ്ട് പാർലറിൽ പോയി സമയവും കളയേണ്ട വാക്സ് ഇനി ഹോം മെയ്ഡ് ആക്കാം. പഞ്ചസാര കൊണ്ടുള്ള വാക്സിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. രോമം നീക്കം ചെയ്യും എന്നു മാത്രമല്ല ഇത് ചർമ്മം കൂടുതൽ മൃദുവാക്കുന്നതിനും സഹായിക്കും. 

പ്രകൃതിദത്തമായ വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. കെമിക്കലുകൾ ഒന്നും അടങ്ങിയിട്ടില്ലെന്നത് അതിനാൽ ശ്രദ്ധേയമാണ്. പഞ്ചസാര കൊണ്ടുള്ള ഈ വാക്സ് മുടിയിൽ മാത്രമേ ഒട്ടിപിടിക്കൂ. 

വാക്സിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര മികച്ച എക്സ്ഫോളിയേറ്ററാണ്. അത് മൃദ ചർമ്മ കോശങ്ങൾ നീക്കം ചെയ്യുന്നതിന് ഗുണകരമാകുന്ന. പഞ്ചസാര വാക്സ് വെള്ളത്തിൽ പെട്ടെന്ന് അലിഞ്ഞു ചേരുന്നു. അതിനാൽ വൃത്തിയാക്കുന്നതും എളുപ്പമാണ്. 

പഞ്ചസാര വാക്സ് വീട്ടിൽ തയ്യാറാക്കാം

ചേരുവകൾ

  • പഞ്ചസാര- 1 കപ്പ്
  • നാരങ്ങാ നീര്- 2 ടേബിൾസ്പൂൺ
  • വെള്ളം- 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

Advertisment

ഒരു പാൻ അടുപ്പിൽ വച്ചു  ചൂടാക്കി ഒരു കപ്പ് പഞ്ചസാര ചേർത്ത് അലിയിക്കാം. അതിലേയ്ക്ക് 2 ടേബിൾസ്പൂൺ നാരങ്ങാ നീരും രണ്ട് ടേബിൾാസ്പൂൺ​ വെള്ളവും ചേർത്തിളക്കാം. പഞ്ചസാര അലിയുന്നതു വരെ ഇളക്കി കൊടുക്കാം. അത് അലിഞ്ഞതിനു ശേഷം തണുക്കൻ മാറ്റി വയ്ക്കാം. ശേഷം വാക്സ് സ്ട്രിപ്പ്, സ്പാച്യുല ഇഴവയിൽ ഏതെങ്കിലും ഉപയോഗിച്ച് അമിത രോമ വളർച്ച് ഉള്ളിടത്ത് പുരട്ടാംയ ശേഷം രോമം വളരുന്നതിൻ്റെ എതിർദിശയിൽ അത് നീക്കം ചെയ്യാം. 

Natural Sugar Wax Making At Home

ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വാക്സ് ചെയ്തതിനു ശേഷം ചർമ്മ അൽപം വരണ്ടതായി തോന്നിയേക്കാം. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്ന കട്ടി കുറഞ്ഞ മോയ്സ്ച്യുറൈസർ പുരട്ടാം. 

ഇതു കൂടാതെ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വാക്സുകൾ പരിചയപ്പെടാം.

മഞ്ഞൾ പാൽ പേസ്റ്റ്

മഞ്ഞളിന് സ്വാഭാവിക ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, പാലിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പുറംതള്ളാൻ സഹായിക്കുന്നു. മഞ്ഞളിൽ പാൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. രോമം കളയാനുള്ള ഭാഗങ്ങളിൽ പുരട്ടി ഏകദേശം 15-20 മിനിറ്റിനുശേഷം കഴുകി കളയാം. 

പപ്പായ മഞ്ഞൾ മാസ്‌ക്

പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് രോമകൂപങ്ങളെ ദുർബലപ്പെടുത്താനും കാലക്രമേണ മുടി വളർച്ചയെ തടയാനും സഹായിക്കും. പഴുത്ത പപ്പായയിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് പേസ്റ്റാക്കാം.. രോമമുള്ള ഭാഗങ്ങളിൽ പുരട്ടുക. 15-20 മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകാം. 

കടലമാവ് തൈര് മാസ്ക്

കടല മാവും തൈരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. ചർമ്മത്തിൽ പേസ്റ്റ് പുരട്ടി ഡ്രൈ ആകുന്നതുവരെ കാത്തിരിക്കാം. അതിനുശേഷം പതിയെ സ്ക്രബ് ചെയ്യുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: