scorecardresearch

കറിയിൽ മാത്രമല്ല, സൗന്ദര്യ പരിചരണത്തിനും വെളുത്തുള്ളി

ആരോഗ്യ ഗുണങ്ങൾ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും വെളുത്തുള്ളി ഉപയോഗിക്കാം. അതിനുള്ള നുറുങ്ങു വിദ്യകൾ പരിചയപ്പെടാം.

ആരോഗ്യ ഗുണങ്ങൾ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും വെളുത്തുള്ളി ഉപയോഗിക്കാം. അതിനുള്ള നുറുങ്ങു വിദ്യകൾ പരിചയപ്പെടാം.

author-image
Lifestyle Desk
New Update
Skin Care Benefits Of Garlic

ചർമ്മ പരിചരണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെ ചിത്രം: ഫ്രീപിക്

രുചികൂട്ടാൻ വെളുത്തുള്ളി ഉപയോഗിക്കാത്ത കറികൾ ചുരുക്കമേ ഉള്ളൂ. കറിയിൽ വെളുത്തുള്ളി ചേർക്കാൻ ഇഷ്ടപ്പെടുന്ന കുറേയധികം ആളുകളുണ്ട്. എന്നാൽ ഇനി കറിയിൽ മാത്രമല്ല ചർമ്മ പരിചരണത്തിനും ഇത് ഉപയോഗിച്ചു നോക്കൂ. മുഖക്കുരു മുതൽ സ്ട്രെച്ച് മാർക്ക് വരെ അകറ്റാൻ ഇതിനു കഴിയും. 

മുഖക്കുരു

Advertisment

വെളുത്തുള്ളിയിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അവ ചർമ്മത്തിലെ ഇൻഫെക്ഷനുകൾ കുറയ്ക്കുന്നു. ഇത് മുഖക്കുരുവിൻ്റെ സാധ്യതകൾ ഒഴിവാക്കും. വെളുത്തുള്ളി അരച്ച് നീരെടുത്ത് മുഖക്കുരു ഉള്ള ഇടങ്ങളിൽ പുരട്ടാം. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയാം. 

ബ്ലാക്ക് ഹെഡ്സ്

ചർമ്മ സുഷിരങ്ങളിൽ ഉണ്ടാകുന്ന തടസമാണ് ബ്ലാക്ക് ഹെഡ്സിന് കാരണമാകുന്നത്. അത് ചർമ്മത്തിൽ പല ഇടങ്ങളിലും കാണാം. എണ്ണ മയം കൂടുന്നതനുസരിച്ച് ബ്ലാക്ക് ഹെഡ്സും വർധിച്ചു വരും. അത് കുറയ്ക്കാൻ വെളുത്തുള്ളിയും തക്കാളിയും നന്നായി ഉടച്ച് ആ പേസ്റ്റ് ചർമ്മത്തിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. 

മുഖത്തെ ചുളിവ് 

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന് ആൻ്റിഓക്സിഡൻ്റ് അകാല വാർധക്യ ലക്ഷണമായ ചുളിവുകൾ കുറയ്ക്കുന്നു. ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. വെളുത്തുള്ളി അല്ലി ചതച്ച് അതിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. 

Advertisment

Skin Care Benefits Of Garlic

മുഖത്തെ പാടുകളും വരകളും

വെളുത്തുള്ളി ചതച്ച് നീരെടുത്ത് അമിതമായ പാടുകളുള്ള ഇടങ്ങളിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. 

സ്ട്രെച്ച് മാർക്കിനോട് വിട

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സ്ട്രെച്ച് മാർക്ക് മായിക്കാൻ ഗുണപ്രദമാണ്. വെളുത്തുള്ളി ചതച്ച് അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ബദാം എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചൂടാക്കാം. ചെറു ചൂടോടെ സ്ട്രെച്ച് മാർക്കുള്ള ഇടങ്ങളിൽ പുരട്ടാം. 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വെളുത്തുള്ളി സ്ഥിരമായി ഉപയോഗിക്കുന്നതിനാൽ അതിൻ്റെ മണം ചർമ്മത്തിൽ അനുഭവപ്പെട്ടേക്കാം. ഇത് അസ്വസ്ഥത സൃഷ്ടിക്കാതിരിക്കാൻ ശരീരത്തിൽ സുഗന്ധം നിലനിൽക്കാനായി ചില വിദ്യകളുണ്ട്. 

റോസ്‌വാട്ടർ

കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അൽപ്പം റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. രൂക്ഷ ഗന്ധം ഉള്ള ഇടങ്ങളിൽ റോസ് വാട്ടർ പഞ്ഞിഉപയോഗിച്ച് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം. 

നാരങ്ങാനീര്

കുളിക്കുന്ന വെള്ളത്തിൽ നാരങ്ങാ നീരും റോസ് വാട്ടറും ചേർത്ത് ഉപയോഗിക്കുന്നത് ശരീരത്തിലെയും തലമുടിയിലെയും ദുർഗന്ധം അകറ്റുന്നതിന് ഇത് ഏറെ ഗുണകരമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: