/indian-express-malayalam/media/media_files/oYbN7FQP3arl4TH2IbhV.jpg)
ഫൊട്ടോ: തമന്ന ഭാട്ടിയ/ഇൻസ്റ്റഗ്രാം
‘ഒഡെല റെയില്‍വേ സ്റ്റേഷന്‍’ എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഒഡെല 2’ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് തമന്ന ഭാട്ടിയ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമന്നയാണ്.
ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലുള്ള പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് തമന്ന.
/indian-express-malayalam/media/media_files/d9cPsb6MMftZQBq5zJYg.jpg)
ഡേവിഡ് കോമ ബ്രാൻഡ് കളക്ഷൻിൽനിന്നുള്ളതാണ് തമന്ന ധരിച്ച വസ്ത്രം. 1.16 ലക്ഷമാണ് ഈ വസ്ത്രത്തിന്റെ വില.
/indian-express-malayalam/media/media_files/6q7x7f1KBnq53ol8ROOz.jpg)
2005 ൽ ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ തമന്ന ഇന്ന് ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നായികമാരിലൊരാളാണ്. 'ചാന്ദ് സാ രോഷൻ ചെഹരാ' ആണ് തമന്നയുടെ ആദ്യ ചിത്രം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും തമന്ന അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/dDjI1NcqVSScULLp0ESi.jpg)
2007 ൽ പുറത്തിറങ്ങിയ ഹാപ്പി ഡേയ്സ്, കല്ലൂരി എന്നീ ചിത്രങ്ങളാണ് തമന്നയുടെ കരിയറിൽ വഴിത്തിരിവായത്. ഈ സിനിമകൾ പല ഭാഷകളിലും മൊഴിമാറ്റി എത്തിയതോടെ തമന്നയുടെ ആരാധക വൃന്ദം കൂടി.
/indian-express-malayalam/media/media_files/WYEIg1lDsB912Z8gQBMQ.jpg)
12 കോടിയാണ് തമന്നയുടെ വാർഷിക വരുമാനമെണ് റിപ്പോർട്ടുകൾ. സിനിമ കൂടാതെ പരസ്യ ചിത്രങ്ങളിലൂടെയും ബ്രാൻഡ് എൻഡോർസ്മെന്റുകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയുമെല്ലാം താരം സമ്പാദിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/oFnHkClenr43c3ECyyEP.jpg)
ഒരു ചിത്രത്തിന് 4-5 കോടി രൂപയാണ് തമന്നയുടെ പ്രതിഫലമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 2018 ലെ ഐപിഎല്ലിലെ 10 മിനിറ്റ് പെർഫോമൻസിന് 50 ലക്ഷം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്.
Read More
- ജംഗിൾ തീം ഗ്രീൻ പ്രിന്റഡ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷായി മാധുരി ദീക്ഷിത്, വില അറിയാമോ?
- മകന്റെ പ്രീ വെഡ്ഡിങ്ങിൽ നിത അംബാനി അണിഞ്ഞത് 500 കോടിയുടെ ഡയമണ്ട് നെക്ലേസ്, 53 കോടിയുടെ മോതിരം
- അനന്തിന്റെ പ്രീ വെഡ്ഡിങ്: ഇഷ അംബാനി ധരിച്ചത് കോടികൾ വില വരുന്ന ജഡൗ ആഭരണങ്ങൾ കൊണ്ട് തീർത്ത ചോളി
- കരീനയുടെ ജാക്കറ്റിന്റെ വർക്ക് തീർക്കാനെടുത്തത് 200 മണിക്കൂർ, വില കേട്ടാൽ അമ്പരക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.