scorecardresearch

മകന്റെ പ്രീ വെഡ്ഡിങ്ങിൽ നിത അംബാനി അണിഞ്ഞത് 500 കോടിയുടെ ഡയമണ്ട് നെക്ലേസ്, 53 കോടിയുടെ മോതിരം

അംബാനി കുടുംബത്തിന്റെ ആഡംബര ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയായിരുന്നു പ്രീ വെഡ്ഡിങ് ആഘോഷം. ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 1259 കോടി രൂപയാണ് പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കായി അംബാനി ചെലവഴിച്ചത്

അംബാനി കുടുംബത്തിന്റെ ആഡംബര ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയായിരുന്നു പ്രീ വെഡ്ഡിങ് ആഘോഷം. ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 1259 കോടി രൂപയാണ് പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കായി അംബാനി ചെലവഴിച്ചത്

author-image
Lifestyle Desk
New Update
Nita Ambani

മകന്റെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ നിത അംബാനി അണിഞ്ഞത് എമറാൾഡ്-ഡയമണ്ട് നെക്ലേസ് ആണ്

നിത അംബാനിയുടെയും മുകേഷ് അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ അടുത്തിടെയാണ് ഗുജറാത്തിലെ ജാംനഗറിൽ നടന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളിൽ ലോകനേതാക്കളും, കോടീശ്വരന്മാരും സെലിബ്രിറ്റികളും പങ്കെടുക്കാൻ എത്തിയിരുന്നു. ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 1259 കോടി രൂപയാണ് പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കായി അംബാനി ചെലവഴിച്ചത്. 

Advertisment

അംബാനി കുടുംബത്തിന്റെ ആഡംബര ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയായിരുന്നു പ്രീ വെഡ്ഡിങ് ആഘോഷം. തങ്ങളുടെ ഉടമസ്ഥതയിലുള്ള ചില വിലപിടിപ്പുള്ള വസ്തുക്കളും അംബാനി കുടുംബം ആഘോഷ അവസരത്തിൽ ലോകത്തിനു കാണിച്ചു കൊടുത്തു. 

500 കോടിയുടെ എമറാൾഡ്-ഡയമണ്ട് നെക്ലേസ്

fashion

മകന്റെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ നിത അംബാനി അണിഞ്ഞത് എമറാൾഡ്-ഡയമണ്ട് നെക്ലേസ് ആണ്. രണ്ടു വലിയ മരതക കല്ലുകളാണ് നെക്ലേസിന്റെ ആകർഷണം. ഫ്രീ പ്രസ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം 400 മുതൽ 500 കോടിവരെ വില വരുന്നതാണ് നിത അണിഞ്ഞ  നെക്ലേസ്. ഇതിനൊപ്പം ചേരുന്ന ഡയമണ്ട് കമ്മലുകളും വളകളും മോതിരവുമാണ് നിത തിരഞ്ഞെടുത്തത്. 

Advertisment

52.58 കാരറ്റിന്റെ ഡയമണ്ട് മോതിരം

fashion

ഡയമണ്ട് നെക്ലേസിനു പുറമേ നിത അംബാനി അണിഞ്ഞ മോതിരവും കോടികൾ വില വരുന്നതായിരുന്നു. ഡിഎൻഎയുടെ റിപ്പോർട്ട് പ്രകാരം നിത അംബാനി അണിഞ്ഞ 52.58 കാരറ്റ് ഡയമണ്ട് മോതിരന്റെ വില ഏകദേശം 53 കോടിയാണ്. 1800-1899 കാലഘട്ടത്തിൽ ഇന്ത്യയുടെ തെക്കൻ മേഖലയിലെ ഗോൽക്കൊണ്ട ഖനികളിൽ നിന്നാണ് ഈ അപൂർവ വജ്രം കണ്ടെടുത്തതെന്നാണ് റിപ്പോർട്ടുകൾ. 

2023 മാർച്ചിൽ നിത ആൻഡ് മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന സമയത്താണ് നിത അംബാനിയുടെ ഈ മോതിരം ആദ്യം ശ്രദ്ധ നേടിയത്. അപൂർവവും അമൂല്യവുമായ രത്നക്കല്ലുകളാൽ അലങ്കരിച്ചിരിക്കുന്ന മിറർ ഓഫ് പാരഡൈസ് മോതിരം ആഡംബരത്തിന്റെ പ്രതീകമാണ്. 

Read More

Fashion Mukesh Ambani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: