/indian-express-malayalam/media/media_files/p8BFoXIz0fKr6IeACGzO.jpg)
സഹോദരൻ അനന്തിന്റെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ സ്റ്റൈലിഷ് ലുക്കിലാണ് ഇഷ അംബാനി എത്തിയത്
മൂന്നു ദിവസം നീണ്ടുനിന്ന മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ മാർക്ക് സക്കർബർഗും ബിൽഗേറ്റ്സുമടക്കം ആയിരത്തിൽ പരം അതിഥികളാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളും ഒന്നടങ്കം ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തി. പ്രീ വെഡ്ഡിങ്ങിൽ അംബാനി കുടുംബത്തിലെ ഓരോ അംഗങ്ങളും ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി.
സഹോദരൻ അനന്തിന്റെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ സ്റ്റൈലിഷ് ലുക്കിലാണ് ഇഷ അംബാനി എത്തിയത്. പ്രശസ്ത ഡിസൈനർ അബു ജാനി സന്ദീപ് ഖോസ്‌ല ഡിസൈൻ ചെയ്ത എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ഇഷയുടെ റെഡ് ലെഹങ്ക സെറ്റ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ജഡൗ ആഭരണങ്ങൾ കൊണ്ട് തീർത്ത ചോളിയായിരുന്നു ലെഹങ്ക സെറ്റിന്റെ പ്രത്യേകത.
/indian-express-malayalam/media/media_files/UUR2k2uHeOeyschYvhR0.jpg)
/indian-express-malayalam/media/media_files/2GI8FUz8wP6oRsFpEovU.jpg)
/indian-express-malayalam/media/media_files/ZBfumQckBVgBHCIPfAZy.jpg)
ഒറിജിനൽ ജഡൗ ആഭരണങ്ങൾ കൊണ്ട് തീർത്തതായിരുന്നു ഇഷ ധരിച്ച ചോളി. ആഭരണങ്ങളിൽ ചിലത് ഇഷ അംബാനിയുടെ സ്വകാര്യ ശേഖരത്തിലുള്ളതായിരുന്നുവെന്നും ഗുജറാത്തിൽ നിന്നും രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന പുതിയ കുണ്ടൻ ബുഡ്ഡി ആഭരണങ്ങളും ഉപയോഗിച്ചാണ് ചോളി തയ്യാറാക്കിയതെന്ന് ഡിസൈനർ അബു ജാനി സന്ദീപ് വെളിപ്പെടുത്തിയിട്ടുണ്ട്.
/indian-express-malayalam/media/media_files/ljttQqD1JpCqKKby6jyH.jpg)
/indian-express-malayalam/media/media_files/5y70UVcqt4SVtViOK6EN.jpg)
ആദ്യം കൈകൊണ്ട് വരച്ച കടലാസ് പാറ്റേണുകളിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ പിടിപ്പിച്ചു. അതിനുശേഷാണ് ആഭരണങ്ങൾ ബ്ലൗസിൽ പിടിപ്പിച്ചത്. ഗോൾഡനും സിൽവറും നിറത്തിലുമുള്ള സർദോസി വർക്കുകൾ ചോളിക്ക് രാജകീയ ലുക്ക് നൽകി. മണിക്കൂറുകൾ കൊണ്ടാണ് ഇഷയുടെ ചോളി കലാകാരന്മാർ തയ്യാറാക്കിയത്.
മാർച്ച് ഒന്നു മുതൽ മൂന്നുവരെയാണ് ഗുജറാത്തിലെ ജാംനഗറിൽ അനന്ത് അംബാനിയുടെയും രാധക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്. ജൂലൈയിൽ മുംബൈയിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടക്കുക. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്.
Read More
- കരീനയുടെ ജാക്കറ്റിന്റെ വർക്ക് തീർക്കാനെടുത്തത് 200 മണിക്കൂർ, വില കേട്ടാൽ അമ്പരക്കും
- സാരിയിൽ തിളങ്ങി കരീന, ലെഹങ്കയിൽ സുന്ദരിയായി ആലിയ; സ്റ്റൈലിഷ് ലുക്കിൽ ബോളിവുഡ് താരസുന്ദരിമാർ
- 'അംബാനിക്കല്യാണ'ത്തിൽ പരമ്പരാഗത ഔട്ട്ഫിറ്റിൽ മനം കവർന്ന് ബോളിവുഡ് താരങ്ങൾ
- സീക്വിൻ സാരി മുതൽ പിങ്ക് കോർസെറ്റ് സ്കർട്ട് വരെ; സ്റ്റണ്ണിങ് ലുക്കിൽ ജാൻവി കപൂർ
- അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹം; സ്റ്റൈലിഷ് ലുക്കിലെത്തി ബോളിവുഡ് താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us