scorecardresearch

കരീനയുടെ ജാക്കറ്റിന്റെ വർക്ക് തീർക്കാനെടുത്തത് 200 മണിക്കൂർ, വില കേട്ടാൽ അമ്പരക്കും

മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷങ്ങളിൽ വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തി കരീന ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഘോഷങ്ങളുടെ സമാപന ദിനത്തിലെ 'ഹസ്താക്ഷർ' ചടങ്ങിന് ഗോൾഡൻ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് കരീന എത്തിയത്

മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷങ്ങളിൽ വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തി കരീന ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഘോഷങ്ങളുടെ സമാപന ദിനത്തിലെ 'ഹസ്താക്ഷർ' ചടങ്ങിന് ഗോൾഡൻ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് കരീന എത്തിയത്

author-image
Lifestyle Desk
New Update
fashion

ഫൊട്ടോ: കരീന കപൂർ/ഇൻസ്റ്റഗ്രാം

അനന്ത് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് ബോളിവുഡിന്റെ ഫാഷൻ ഐക്കൺ കരീന കപൂർ എത്തിയത്. സെയ്ഫ് അലി ഖാനും മക്കൾക്കുമൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ കരീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisment

മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷങ്ങളിൽ വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തി കരീന ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഘോഷങ്ങളുടെ സമാപന ദിനത്തിലെ 'ഹസ്താക്ഷർ' ചടങ്ങിന് ഗോൾഡൻ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് കരീന എത്തിയത്. സിൽക്ക് സാറ്റിൻ ബോഡിസ്യൂട്ടും ജാക്കറ്റും ഉൾപ്പെടുന്നതായിരുന്നു കരീനയുടെ ഔട്ട്ഫിറ്റ്. 

കരീന ധരിച്ച ജാക്കറ്റ് ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുന്നതായിരുന്നു. 200 മണിക്കൂറുകളോളം എടുത്താണ് ജാക്കറ്റിലെ എംബ്രോയിഡറി വർക്കുകൾ പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ട്. ഗോൾഡൻ ഖാകി നിറത്തിലെ ഹാൻഡ് ബ്ലോക്ക് പ്രിന്റിങ്ങും സർദോസി എംബ്രോയിഡറി വർക്കുകളും വസ്ത്രത്തിന്റെ ഭംഗി കൂട്ടുന്നതായിരുന്നു. ഫാഷൻ ഡിസൈനർ റിതു കുമാർ ബ്രാൻഡിന്റേതാണ് കരീന ധരിച്ച ഇമ്രാൻ കോട്ട്. 310,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. 

Advertisment

bollywood

വസ്ത്രത്തിന് ഇണങ്ങുന്ന വലിയൊരു നെക്ലേസും കരീന അണിഞ്ഞിരുന്നു. തന്റെ വിവാഹ റിസപ്ഷൻ ദിനത്തിൽ കരീന അണിഞ്ഞ നെക്ലേസാണിത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 

actress

മാർക്ക് സക്കർബർഗും ബിൽഗേറ്റ്സുമടക്കം ആയിരത്തിൽ പരം അതിഥികളാണ് പ്രീ വെഡ്ഡിങ് ആഘോഷത്തിൽ പങ്കെടുത്തത്. ജൂലൈയിലാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. 

Read More

Fashion Kareena Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: