scorecardresearch

പാരമ്പര്യത്തെ കൈവിടാതെ: കനകാംബരം ചൂടി, ഉപ്പഡ പട്ടുസാരിയണിഞ്ഞ് ശോഭിത

വിവാഹനിശ്ചയത്തിന്, ആന്ധ്രാപ്രദേശിലെ തനത് നെയ്ത്തുകലയുടെ പ്രൗഢി ഉയർത്തിപിടിക്കുന്ന പരമ്പരാഗതമായ വസ്ത്രങ്ങളാണ് ശോഭിതയും നാഗ ചൈതന്യയും അണിഞ്ഞത്

വിവാഹനിശ്ചയത്തിന്, ആന്ധ്രാപ്രദേശിലെ തനത് നെയ്ത്തുകലയുടെ പ്രൗഢി ഉയർത്തിപിടിക്കുന്ന പരമ്പരാഗതമായ വസ്ത്രങ്ങളാണ് ശോഭിതയും നാഗ ചൈതന്യയും അണിഞ്ഞത്

author-image
Lifestyle Desk
New Update
Naga Chaitanya Sobhita Dhulipala engagement photos

ഏതാനും മണിക്കൂറുകൾക്കു മുൻപാണ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിശേഷം നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിവാഹ നിശ്ചയ ചിത്രങ്ങളും നാഗാർജുന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്കു. ശോഭിതയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ജീവിതകാലം മുഴുവൻ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരുവരും ജീവിക്കട്ടെയെന്നുമാണ് ആശംസകുറിപ്പിൽ നാഗാർജുന കുറിച്ചത്. 

Advertisment

വിവാഹനിശ്ചയത്തിന് പരമ്പരാഗതമായ വസ്ത്രങ്ങളാണ് ശോഭിതയും നാഗ ചൈതന്യയും അണിഞ്ഞത്. ആന്ധ്രാപ്രദേശിലെ തനതായ നെയ്ത്തുകാരുടെ കരവിരുതു പതിഞ്ഞ ഉപ്പഡ സിൽക്ക് സാരിയാണ് വിവാഹനിശ്ചയത്തിന് ശോഭിത അണിഞ്ഞത്. 

ആന്ധ്രാപ്രദേശിലെ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളായ പട്ടുപഞ്ച, ലാൽചി, കണ്ടുവ എന്നിവയെ പുനരാവിഷ്കരിക്കുന്ന രീതിയിലുള്ള വസ്ത്രമാണ്  ഡിസൈനർ മനീഷ് മൽഹോത്ര നാഗചൈതന്യയ്ക്കായി ഒരുക്കിയത്.

Advertisment

"ആന്ധ്രപ്രദേശിലെ നെയ്ത്ത് സമൂഹത്തിൽ നിന്ന് പ്രത്യേകം നെയ്തെടുപ്പിച്ച സാരി, ശോഭിതയുടെ പാരമ്പര്യത്തിന്റെ വേരുകൾ പ്രതിഫലിപ്പിക്കുകയും അതിൻ്റെ സമ്പന്നമായ പാരമ്പര്യത്തിന് ആദരം അർപ്പിക്കുകയും ചെയ്യുന്നു. കനകാംബരത്തിൻ്റെ ഗോൾഡൻ ബ്ലഷ് നിറത്തിലുള്ള ഉപ്പട പട്ട് (ആന്ധ്രപ്രദേശിലെ ഉപ്പട മേഖലയിൽ നിന്നുള്ളത്) ധരിച്ച്, തെലുങ്ക് സ്ത്രീകൾ സാധാരണയായി മുടിയിൽ ധരിക്കുന്ന പരമ്പരാഗത കനകാംബരവും അണിഞ്ഞിരിക്കുന്നു," മനീഷ് മൽഹോത്ര കുറിച്ചു.

"ആന്ധ്രാപ്രദേശിലെ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത 3 പീസ് സെറ്റ് ആയ പാ്ട് പഞ്ച, ലാൽച്ചി, കണ്ടുവ എന്നിവയുടെ ഞങ്ങളുടെ വ്യാഖ്യാനമാണ് നാഗ ചൈതന്യ ധരിച്ചത്. ഐവറി ബ്രോക്കേഡിൻ്റെയും ഗോൾഡൻ ടസർ സിൽക്കിൻ്റെയും ചാരുത. ആന്റിക് ഗോൾഡ് സരി കൊണ്ടുള്ള ഡോറി വർക്കും ചേരുന്നു," നാഗ ചൈതന്യയുടെ കോസ്റ്റ്യൂമിനെ മനീഷ് മൽഹോത്ര ഡീകോഡ് ചെയ്തതിങ്ങനെ. 

Read More

Nagachaithanya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: