/indian-express-malayalam/media/media_files/tkSyYC9FaQL7AyWqgcoY.jpg)
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന്റെ 42-ാം ജന്മദിനമാണിന്ന്. നടിയും ജീവിതപങ്കാളിയുമായ നസ്രിയയടക്കം നിരവധി പേരാണ് ഫഹദിന് ആശംസകൾ നേർന്ന് കുറിപ്പുകൾ പങ്കുവച്ചത്. അക്കൂട്ടത്തിൽ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.
രജനീകാന്ത്, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം ഫഹദ് നിൽക്കുന്ന ഒരു ചിത്രമാണ് ലൈക്ക പ്രൊഡക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. ഫഹദിന്റെ തോളിൽ കയ്യിട്ട് നിൽക്കുകയാണ് തലൈവരും ബിഗ് ബിയും. മൂവരും ഒന്നിച്ച് അഭിനയിക്കുന്ന വേട്ടയ്യൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ മനോഹരമായ ചിത്രം.
"ഇന്ത്യൻ സിനിമയുടെ രണ്ട് നെടുംതൂണുകളായ സൂപ്പർസ്റ്റാർ രജനികാന്തിനും ഷഹൻഷാ അമിതാഭ് ബച്ചനുമൊപ്പം ഞങ്ങളുടെ ബർത്ത്ഡേ ബോയ് ഫഹദ് ഫാസിൽ," എന്നാണ് ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചത്. കൈവച്ച് നിൽക്കുന്ന തലൈവരെയും ബിഗ് ബിയെയുമാണ് ചിത്രത്തിൽ കാണാനാവുക.
3 ലെജൻഡ്സ് ഇൻ വൺ ഫ്രെയിം, സൂപ്പർ കോമ്പോ എന്നൊക്കെയാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകൾ.
പതിവുപോലെ, നസ്രിയയും ഫഹദിന് ജന്മദിനാശംസകൾ നേർന്ന് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ഫഹദിനൊപ്പമുള്ള ഒരു യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങളാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.
Read More
- ആരേയും വളരെ പെട്ടെന്ന് വിശ്വാസത്തിലെടുക്കരുത്: ജീവിതം തന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠത്തെക്കുറിച്ച് അമല പോൾ
- വയനാട്ടിലെ ദുരിതബാധിതർക്ക് 2 കോടി നൽകി പ്രഭാസ്
- ഒരു ഇൻഡസ്ട്രിയുടെ തന്നെ തലവര മാറ്റിയ വ്യക്തിയാണ് ഈ ചുള്ളൻ; ആളെ മനസ്സിലായോ?
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.