scorecardresearch

മുഖകാന്തി വർധിപ്പിക്കാൻ ചെമ്പരത്തിയും റോസാപ്പൂവും

കാഴ്ചയിലെ സൗന്ദര്യം മാത്രമല്ല പൂക്കൾക്ക് ധാരാളം ചർമ്മ സംരക്ഷണ ഗുണങ്ങളുമുണ്ട്. അവ എങ്ങനെ ശരിയായി പ്രയോജനപ്പെടുത്താം? കൂടുതൽ അറിയാം

കാഴ്ചയിലെ സൗന്ദര്യം മാത്രമല്ല പൂക്കൾക്ക് ധാരാളം ചർമ്മ സംരക്ഷണ ഗുണങ്ങളുമുണ്ട്. അവ എങ്ങനെ ശരിയായി പ്രയോജനപ്പെടുത്താം? കൂടുതൽ അറിയാം

author-image
Lifestyle Desk
New Update
Skin Care Using Hibiscus And Rose Face Mask

ചർമ്മ പരിചരണത്തിന് ചെമ്പരത്തി | ചിത്രം: ഫ്രീപിക്

കാഴ്ചയിലെ സൗന്ദര്യം കൊണ്ടു മാത്രമല്ല സുഗന്ധം കൊണ്ടും നമ്മളെ ആകർഷിക്കുന്നവയാണ് പൂക്കൾ. അവയിൽ പലതിനും ധാരാളം ഔഷധഗുണങ്ങളുണ്ട്, എന്നാൽ ചിലതാകട്ടെ അലർജി സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുമുണ്ട്. ഔഷധഗുണങ്ങളുള്ള പൂക്കൾ ശരീരത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം എന്ന് നിങ്ങൾക്ക് അറിയാമോ?.

Advertisment

ഏറെ വർഷങ്ങൾക്കു മുമ്പ് തന്നെ പൂക്കൾ ചർമ്മ പരിപാലനത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നവയാണ്. ധാരാളം ആൻ്റിഓക്‌സിഡൻ്റുകളും, വിറ്റാമിനുകളും അവയിൽ അടങ്ങിയിട്ടുണ്ടാകും. മുഖക്കുരു അകറ്റി ചർമ്മത്തിൻ്റെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരങ്ങൾ നൽകുന്ന അത്തരം പൂക്കളെ കുറിച്ച് അറിയാമോ?

ചെമ്പരത്തിക്ക് ധാരാളം ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളുണ്ട്. ഫ്രീറാഡിക്കിളുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ അവ ഏറെ ഗുണപ്രദമാണ്. റോസാപ്പൂവിൻ്റെ ഇതളുകൾക്കാകട്ടെ ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കാൻ കഴിയും. ഇവ രണ്ടും ചേർത്ത് ഉപയോഗിച്ചു നോക്കൂ, മാറ്റം വളരെ പെട്ടെന്ന് അറിയാം.

ചേരുവകൾ

  • ചെമ്പരത്തി ഇതൾ- 1/2 കപ്പ്
  • റോസാപ്പൂവ് ഇതൾ- 1/2  കപ്പ്
  • റോസ്‌വാട്ടർ- 2 ടേബിൾസ്പൂൺ
  • തേൻ- 1 ടേബിൾസ്പൂൺ
  • വിറ്റാമിൻ ഇ- 4 തുള്ളി
Advertisment
Skin Care Using Hibiscus And Rose Face Mask
റോസാപ്പൂവും ചെമ്പരത്തിയും യോജിപ്പിച്ച് ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • ചെമ്പരത്തിയുടെ ഇതളിലേയ്ക്ക് റോസാപ്പൂവിൻ്റെ ഇതളുകൾ കൂടി ചേർത്ത് നന്നായി പൊടിച്ചെടുക്കാം.
  • ഇതിൽ നിന്നും രണ്ട് ടേബിൾസ്പൂൺ പൊടി ഒരു ബൗളിലേയ്ക്കെടുക്കാം.
  • രണ്ട് ടേബിൾസ്പൂൺ റോസ്‌വാട്ടറും ഒരു ടേബിൾസ്പൂൺ​ തേനും ചേർത്തിളക്കി യോജിപ്പിക്കാം.
  • നാല് തുള്ളി വിറ്റാമിൻ ഇ എണ്ണ ചേർത്ത് പേസ്റ്റ് മാതൃകയിലാക്കാം.
  • ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കുക.
  • ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
  • ആഴ്ചയിൽ ഒരു തവണ ഈ ഫെയ്സ്മാസ്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന് ഒരു നാച്വറൽ പിങ്ക് ഗ്ലോ കിട്ടാൻ ഗുണകരമാകും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Hair Fall Beauty Tips Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: