scorecardresearch

മുറ്റത്ത് നിൽക്കുന്ന തുളസി ഇനി മുഖക്കുരുവിന് പ്രതിവിധി

തുളസിയില മുഖത്ത് പുരട്ടുന്നത് മുഖക്കുരു, പാടുകൾ എന്നിവയൊന്നുമില്ലാതാക്കാൻ സഹായിക്കുന്നു. അത് ചർമ്മ പരിചരണത്തിനായി ഉപയോഗിക്കാൻ നിരവധി വിദ്യകളുണ്ട്

തുളസിയില മുഖത്ത് പുരട്ടുന്നത് മുഖക്കുരു, പാടുകൾ എന്നിവയൊന്നുമില്ലാതാക്കാൻ സഹായിക്കുന്നു. അത് ചർമ്മ പരിചരണത്തിനായി ഉപയോഗിക്കാൻ നിരവധി വിദ്യകളുണ്ട്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Skin Care Using Tulsi Leaves

തുളിസിയില ഉണക്കിപൊടിച്ച് സൂക്ഷിക്കാവുന്നതാണ് | ചിത്രം: ഫ്രീപിക്

ആരാധനക്കെടുക്കുന്ന അതിവിശിഷ്ടമായ ചെടി എന്നതിലുപരി തുളസിയിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ടെന്ന് അറിയാമോ? ദന്താരോഗ്യം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുക തുടങ്ങി ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ അതിനുണ്ട്. ഇതേ തുളസിയില ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കാം എന്ന് അറിയാമോ?. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി സെപ്റ്റിക്, ആൻ്റി മൈക്രോബിയൽ ഗുണങ്ങൾ അതിനുണ്ട്. അവ മുഖക്കുരുവിന് എതിരെ പോരാടുന്നു.

Advertisment

വിറ്റാമിനുകളായ എ, സി, കെ, അതുപോലെ മാംഗനീസ്, കോപ്പർ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഒമേഗ -3 കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ തുളസി മികച്ചൊരു ചർമ്മ സംരക്ഷണ സസ്യമാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയാറുണ്ട്. എന്നാൽ ചർമ്മ പരിചരണത്തിന് അത് എങ്ങനെ ഉപയോഗിക്കും? ഈ വിദ്യകൾ പരീക്ഷിക്കൂ.

തുളസിപ്പൊടി

നിറം മങ്ങിയ ചർമ്മത്തിൻ്റെ പ്രധാന കാരണം മൃതകോശങ്ങളും ടാനുമാണ്. കൂടാതെ ചർമ്മ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും അമിതമായ എണ്ണ മയമവും മുഖക്കുരുവിലേയ്ക്കു നയിക്കുന്നു. ഇവ കുറയ്ക്കുവാൻ ഒരു മികച്ച ക്ലെൻസർ ആവശ്യമാണ്. തുളസി ഇല ചർമ്മ ശുദ്ധീകരണത്തിന് ഫലവത്തായി പ്രവർത്തിക്കുന്നു. ഇതിനായി തുളസിയില ഉണക്കിപ്പൊടിച്ചെടുക്കാം. 

തുളസി തൈര്

തുളസിയില പൊടിച്ചതിൽ നിന്നും കുറച്ച് ഒരു ബൗളിലെടുക്കാം. അതിൽ തൈര് കൂടി ചേർത്തിളക്കി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Skin Care Using Tulsi Leaves
തുളസിയിലയും ആര്യവേപ്പിലയും മുഖക്കുരു അകറ്റാൻ ഉപയോഗിക്കാം ചിത്രം: ഫ്രീപിക്

തുളസി ആര്യവേപ്പ്

തുളസിയിലക്കൊപ്പം ആര്യവേപ്പിൻ്റെ ഇലയും രണ്ട് ചെറിയ കഷ്ണം ഗ്രാമ്പൂവും ചേർത്ത് അരയ്ക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

തുളസി ഓട്സ്

ഒരു സ്പൂൺ തുളസിയില അരച്ചതിലേയ്ക്ക് ഒരു സ്പൂൺ ഓട്സും ഒരു സ്പൂൺ പാലും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടാം. ഉണങ്ങിയതിനു ശേഷം മൃദുവായി മസാജ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകി കളയാം.

തുളസി നാരങ്ങ

ആര്യവേപ്പിലയിലേയ്ക്ക് തുളസിയില ചേർത്ത് നന്നായി അരയ്ക്കാം. ഇതിൽ നാരങ്ങാനീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Skin Care Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: