/indian-express-malayalam/media/media_files/2025/10/28/control-bad-odour-from-home-fi-2025-10-28-16-37-23.jpg)
ഹോം മെയ്ഡ് റൂം ഫ്രഷ്നർ | ചിത്രം: ഫ്രീപിക്
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, വീടുകൾ വൃത്തിയായി സൂക്ഷിക്കാനും പുതുമയുള്ള മണം നൽകാനും പലരും റൂം സ്പ്രേകൾ, എയർ ഫ്രെഷനറുകൾ പോലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ അവ ചിലപ്പോൾ വിലയേറിയതും ആരോഗ്യത്തിന് ഹാനികരവുമായതിനാൽ അവയിൽ രാസ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിന് ലളിതവും പ്രകൃതിദത്തവുമായ ഒരു ബദലാണ് നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്ത റൂം ഫ്രഷനർ.
Also Read: ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താം, ഇതാ 4 നുറുങ്ങു വിദ്യകൾ
വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ കുറച്ച് ചേരുവകൾ ഉപയോഗിച്ച് നിങ്ങൾക്ക് മികച്ചതും രാസവസ്തുക്കളില്ലാത്തതുമായ സുഗന്ധ മിശ്രിതം തയ്യാറാക്കാം. അത് എങ്ങനെ ചെയ്യാമെന്ന് ഇതാ.
Also Read: ദുർഗന്ധം ഓടിയൊളിക്കും, മുറികളിൽ സുഗന്ധം നിറയ്ക്കാൻ ഇതാ ഒരു പൊടിക്കൈ
ചേരുവകൾ
- റോക്ക് സാൾട്ട്- 2 ടേബിൾസ്പൂൺ
- എസെൻഷ്യൽ ഓയിൽ
- ഗ്രാമ്പൂ- 2 മുതൽ 3 വരെ
- കർപ്പൂരം- 1
തയ്യാറാക്കുന്ന വിധം
അടപ്പോടു കൂടിയ ഒരു ചെറിയ പ്ലാസ്റ്റിക് പാത്രമെടുക്കാം. അതിലേയ്ക്ക് കല്ലുപ്പിടാം. ശേഷം നാലോ അഞ്ചോ തുള്ളി എസെൻഷ്യൽ ഓയിൽ, 3 ഗ്രാമ്പൂ, ഒരു കർപ്പൂരം എന്നിവ ചേർക്കാം. പാത്രത്തിൻ്റെ അടപ്പിൽ ചെറിയ ദ്വാരങ്ങളിട്ട് അടച്ചതിനു ശേഷം മുറിയുടെ മൂലകളിലോ മധ്യഭാഗത്തോ വയ്ക്കാം. ഇത് മുറിക്കുള്ളിൽ സുഗന്ധം നിറയ്ക്കാൻ സഹായിക്കും. കല്ലുപ്പ് അലിയുന്നതിനനുസരിച്ചോ സുഗന്ധം കുറയുന്നതനുസരിച്ചോ ഇത് മാറ്റി കൊടുക്കാം.
Also Read: ഇനി എന്നും വീടിനുള്ളിൽ സുഗന്ധം നിറയും, ഇതിൽ ഒരെണ്ണം കൈയ്യിലുണ്ടെങ്കിൽ
ഗുണങ്ങൾ
- കർപ്പൂരവും ഗ്രാമ്പൂവും പ്രകൃതിദത്തമായ അണുനാശിനിയാണ്.
- കല്ലുപ്പ് ദുർഗന്ധം ആഗിരണം ചെയ്യുന്നു.
- കർപ്പൂരവും എസെൻഷ്യൽ ഓയിലും മുറിക്കുള്ളിൽ സുഗന്ധം നിലനിർത്താൻ സഹായിക്കും.
Read More: അടുക്കള വെട്ടിത്തിളങ്ങും ദിവസം മുഴുവൻ സുഗന്ധം നിൽക്കും, ഇതുപയോഗിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us