/indian-express-malayalam/media/media_files/2025/07/18/easy-ways-to-make-your-home-smell-fresh-fi-2025-07-18-16-02-39.jpg)
വീടിനകം സുഗന്ധത്താൽ നിറയട്ടെ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/07/18/easy-ways-to-make-your-home-smell-fresh-1-2025-07-18-16-02-58.jpg)
വാതിലുകളും ജനലുകളും തുറന്നിടാം
മുഴുവൻ സമയവും അടച്ചിടാതെ ദിവസവും ഒരു നേരം വാതിലുകളും ജനാലകളും തുറന്നിടാം.
/indian-express-malayalam/media/media_files/2025/07/18/easy-ways-to-make-your-home-smell-fresh-2-2025-07-18-16-02-58.jpg)
ബേക്കിംഗ് സോഡ
ചെറിയ പാത്രങ്ങളിൽ ബേക്കിംഗ് സോഡയെടുക്കാം. ഇത് വീട്ടിലെ പല മൂലകളായി തുറന്നു വയ്ക്കാം.
/indian-express-malayalam/media/media_files/2025/07/18/easy-ways-to-make-your-home-smell-fresh-3-2025-07-18-16-02-58.jpg)
സുഗന്ധവ്യഞ്ജനങ്ങൾ
കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, ഓറഞ്ചിൻ്റെ തൊലി എന്നിവ വെള്ളത്തിട്ട് നന്നായി തിളപ്പിക്കാം. ഇത് തണുത്തതിനു ശേഷം അരിച്ച് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. ശേഷം വീടിനുള്ളിൽ സ്പ്രേ ചെയ്യാം.
/indian-express-malayalam/media/media_files/2025/07/18/easy-ways-to-make-your-home-smell-fresh-4-2025-07-18-16-02-58.jpg)
ഉണങ്ങിയ പൂക്കൾ
വെയിലത്തു വച്ച് ഉണങ്ങിയ പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിലേയ്ക്ക് ലാവൻഡർ ഒയിൽ ചേർത്ത് മുറിയിൽ വയ്ക്കാം.
/indian-express-malayalam/media/media_files/2025/07/18/easy-ways-to-make-your-home-smell-fresh-5-2025-07-18-16-02-58.jpg)
ചെടികൾ
തുളസി, പുതിന എന്നിങ്ങനെ സുഗന്ധവും ഔഷധ ഗുണങ്ങളുമുള്ള ചെടികൾ വളർത്താം.
/indian-express-malayalam/media/media_files/2025/07/18/easy-ways-to-make-your-home-smell-fresh-6-2025-07-18-16-02-58.jpg)
വിനാഗിരി
ചെറിയ ബൗളിൽ വിനാഗിരി നിറച്ച് മുറിക്കുള്ളിൽ വയ്ക്കാം. ഇത് ദുർഗന്ധത്തെ ആഗിരണം ചെയ്യും.
/indian-express-malayalam/media/media_files/2025/07/18/easy-ways-to-make-your-home-smell-fresh-7-2025-07-18-16-02-58.jpg)
ലാവെൻഡർ സുഗന്ധം
ഒരു ചെറിയ കുപ്പിയിലേയ്ക്ക് 15 തുള്ളി ലാവെൻഡർ എണ്ണയും 15 തുള്ളി ചമോമൈൽ എണ്ണയും ചേർക്കാം. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ വാനില സത്തും ചേർത്തിളക്കി യോജിപ്പിക്കാം. ഇതൊരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി കുറച്ച് വെള്ളം കൂടി ചേർത്ത് യോജിപ്പിച്ച് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/07/18/easy-ways-to-make-your-home-smell-fresh-8-2025-07-18-16-02-58.jpg)
കറുവാപ്പട്ട
ഒരു ബൗൾ വെള്ളത്തിലേയ്ക്ക് കറുവാപ്പട്ട ചേർത്തു തിളപ്പിക്കാം. ഇത് അരിച്ചെടുത്ത് ഒരു കുപ്പിയിലേയ്ക്കു മാറ്റാം. ശേഷം വൃത്തിയാക്കാൻ ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us