scorecardresearch

ഫിറ്റ്നസാണോ ലക്ഷ്യം? ശിൽപ ഷെട്ടിയുടെ ഈ യോഗാസനങ്ങൾ പരീക്ഷിക്കു

വിരഭദ്രാസനം, സ്കന്ദസനം തുടങ്ങിയ യോഗാസനങ്ങളാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി ആരാധകർക്കായി പങ്കുവയ്ക്കുന്നത്

വിരഭദ്രാസനം, സ്കന്ദസനം തുടങ്ങിയ യോഗാസനങ്ങളാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി ആരാധകർക്കായി പങ്കുവയ്ക്കുന്നത്

author-image
Lifestyle Desk
New Update
Shilpa Shetty | Shilpa Shetty Bollywood Actress

ചിത്രം: ഇൻസ്റ്റഗ്രാം/ ശിൽപ ഷെട്ടി

ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം നിലനിർത്താൻ ആഗ്രഹിക്കുന്നവർ എപ്പോഴും പിന്തുടരുന്ന സെലിബ്രിറ്റിയാണ് ശിൽപ ഷെട്ടി. പൈലേറ്റ്സ്, ജിം എക്സർസൈസ്, യോഗ തുടങ്ങി ഫിറ്റ്നസ് നിലനിർത്താനുള്ള വിവിധ ടിപ്പുകൾ താരം ഇടക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഫിറ്റനസ് പ്രേമികൾക്കിടയിൽ ശ്രദ്ധയാകർഷിക്കുന്നത്.

Advertisment

"വീട്ടിലായാലും വെക്കേഷനിലായാലും, യോഗ എൻ്റെ 'ഗോ-ടു' ആണ്. ഇന്ന് ഞാൻ വീരഭദ്രാസനവും സ്കന്ദസനവുമാണ് പരിശീലിക്കുന്നത്. ഇത് ഒരുമിച്ച് ചെയ്യുന്നത് മികച്ച സംയോജന വ്യായാമമാണ്," വീഡിയോയിൽ ശിൽപ പറയുന്നു.

യോഗ പരിശീലനത്തിൽ വിരഭദ്രാസനവും (വാരിയർ പോസ്) സ്കന്ദസനവും (സൈഡ് ലഞ്ച് പോസ്) സംയോജിപ്പിക്കുന്നത് തുടയുടെയും കോർ പേശികളുടെയും ബലത്തിന് ഗുണം ചെയ്യുമെന്നാണ് ശിൽപ പറയുന്നത്. "ഇത് ബാലൻസ് മെച്ചപ്പെടുത്തുകയും, ഇടുപ്പ്, പെൽവിക് വഴക്കം എന്നിവ വർദ്ധിപ്പിക്കുകയും, ഞരമ്പുകൾ, ഹാംസ്ട്രിംഗ്സ്, അഡക്റ്റർ പേശികൾ എന്നിവയ്ക്ക് ആഴത്തിലുള്ള സ്ട്രെച്ച് നൽകുകയും ചെയ്യുന്നു. ഫ്ലെക്സിബിലിറ്റി വർദ്ധിപ്പിക്കുന്ന മികച്ച വ്യായാമം കൂടിയാണിത്."

ഈ രണ്ട് പോസുകളും ഒരുമിച്ച് ചെയ്യുന്നത്, വിവിധ പേശികളെ ലക്ഷ്യമിടുമെന്നും, സിനർജസ്റ്റിക് പ്രഭാവം സൃഷ്ടിക്കുമെന്നും, ഫ്ലെക്സിബിലിറ്റിയും ബാലൻസും വർദ്ധിപ്പിക്കുമെന്നും, ഫിറ്റ്നസ് വിദഗ്ധ ഗരിമ ഗോയൽ പറഞ്ഞു. ഈ ആസനങ്ങൾ ശാന്തതയും ശ്രദ്ധയും വർധിപ്പിക്കുമെന്നും ഗരിമ കൂട്ടിച്ചേർത്തു.

Advertisment

വീരഭദ്രാസനത്തിൻ്റെയും സ്കന്ദസനത്തിൻ്റെയും സംയോജനം ചലനാത്മകമായ പ്രവാഹം ശരീരത്തിൽ സൃഷ്ടിക്കുന്നു. കൂതാതെ ഈ ആസനങ്ങൾ, ജോയിൻ്റ് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുകയും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഗരിമ ഗോയൽ പറഞ്ഞു.

Read More

Shilpa Shetty Yoga Fitness

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: