scorecardresearch

താരൻ മാറുന്നില്ലേ? കർപ്പൂരവും വെളിച്ചെണ്ണയും ഉപയോഗിച്ചൊരു പൊടികൈ ഇതാ

കർപ്പൂരം, താരന് കാരണമാകുന്ന ഫംഗസിനെ നിയന്ത്രിക്കുന്നു

കർപ്പൂരം, താരന് കാരണമാകുന്ന ഫംഗസിനെ നിയന്ത്രിക്കുന്നു

author-image
Lifestyle Desk
New Update
Dandruff

കർപ്പൂരവും വെളിച്ചെണ്ണയും താരനെ പ്രതിരോധിക്കുമോ (ചിത്രം: ഫ്രിപിക്)

മാറുന്ന കാലവസ്ഥയിലും ജീവിതരീതിയിലും പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് താരൻ. ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഈ ആവസ്ഥയ്കക് എന്തെല്ലാം പരിഹാരങ്ങൾ പ്രയോഗിച്ചാലും ശാശ്വതമായൊരു മുക്തി പ്രയാസമാണ്. എന്നാൽ വളരെകാലം മുൻപേ പ്രയോഗത്തിലുണ്ടായിരുന്ന ഒരു പരിഹാരമാർഗം​ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ ഉയർന്നു വരികയാണ്.

Advertisment

കർപ്പൂരവും വെളിച്ചെണ്ണയും ഉപയോഗിച്ച് തയ്യാറാക്കുന്ന, താരൻ ചികിത്സയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. കുളിക്കുന്നതിന് മുൻപായി, പൊടിച്ച കർപ്പൂരവും വെളിച്ചെണ്ണയും തലയിൽ പുരട്ടി അരമണിക്കൂർ ശേഷം ഷാംപു ഉപയോഗിച്ച് കഴുകി കളയുന്ന മാർഗമാണ്, ബ്ലോഗർ ദീപ്തി കപൂർ പങ്കുവച്ചത്.

എന്താണ് താരൻ?
തലയിൽ അടിഞ്ഞുകൂടുന്ന, അമിതമായ എണ്ണമയവും പ്രകൃതിദത്ത ഫംഗസും മൂലമുണ്ടാകുന്ന ചർമ്മരോഗമാണ് താരൻ. ഇത് പ്രകോപനം ഉണ്ടാക്കുന്ന വെളുത്ത പാളികളായി രൂപം പ്രാപിക്കുന്നു, എസ്തറ്റിക് ക്ലിനിക്കിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റും ഡെർമറ്റോ സർജനുമായ ഡോ റിങ്കി കപൂർ പറഞ്ഞു.

എന്തെങ്കിലും സാഹചര്യത്താൽ ചർമ്മം കൂടുതൽ എണ്ണമയമുള്ളതായി മാറിയാൽ, അത് താരനുള്ള മുന്നറിയിപ്പായി കണക്കാക്കണം. ഇത് എണ്ണയിൽ അധിവേഗം വളരുന്ന മലസീസിയ ഗ്ലോബോസ എന്ന ഫംഗസിന്റെ വ്യാപനത്തിന് കാരണമാകുന്നു.

Advertisment

കർപ്പൂരവും വെളിച്ചെണ്ണയും താരനെ പ്രതിരോധിക്കുമോ?
തലയിൽ കർപ്പൂരം പ്രയോഗിക്കുന്നത് താരൻ നിയന്ത്രിക്കാൻ സഹായിക്കുമെന്ന്, ചർമ്മ വിദഗ്ധനായ ഡോ ജതിൻ മിത്തൽ പറഞ്ഞു. കർപ്പൂരത്തിന് കൂളിങ്ങ് പ്രോപ്പർട്ടീസ് ഉണ്ട്, ഇത് വീക്കം തടയാനും രോഗാണുക്കൾക്കെതിരെ പോരാടാനും സഹായിക്കുന്നു. കർപ്പൂരത്തിന്റെ ഈ ഗുണങ്ങൾ ഫംഗസിനെ തടയുകയും താരന്റെ വ്യാപനം നിയന്ത്രിക്കുകയും ചെയ്യുന്നു.

മുടിക്ക് അത്ഭുതകരമായ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് മുടിയിഴകൾക്കിടയിലൂടെ ആഴത്തിലിറങ്ങുന്ന ഒരു മോയിസ്ചറൈസറാണ്. അണുക്കളെ പ്രതിരോധിക്കാനും, വരൾച്ച തടയാനും വെളിച്ചെണ്ണ സഹായിക്കുന്നു. എന്നാൽ താരനുണ്ടെങ്കിൽ വെളിച്ചെണ്ണയുടെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്നാണ് ഡോ റിങ്കി കപൂർ നിർദേശിക്കുന്നത്.

എന്നിരുന്നാലും, താരൻ തടയുന്നതിനുള്ള വെളിച്ചെണ്ണയുടെയും കർപ്പൂര മിശ്രിതത്തിൻ്റെയും ഫലപ്രാപ്തി ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. താരനും കഠിനമായ വരണ്ട ചർമ്മവുമുണ്ടെങ്കിൽ, ഇത് ഏറ്റവും മികച്ച ഓപ്ഷനായിരിക്കാം. സെബോറോഹൈക് ഡെർമറ്റൈറ്റിസ് ഉള്ള ആളുകൾ അവരുടെ തലയോട്ടിയിൽ എണ്ണ പുരട്ടുമ്പോൾ കൂടുതൽ പ്രകോപിതരാകാം, ഡോ മിത്തൽ ജതിൻ പറഞ്ഞു.

Read More

Hair Fall Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: