/indian-express-malayalam/media/media_files/2024/11/20/ZDkrMoKgwpbI9Y1gqUfC.jpg)
നസ്രിയ, സാമന്ത
സിറ്റാഡൽ: ഹണി ബണ്ണിയുടെ പ്രത്യേക സ്ക്രീനിംഗിന് എത്തിയ സാമന്തയുടെ ലുക്കിൽ ക്യാമറക്കണ്ണുകൾ അധികവും പതിഞ്ഞത് കൈയ്യിൽ അണിഞ്ഞിരുന്ന വാച്ചിലാണ്. ഇതിനു മുമ്പും സാമന്തയുടെ പല ഫോട്ടോഷൂട്ടിലും ഈ വാച്ച് ശ്രദ്ധാകേന്ദ്രമായിരുന്നു. റിച്ച് ലുക്ക് നൽകുന്ന ബ്രേസ്‌ലെറ്റ് മോഡലിലുള്ള ക്വാർട്സ് വാച്ചാണ് താരം അണിഞ്ഞിരുന്നത്.
പാമ്പിൻ്റെ മാതൃകയിലുള്ള ചെയ്നോടു കൂടിയതാണീ വാച്ച്. ഇത് വെറും ഒരു അക്സസറി എന്ന് തള്ളി കളയാൻ വരട്ടെ. 45,47,000 രൂപ വില വരുന്ന ഹൈ എൻഡ് ലക്ഷ്വറി വാച്ചാണിത്. ഇത് രൂപ കല്പന ചെയ്തിരിക്കുന്നത് ലക്ഷ്വറി ബ്രൻഡായ ബൾഗാരിയാണ്.
ബൾഗാരിയുടെ സെർപെൻ്റി ട്യൂബോഗസ് സ്പൈറൽ കളക്ഷനിൽ നിന്നുള്ളതാണിത്. 18 കാരറ്റിൻ്റെ യെല്ലോ ഗോൾഡ് കേസും, ഡയമണ്ട് പതിപ്പിച്ച സിൽവർ ഡയലുമാണ് ഇതിൻ്റെ പ്രത്യേകത. കൂടാതെ ക്രൗണിൽ കബോകോൺ കട്ട് പിങ്ക് റൂബെലെറ്റും ഉണ്ട്. വാച്ചിന് ലക്ഷ്വറി ലുക്ക് നൽകുന്നത് ഇവയാണ്.
പാമ്പിൻ്റെ ആകൃതിയിൽ വളഞ്ഞ് കൈയ്യിൽ ചേർന്നിരിക്കുന്ന ഈ വാച്ച് ഫ്ലെക്സിബിളാണ്. വ്യത്യസ്ത എഡിഷനുകളിലായാണ് സെർപെൻ്റി ട്യൂബോഗസ് ബൾഗാരി അവതരിപ്പിച്ചിരിക്കുന്നത്. അതിൽ തന്നെ സിൽവർ വേർഷനാണ് നസ്രിയ അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിലും അഭിമുഖത്തിലും അണിഞ്ഞിരിക്കുന്നത്.
ബ്രേസ്‌ലെറ്റും കേസും സ്റ്റെയിൻലെസ് സ്റ്റീലിലും, സിൽവർ ഒപാലൈൻ ഡയലോടും കൂടിയ സെർപെൻ്റി ട്യൂബോഗാസ് ഇരട്ട സർപ്പിള വാച്ചാണ് നസ്രിയയുടേത്. ക്രൗണിൽ കബോകോൺ കട്ട് പിങ്ക് റൂബെലെറ്റും ഉണ്ട്. 8,41,000 രൂപയാണ് ഇതിൻ്റെ വില. ഇതി തന്നെ റോസ് ഗോൾഡിലും ലഭ്യമാണ്. ബൾഗാരിയുടെ ഔദ്യോഗിക വിവരണമനുസരിച്ച് ഇത് സ്ത്രീകളുടെ പ്രകൃതമനുസരിച്ച് അവർക്കുചിതമായി രൂപകല്പന ചെയ്തിരിക്കുന്നതാണ്.
Read More
- ഇത് പാർവതിയുടെ കിടിലൻ മേക്കോവർ തന്നെ; ചുരുളൻ മുടിയും ജാക്കറ്റും
- സ്റ്റണ്ണിങ് ലുക്കിൽ കരീഷ്മ കപൂർ; ചിത്രങ്ങൾ
- മുഖത്തെ രോമം കളയാൻ പപ്പായയും നാരങ്ങയും ട്രൈ ചെയ്യൂ
- കട്ടിയുള്ള തിളക്കമാർന്ന മുടി വേണോ? ഈ എണ്ണകൾ സഹായിക്കും
- റെഡിൽ റൊമാൻ്റിക് ലുക്കുമായി അഹാന കൃഷ്ണ
- മുഖക്കുരുവിനോട് വിട പറയാം, മുട്ടയും തേനും ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
- മുടിയും ചർമ്മവും തിളങ്ങാൻ ഒരു രഹസ്യക്കൂട്ട്
- അവൾ തിളങ്ങുകയാണ്; ബോൾഡ് ലുക്കിൽ നവ്യ നായർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.