scorecardresearch

തക്കാളി നിങ്ങളുടെ മുടിക്ക് ഗുണകരമാകുന്നതിൻ്റെ കാരണങ്ങൾ ഇവയാണ്

പുരുഷൻമാരും സ്ത്രീകളും ഒരുപോലെ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. അത് കുറയ്ക്കാൻ തക്കാളി ഉപയോഗിക്കാം

പുരുഷൻമാരും സ്ത്രീകളും ഒരുപോലെ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. അത് കുറയ്ക്കാൻ തക്കാളി ഉപയോഗിക്കാം

author-image
Lifestyle Desk
New Update
Tomatoes For Hair

തലമുടിക്ക് തക്കാളി | ചിത്രം: ഫ്രീപിക്

കെമിക്കൽ അടങ്ങിയ ഉത്പന്നങ്ങൾ ഉപേക്ഷിച്ച് മുടിക്ക് കരുത്ത് പകരാന ജൈവ രീതിൾ ഉപയോഗിച്ചു തുടങ്ങാൻ താൽപര്യം ഉണ്ടെങ്കിൽ തക്കാളി നിങ്ങളെ സഹായിച്ചേക്കും. ഹെയർ മാസ്ക്കുകളിൽ ഇതുപയോഗിക്കാവുന്നതാണ്. 

Advertisment

മുടി വളർച്ച

തക്കാളികൾ പോഷകങ്ങളുടെ പവർഹൗസാണ്. വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറിവടം കൂടിയാണിത്. അതിനാൽ ശിരോചർമ്മ പോഷിപ്പിച്ച് ഹെയർഫോളിക്കിളുകളെ ശക്തിപ്പെടുത്താൻ തക്കാളിക്ക് കഴിയും. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തിന് ഗുണകരമാണ്. അതിനാൽ മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാൻ കഴിയും.

മുടി കൊഴിച്ചിൽ

ഇത്തരത്തിലുള്ള പച്ചക്കറികളിൽ ലൈക്കോപിൻ അടങ്ങിയിട്ടുണ്ട്. ഇത് മിക്ക ചർമ്മ തലമുടി പ്രശ്നങ്ങൾക്കും ഫലപ്രദമായ പ്രതിരോധ സൃഷിട്ടിക്കും. ലൈക്കോപിൻ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറച്ച് മുടിക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയും. 

Skin Care Using Tomato FI
തക്കാളിയിൽ ലൈക്കോപിൻ അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്

താരൻ അകറ്റാൻ

അസിഡിക് പ്രകൃതമാണ് തക്കാളിക്കുള്ളത്. അതിനാൽ ശിരോചർമ്മത്തിലെ പിഎച്ച് നില മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. അങ്ങനെ താരൻ പോലെയുള്ള പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ലഭിക്കും. 

Advertisment

അകാല നര

വളരെ ചെറുപ്പത്തിൽ തന്നെ നര വന്നു തുടങ്ങുന്നത് ഇപ്പോൾ സ്വാഭാവികമാണ്. ആൻ്റി ഓക്സിഡൻ്റുകൾ ധാരാളമുള്ളതിനാൽ അത് പ്രതിരോധിച്ചു നിർത്താൻ തക്കാളിക്ക് കഴിയും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Hair Beauty Tips Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: