scorecardresearch

പല്ലിലെ മഞ്ഞ നിറം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ

Natural Methods for Whitening Teeth: ശരീരത്തിൻ്റെ ആരോഗ്യം എന്നതു പോലെ തന്നെ ദന്താരോഗ്യവും വളരെ പ്രധാനമാണ്. അതിന് സഹായകരമായ ചില നുറുങ്ങു വിദ്യകളുണ്ട്

Natural Methods for Whitening Teeth: ശരീരത്തിൻ്റെ ആരോഗ്യം എന്നതു പോലെ തന്നെ ദന്താരോഗ്യവും വളരെ പ്രധാനമാണ്. അതിന് സഹായകരമായ ചില നുറുങ്ങു വിദ്യകളുണ്ട്

author-image
Lifestyle Desk
New Update
Home Remedies to Remove Yellow Stains from Teeth

Natural Methods for Whitening Teeth: പല്ലിലെ മഞ്ഞ നിറം മായിക്കാൻ ടിപ്സ് | ചിത്രം: ഫ്രീപിക്

Natural Methods for Whitening Teeth: ആരോഗ്യകാര്യത്തിൽ പല്ലുകൾക്കും ശരിയായ സംരക്ഷണം അവശ്യമാണ്. ഒരാളുടെ ആത്മവിശ്വാസത്തിന്റെ പ്രധാന ഘടകമാണ് പല്ലിന്റെ ആരോഗ്യം. ദന്ത ശുചിത്വം നിലനിർത്തുന്നതിന് പല്ല് തേക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

Advertisment

ബാക്ടീരിയകളിൽ നിന്നും പല്ലിനെ സംരക്ഷിക്കുന്നതിന് ശരിയായ രീതിയിൽ പല്ല് ബ്രഷ് ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം. ദിവസത്തിൽ രണ്ടു തവണ ബ്രഷ് ചെയ്യണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെയും രാത്രി കിടക്കുന്നതിനു മുൻപായും.

എങ്കിലും ചില സമയങ്ങളിൽ പല്ലുകൾക്കുണ്ടാകുന്ന നിറ വ്യത്യാസത്തിന് പരിഹാരം ലഭിച്ചെന്നു വരില്ല. വീട്ടിൽ തന്നെ ഇതിനുള്ള പരിഹാരം ലഭ്യമാണ്. 

ഓറഞ്ച് തൊലി

ഓറഞ്ച് തൊലിയുടെ ഉൾഭാഗത്ത് ടി-ലിമോണീൻ അടങ്ങിയിട്ടുണ്ട്. ഇത് ദന്താരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഓറഞ്ച് തൊലി പല്ലുകളിൽ മൃദുവായി ഉരസുന്നത് കറകൾ നീക്കം ചെയ്യുന്നതിന് ഗുണകരമാണ്. 

ഓയിൽ പുള്ളിങ്

Advertisment

അൽപം വെളിച്ചെണ്ണ വിരലുകൾ ഉപയോഗിച്ച് പല്ലിൽ പുരട്ടാം. ഇത് ബാക്ടീരിയ, അടിഞ്ഞു കൂടിയ ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ നീക്കം ചെയ്ത് ദന്താരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. 

ബേക്കിങ് സോഡ

കുറച്ച് വെള്ളത്തിലേയ്ക്ക് അല്ലെങ്കിൽ നാരങ്ങ നീരിലേയ്ക്ക് ബേക്കിങ് സോഡ ചേർത്തിളക്കി പേസ്റ്റ് രൂപത്തിലാക്കാം. ഇതുപയോഗിച്ച് പല്ല് ബ്രഷ് ചെയ്യാം.

Tips To Remove Yellow Stains On Teeth
ഓറഞ്ച് തൊലിയുടെ ഉൾഭാഗത്ത് ടി-ലിമോണീൻ അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്

ആപ്പിൾ സിഡാർ വിനാഗിരി

വായ് കഴുകാൻആപ്പിൾ സിഡാർ വിനാഗിരി ഉപയോഗിക്കാം. വെള്ളത്തിൽ ഡയല്യൂട്ട് ചെയ്തു വേണം ഇത് ഉപയോഗിക്കാൻ. 

നാരങ്ങ ഉപ്പ്

നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിലേയ്ക്ക് അൽപം ഉപ്പ് കൂടി ചേർത്ത് പല്ലുകളിൽ മൃദുവായി ഉരസാം. 

കറ്റാർവാഴ ജെൽ

ടൂത്ത് ബ്രഷിൽ അൽപം കറ്റാർവാഴ ജെൽ പുരട്ടി പല്ലുകൾ ബ്രഷ് ചെയ്തു നോക്കൂ

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Beauty Tips Skin Care skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: