/indian-express-malayalam/media/media_files/Z3hZwQW3NKYFroTt4cgv.jpg)
മുഖക്കുരു
പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന മുഖക്കുരു, ശരീരത്തിന്റെ ഏത് ഭാഗത്തും ഉണ്ടാകാം. വിഷാദം, അപകര്‍ഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ ബുദ്ധിമുട്ടുകളിലേക്കുവരെ എത്തിക്കുവാൻ ഇവയ്ക്കു കഴിയും. മുഖക്കുരു ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും, ഇതിന്റെ മൂലകാരണം തിരിച്ചറിഞ്ഞാൽ മാത്രമേ അവയെ ശരിയായി കൈകാര്യം ചെയ്യാൻ സാധിക്കൂ. എത്രയൊക്കെ ശ്രമിച്ചിട്ടും മുഖക്കുരുവിന് പരിഹാരം കാണാൻ സാധിക്കാത്തവരമുണ്ട്. ഡോ. ജെനിൻ മുഖക്കുരുവിൽ നിന്ന് മോചനം ലഭിക്കാത്തതിനുള്ള പ്രധാനപ്പെട്ട മൂന്ന് കാരണങ്ങൾ പറയുന്നുണ്ട്.
കാർബോഹൈഡ്രേറ്റ്സ്
ഇൻസുലിന്റെ അളവ് വർധിപ്പിക്കുന്നതിൽ റിഫൈൻഡ് ആയിട്ടുള്ള കാർബോഹൈഡ്രേറ്റ്സിന്റെ പങ്കുണ്ട്. ഇത് ഇൻസുലിൻ​ പ്രതിരോധത്തെ തടയുകയും വീക്കം, മുഖക്കുരു പോലെയുള്ളവയിലേക്കും നയിച്ചേക്കാം. പാസ്ത, ബ്രഡ്, വെള്ളയരി, കാർബണേറ്റഡ് ആയിട്ടുള്ള പഞ്ചസാര അടങ്ങിയിരിക്കുന്ന പാനീയങ്ങൾ എന്നിവയിലാണ് ഇതിന്റെ സാന്നിധ്യമുള്ളത്.
പഞ്ചസാര
മധുരമുള്ള ലഘുഭക്ഷണങ്ങൾ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് ശരീരത്തിലെ ഇൻസുലിൻ അളവ് കൂട്ടുകയും സെബം ഉൽപാദനവും, മുഖക്കുരുവും വർധിപ്പിക്കുന്നു.
ഗ്ലൈസെമിക് സൂചിക
ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ മുഖക്കുരു വർധിപ്പിക്കാൻ പ്രേരിപ്പിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങളാണിവ. രക്തത്തിലെ പഞ്ചസാര ഉയരുമ്പോൾ ഇൻസുലിൻ പ്രതിരോധവും കുറയുന്നു. ഇതേസമയം സെബം ഉത്പാദനവും വർധിക്കുന്നു. ഇത് മുഖക്കുരു, വീക്കം എന്നിവയുടെ സാധ്യതകളാണ് വർധിപ്പിക്കുന്നത്.
Read More
- തലമുടിയുടെ ആരോഗ്യത്തിന് അവശ്യമായ വിറ്റാമിനുകൾ ഏതൊക്കെയെന്ന് അറിയാമോ?
- ഈ ഫെയ്സ്പാക്ക് ചർമ്മത്തിന് തിളക്കം നൽകുമോ?
- സായി പല്ലവിയുടെ സൗന്ദര്യ രഹസ്യം ഇതാണ്, വെളിപ്പെടുത്തി താരം
- കോട്ടൺ മുതൽ സിൽക്ക് വരെ, നയൻതാരയുടെ സാരി കളക്ഷനുകൾ
- മാളവിക മോഹന്റെ ഈ ചികൻകാരി സാരിയുടെ വില അറിയാമോ?
- മുല്ലപ്പൂ ചൂടി ദാവണിയുടുത്ത് അഴകിയ തമിഴ് മകളായി ഹൻസിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us