scorecardresearch

പ്രെറ്റി റെഡിൽ സുന്ദരിയായി പ്രിയ വാര്യർ

മെഹക് ഡിസൈനിൻ്റെ ഓർഗൻസ സാരയണിഞ്ഞുള്ള പ്രിയയുടെ പുതിയ ചിത്രങ്ങൾ കണ്ടാൽ പ്രെറ്റി എന്ന് ആരും പറഞ്ഞു പോകും

മെഹക് ഡിസൈനിൻ്റെ ഓർഗൻസ സാരയണിഞ്ഞുള്ള പ്രിയയുടെ പുതിയ ചിത്രങ്ങൾ കണ്ടാൽ പ്രെറ്റി എന്ന് ആരും പറഞ്ഞു പോകും

author-image
Lifestyle Desk
New Update
Priya Varrier

പ്രിയ പ്രകാശ് വാര്യർ

'ഒരു അഡാർ ലൗ' എന്ന സിനിമയിലൂടെ നാഷണൽ ക്രഷ് എന്ന് പേരെടുത്ത നടിയും മോഡലുമാണ് പ്രിയ വാര്യർ. മലയാള സിനിമയ്ക്കൊപ്പം തന്നെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ധാരാളം സിനിമകളിൽ പ്രിയ അഭിനയിച്ചിട്ടുണ്ട്. സിനിമയേക്കാൾ ഉപരി ഫാഷൻ രംഗത്തും  സജീവമാണ് പ്രിയ. അത്തരത്തിലുള്ള ധാരാളം ചിത്രങ്ങൾ  തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. മെഹക് ഡിസൈനിൻ്റെ ഓർഗൻസ സാരയണിഞ്ഞുള്ള പ്രിയയുടെ പുതിയ ചിത്രങ്ങൾ കണ്ടാൽ പ്രെറ്റി എന്ന് ആരും പറഞ്ഞു പോകും.

Advertisment

Priya Prakash Varrier

ചുവപ്പ് നിറം ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള മനോഹരമായ ചിത്രങ്ങളാണ് ഇവ. ഓർഗൻസ മെറ്റീരിയലിലുള്ള സിംപിൾ സാരിയാണ് പ്രിയ ധരിച്ചിരിക്കുന്നത്. 

Priya Prakash Varrier

Advertisment

കട്ടികുറഞ്ഞ ഈ ഓർഗൻസ സാരിയുടെ ബോർഡറുകളിൽ സീക്വൻസ് ഉപയോഗിച്ചുള്ള വർക്കുകളുണ്ട്. 

Priya Prakash Varrier

സ്ലീവ് ലെസ് ആയിട്ടുള്ള ബ്ലൗസാണ് ഈ ലുക്കിൽ എടുത്ത് പറയേണ്ടതായിട്ടുള്ളത്. പല ഷേഡുകളിലുള്ള ഹാൻഡ് എംബ്രോയിഡറി ആയിട്ടുള്ള പൂക്കളിൽ ചെറിയ മുത്തുകൾ കൂടി പതിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു.

Priya Prakash Varrier

ഗോൾഡൻ കപ്പ് റെൻ്റൽ ജൂവലറിയുടെ ചുവപ്പും വെള്ളയും കലർന്ന നെക്ലസും, മോതിരവും ഒപ്പം അണിഞ്ഞിരിക്കുന്നു. 

Priya Prakash Varrier

മെഹക് കളരിക്കലാണ് പ്രിയയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.

Read More

Fashion Priya Prakash Varrier Saree

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: