/indian-express-malayalam/media/media_files/lvHPGWF8ctomohxV4fZk.jpg)
അജയ് ദേവ്ഗണു കജോളും
ബോളിവുഡിലെ താരദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹിതരായശേഷവും രണ്ടും പേരും അഭിനയത്തിൽ സജീവമാണ്. മുംബൈയിലെ ജുഹു പ്രദേശത്താണ് ഇവരുടെ അതിമനോഹരമായ വീടുള്ളത്. ശിവ്‌ശക്തി എന്നാണ് വീടിന്റെ പേര്. ഇവിടെയാണ് അജയും കജോളും മക്കളായ നൈസയും യുഗും താമസിക്കുന്നത്.
അജയ് കടുത്ത ശിവ ഭക്തനായതുകൊണ്ടാണ് വീടിന് ശിവ്ശക്തി എന്ന പേരിട്ടത്. 60 കോടി രൂപയ്ക്കാണ് നടൻ ഈ ബംഗ്ലാവ് വാങ്ങിയത്. ക്രീമും വെളുപ്പും നിറങ്ങളിലുള്ള ഭിത്തികളാണ് വീടിനുള്ളത്. വീടിന്റെ മുൻവശത്തായി കല്ലുകൾ കൊണ്ടുള്ള ഒരു വലിയ കവാടമുണ്ട്.
/indian-express-malayalam/media/media_files/X9nLrCgpoBRGkTdEdk4n.jpg)
/indian-express-malayalam/media/media_files/nV82WVaMk0fyX5pGrj3n.jpg)
/indian-express-malayalam/media/media_files/gtEThp3RmlHyLGu0jBQl.jpg)
സ്പൈറൽ സ്റ്റെയർകേസാണ് വീടിന്റെ പ്രത്യേകത. തടി കൊണ്ടുള്ളതാണ് ഈ സ്റ്റെയർകേസ്. ഓവല്‍ ആകൃതിയിലുള്ള ഷാൻഡ്​ലിയർ സ്റ്റെയർകേസിനു സമീപത്തായി തൂക്കിയിട്ടിരിക്കുന്നു. വീട്ടിൽ മറ്റൊരു സ്റ്റെയർകേസ് കൂടിയുണ്ട്. തടികൊണ്ടുള്ള ഈ സ്‌റ്റെയര്‍കേസില്‍ ഗ്ലാസ് ടൈലിങും മെറ്റല്‍ റെയിലിങുമാണ് പിടിപ്പിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/DPbpn6xnsS3WgdK0nV8O.jpg)
/indian-express-malayalam/media/media_files/T254WGwatXKNlKLaWYLq.jpg)
/indian-express-malayalam/media/media_files/naWPeJbv8ulWIjXO2Tx4.jpg)
ഒന്നാം നിലയിൽ വെളുത്ത മാർബിൾ വിരിച്ചുള്ളതാണ് തറ. സീലിങ് മുതൽ ഫ്ലോർവരെ നീളമുള്ള വലിയ ഗ്ലാസ് ജനലുകൾ വീടിനെ മനോഹരമാക്കുന്നു. വളരെ വിശാലമാണ് ലിവിങ് റൂം. പല തരത്തിലുള്ള ലൈറ്റുകളും വിശാലമായ ബാൽക്കണിയും അകത്തളവുമൊക്കെ എടുത്തുപറയേണ്ടവയാണ്. വിശാലമായ ബാൽക്കണിയും വരാന്തയും വിശ്രമത്തിന് അനുയോജ്യമാണ്. ഇവിടെ ഇരുന്ന് ചായ കുടിക്കാൻ കജോൾ വളരെയധികം ഇഷ്ടപ്പെടുന്നു. വീടിന് അകത്തും പുറത്തും നിറയെ ചെടികളുമുണ്ട്.
/indian-express-malayalam/media/media_files/87v5MP8kj80t8squ08QV.jpg)
/indian-express-malayalam/media/media_files/heSt0DOb2hYQmhVKNnLt.jpg)
/indian-express-malayalam/media/media_files/HyjaWqeTaFqv4FPm63x4.jpg)
അജയ്ക്കും കജോളിനും കൂടി 500 കോടിയുടെ ആസ്തി ഉണ്ടെന്നാണ് മീഡിയ റിപ്പോർട്ടുകൾ. ഇരുവരും അഭിനയത്തിലൂടെ സമ്പാദിച്ചവയാണിത്. അഭിനയത്തിനുപുറമേ പല ബിസിനസ് സംരംഭങ്ങളിലും ഇരുവർക്കും നിക്ഷേപങ്ങളുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us